Headlines

പുത്തൻവേലിക്കര മോളി വധം: പ്രതിയായ അസം സ്വദേശിക്ക് വധശിക്ഷ

എറണാകുളം പറവൂർ പുത്തൻവേലിക്കര മോളി വധക്കേസിൽ പ്രതിയായ അസം സ്വദേശിക്ക് വധശിക്ഷ. പരിമൾ സാഹു എന്ന മുന്നയെയാണ് പറവൂർ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. 2018 മാർച്ച് 18നാണ് മോളി കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറി മോളിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇത് ചെറുത്തപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു. ഭിന്നശേഷിക്കാരനായ മകൻ ഡെനിയോടൊപ്പമാണ് മോളി താമസിച്ചിരുന്നത്. മോളിയുടെ വീടിന്റെ ഔട്ട് ഹൗസിലാണ് മുന്ന താമസിച്ചിരുന്നത്. ഇയാൾ സമീപത്തുള്ള കോഴിക്കടയിലെ ഡ്രൈവറായിരുന്നു. ഡെനിയിൽ നിന്നാണ് മുന്നയുടെ പേര് പോലീസിന് ലഭിക്കുന്നത്. തുടർന്ന്…

Read More

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ മാസം 17ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടത് വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തിയാൽ മതിയെന്നാണ് നിർദേശം. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിരിക്കുന്നത്. നേരത്തെ ഇടത് അധ്യാപക സംഘടനകൾ ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Read More

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസര്‍ഗോഡ് 48, പത്തനംതിട്ട 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അതേ സമയം യു.കെ.യില്‍ നിന്നും…

Read More

ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപിയിൽ രാജി; പ്രമേയം പാസാക്കി യുവജന വിഭാഗവും

മന്ത്രി എ കെ ശശീന്ദ്രന് ഏലത്തൂരിൽ വീണ്ടും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻ സി പിയിൽ രാജി. എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം പി എസ് പ്രകാശനാണ് രാജിവെച്ചത്. യുഡിഎഫിലേക്ക് ചേക്കേറിയ മാണി സി കാപ്പന്റെ പാർട്ടിക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രകാശൻ പറഞ്ഞു ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തുവന്നിട്ടുണ്ട്. ശശീന്ദ്രൻ മാറി നിൽക്കണമെന്നാവശ്യപ്പെട്ട് എൻ വൈ സി പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ കൂടി പങ്കെടുത്ത യോഗത്തിലാണ്…

Read More

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: എ പി അബ്ദുള്ളക്കുട്ടി ബിജെപിയുടെ സ്ഥാനാർഥി

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തന്നെയാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ്മുസ്ലിം ലീഗും എൽഡിഎഫും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2.60 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019ൽ പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിൽ നിന്ന് ജയിച്ചത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ എംപി സ്ഥാനം…

Read More

കഴിഞ്ഞ ദിവസം രാജിവെച്ചു, ഇന്ന് തീരുമാനം മാറ്റി; കോൺഗ്രസിനായി പ്രവർത്തിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ്

കഴിഞ്ഞ ദിവസം രാജിവെച്ച കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ഇന്ന് നടത്താനിരുന്ന പത്ര സമ്മേളനം മാറ്റിവെച്ചു. പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുമെന്നും കോൺഗ്രസ് വിജയത്തിനായി പ്രവർത്തിക്കുമെന്നും വിജയൻ തോമസ് പറഞ്ഞു നേമത്ത് സീറ്റ് നൽകാത്തതിലാണ് വിജയൻ തോമസ് രാജിവെച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ പാർട്ടിയുടെ ഗ്രൂപ്പ് കളിയിൽ അതൃപ്തിയുള്ളതിനാൽ രാജിവെക്കുന്നുവെന്നാണ് വിജയൻ തോമസ് അറിയിച്ചത്. മറ്റ് പാർട്ടിയിലേക്ക് പോകുമെന്ന വാർത്തകളും വിജയൻ തോമസ് നിഷേധിച്ചു. ബിജെപിയും സിപിഎമ്മും കോൺഗ്രസിന്റെ മുഖ്യ ശത്രുക്കളാണ്. കോൺഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമാണ്…

Read More

ഇന്ധനവില വര്‍ധന: കേറ്ററേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തി

കൊച്ചി: പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കേറ്റഴ്‌സ് അസോസിയേഷന്‍ (എകെസിഎ) എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പനമ്പിള്ളി നഗറിലുള്ള ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ടി.ജെ. വിനോദ് എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. എകെസിഎ ജില്ലാ പ്രസിഡന്റ് വി.കെ. വറുഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഹോട്ടല്‍ റസ്‌റ്റോറന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) സെക്രട്ടറി ജയപാല്‍, എകെസിഎ വര്‍ക്കിങ്ങ് പ്രസിഡന്റ് ജിബി പീറ്റര്‍, സെക്രട്ടറി ഫ്രഡ്ഡി അല്‍മേഡ, ട്രഷറര്‍ ആന്‍സണ്‍…

Read More

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: എ പി അബ്ദുള്ളക്കുട്ടി ബിജെപിയുടെ സ്ഥാനാർഥി

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തന്നെയാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ്മുസ്ലിം ലീഗും എൽഡിഎഫും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2.60 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019ൽ പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിൽ നിന്ന് ജയിച്ചത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ എംപി സ്ഥാനം…

Read More

സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ചു; തരൂരിൽ പി കെ ജമീല സ്ഥാനാർഥിയാകില്ല

പാലക്കാട് തരൂർ സീറ്റിൽ ഡോ. പി കെ ജമീലയെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചു. തീരുമാനം വിവാദമായ സാഹചര്യത്തിലാണ് പിൻമാറ്റം. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജമീലയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ജമീലക്ക് പകരം സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റും അംഗീകരിക്കുകയായിരുന്നു. നാല് തവണ എംഎൽഎയായ എ കെ ബാലന്റെ…

Read More

ഡോളർ കടത്ത് കേസ്: തിരുവനന്തപുരത്തെ അഭിഭാഷക ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് അഭിഭാഷകയായ ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ച മുറയ്ക്കാണ് ഹാജരായത്. കരമന സ്വദേശിയാണ് ദിവ്യ ദിവ്യയുടെ പേരിൽ ഒമ്പത് സിം കാർഡുകളാണുള്ളത്. ഇവ നൽകിയത് ആർക്കെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഈ സിം കാർഡുകളിൽ നിന്ന് സ്വപ്നക്ക് നിരന്തരം കോളുകൾ വന്നതായി കണ്ടെത്തിയിരുന്നു. ദിവ്യയെ ചോദ്യം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ എൻഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്. എൻഐഎ ഡിവൈഎസ്പി രാധാകൃഷ്ണ പിള്ള കസ്റ്റംസ് ഓഫീസിൽ എത്തിയിട്ടുണ്ട്.

Read More