Headlines

സീറ്റ് വിഭജനത്തിൽ പരാതിയില്ലെന്ന് കാനം രാജേന്ദ്രൻ; നിലവിലെ സാഹചര്യത്തിൽ പൂർണ തൃപ്തർ

എൽ ഡി എഫ് സീറ്റ് വിഭജനത്തിൽ പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലെ സാഹചര്യത്തിൽ തങ്ങൾ തൃപ്തരാണ്. ഏതെങ്കിലും ഒരു കക്ഷി ഇടതുമുന്നണിയിലേക്ക് വന്നതിന്റെ പേരിൽ സിപിഐയുടെ സിറ്റിംഗ് സീറ്റുകൾ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. സിപിഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. കഴിഞ്ഞ തവണ 27 സീറ്റിലാണ് സിപിഐ മത്സരിച്ചത്. ഇത്തവണ 25 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത് ഇരിക്കൂറും കാഞ്ഞിപ്പള്ളിയുമാണ് സിപിഐ വിട്ടുനൽകിയത്. 21 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്ന്…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ന്യൂഡൽഹി:മാർച്ച് 9 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ   ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ…

Read More

എസ് എസ് എൽ സി പരീക്ഷ മാറ്റുന്നതിൽ അധ്യാപകർക്കും രണ്ടഭിപ്രായം; അനിശ്ചതിത്വം തുടരുന്നു

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അതേസമയം വിദ്യാർഥികൾ പരീക്ഷ മാറ്റിവെക്കരുതെന്നാണ് ആവശ്യപ്പെടുന്നത് പരീക്ഷ മാറ്റുന്നതിൽ അധ്യാപക സംഘടനകൾക്കിടയിലും ഭിന്നാഭിപ്രായം നിലനിൽക്കുകയാണ്. കെ എസ് ടി എ ആണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമുന്നയിച്ചത്. എന്നാൽ പ്രതിപക്ഷ സംഘടനകൾ പരീക്ഷ മാറ്റുന്നതിനെ എതിർക്കുകയാണ് മോഡൽ പരീക്ഷ ഇന്നലെ അവസാനിച്ചതോടെ വിദ്യാർഥികൾ 17ന് പൊതുപരീക്ഷ എഴുതാൻ തയ്യാറെടുത്തിരിക്കെയാണ് അനിശ്ചിതത്വം തുടരുന്നത്….

Read More

കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ സിപിഎം കോടതിയലക്ഷ്യ നടപടിക്ക്; എ ജി നോട്ടീസ് അയച്ചു

മുഖ്യമന്ത്രിക്കെതിരായി സ്വപ്‌ന സുരേഷ് നല്‍കിയെന്ന് പറയുന്ന രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെതിരെ സിപിഎം കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. സുമിത് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സിപിഎം നേതാവ് കെ ജെ ജേക്കബ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു വിഷയത്തില്‍ സുമിത് അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് എ ജി നോട്ടീസ് അയച്ചിട്ടുണ്ട്. സുമിത് കുമാര്‍ അടക്കമുള്ളവര്‍ക്ക് അഡ്വക്കേറ്റ് ജനറലിന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും. എ ജി അനുമതി നല്‍കിയാല്‍ കോടതിയലക്ഷ്യ നടപടികളുമായി കെ ജെ ജേക്കബിന് മുന്നോട്ടുപോകാം….

Read More

പാലക്കാട് ഷാഫി തന്നെ മത്സരിക്കും; ഗോപിനാഥിനെ പരിഗണിക്കുന്നുവെന്ന വാർത്തകൾ നേതൃത്വം തള്ളി

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ഷാഫി പറമ്പിൽ തന്നെ ജനവിധി തേടുമെന്ന് നേതാക്കൾ. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയെ നേരത്തെ പട്ടാമ്പിയിലേക്ക് മാറ്റുമെന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു എവി ഗോപിനാഥിനെ പാലക്കാട് മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ടെന്ന വാർത്തകളും നേതാക്കൾ തള്ളി. െവി ഗോപിനാഥ് വിമത നീക്കം ശക്തമാക്കിയതോടെയാണ് സമവായമെന്ന നിലയിൽ ഷാഫിയെ പട്ടാമ്പിയിൽ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നായിരുന്നു വാർത്ത. എന്നാൽ താൻ പാലക്കാട്…

Read More

സിപിഎമ്മിലെ പരസ്യ പ്രതിഷേധങ്ങൾ; പ്രതികരിക്കാനില്ലെന്ന് എ വിജയരാഘവൻ

സ്ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഎമ്മിലുണ്ടായ പരസ്യ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തോടും വിജയരാഘവൻ പ്രതികരിച്ചില്ല പൊന്നാനി, കുറ്റ്യാടി എന്നിവിടങ്ങളിലാണ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി പ്രവർത്തകർ പരസ്യ പ്രതിഷേധം നടത്തിയത്. പൊന്നാനിയിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെക്കുകയും ചെയ്തിരുന്നു. പി നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. അതേസമയം പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി…

Read More

മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി; താൻ കെപിസിസി പ്രസിഡന്റാകുമെന്നത് അടഞ്ഞ അധ്യായമെന്ന് സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതോടെ താൻ കെപിസിസി പ്രസിഡന്റാകുമെന്ന ചർച്ചക്ക് പ്രസക്തിയില്ലെന്നും കെ സുധാകരൻ. മുല്ലപ്പള്ളിയുടെ തീരുമാനം താനടക്കം എല്ലാവരും അംഗീകരിക്കുന്നു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലും ഓരോരുത്തർക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിക്കണം. കെപിസിസി പ്രസിഡന്റാകാൻ നടക്കുന്ന ആളല്ല താനെന്നും സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവി എല്ലാകാലത്തും ഉയർന്നുവരും. സന്ദർഭം കഴിഞ്ഞാൽ ആ ചർച്ച അവസാനിക്കും. ഇതുമായി ബന്ധപ്പെട്ട് താനിതുവരെ ഹൈക്കമാൻഡുമായി ചർച്ച നടത്തിയിട്ടില്ല. കെ സുധാകരൻ പ്രസിഡന്റ് ആയാലും ഇല്ലെങ്കിലും യുഡിഎഫിന്റെ…

Read More

പിണറായിയും അമിത് ഷായും തമ്മിൽ നടന്ന വാക് പോര് നാടകമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷായും തമ്മിൽ നടന്ന വാക്‌പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരൂഹമായി മരണപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രധാന സാക്ഷി ആരാണെന്നും അമിത് ഷാ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു സ്വർണക്കടത്ത് കേസ് ആവിയായാൽ അമിത് ഷാ മറുപടി പറയണം. ക്രമിനൽ കുറ്റം ചൂണ്ടിക്കാട്ടിയ അമിത് ഷാ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഉമ്മൻ ചാണ്ടിയും ചോദിച്ചു. സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്ന അമിത് ഷായുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാനാണ്. കാര്യങ്ങൾ ജനത്തിന് അറിയാമെന്നും ഉമ്മൻ ചാണ്ടി…

Read More

പൊന്നാനി സിപിഎമ്മിൽ കലഹം രൂക്ഷമാകുന്നു; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിൽ കലഹം രൂക്ഷമാകുന്നു. ഇന്നലെ പരസ്യപ്രകടനം നടത്തിയതിന് പിന്നാലെ സിപിഎമ്മിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. നാല് ബ്രാഞ്ച് സെക്രട്ടറിമാർ രാജി ഭീഷണി മുഴക്കുന്നതായും റിപ്പോർട്ടുകളുണ്ട് ടി കെ മഷൂദ്, നവാസ് നാക്കോല, ജമാൽ എന്നിവരാണ് രാജിവെച്ചത്. പരസ്യ പ്രതിഷേധത്തിനെതിരെ സിപിഎം നേതൃത്വം പ്രതികരിച്ച രീതിയും ഇവരെ പ്രകോപിതരാക്കിയിരുന്നു. അതേസമയം പ്രശ്‌നപരിഹാരത്തിനായി മലപ്പുറം ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയും ഇന്ന് പ്രാദേശിക നേതൃത്വവുമായി ചർച്ച…

Read More

കേരളാ കോൺഗ്രസ് എം സ്ഥാനാർഥി പട്ടികയായി; ജോസ് പാലായിൽ, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥി പട്ടികയായി. 13 സീറ്റുകളാണ് കേരളാ കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. പാലാ സീറ്റിൽ ജോസ് കെ മാണി മത്സരിക്കും. കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ ജയരാജും പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും മത്സരിക്കും. റാന്നിയിലും കടുത്തുരുത്തിയിലുമാണ് സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതത്വം നിൽക്കുന്നത്. റാന്നിയിൽ എൻ എം രാജുവിനെയും പ്രമോദ് നാരായണനെയുമാണ് പരിഗണിക്കുന്നത്. കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജിനെയും സഖറിയാസ് കുതിരവേലിയെയും പരിഗണിക്കുന്നു ചങ്ങനാശ്ശേരി ജോബ് മൈക്കിളാണ് മത്സരിക്കുക. ഇടുക്കിയിൽ റോഷി അഗസ്റ്റിനും പെരുമ്പാവൂരിൽ ബാബു ജോസഫും…

Read More