Headlines

83 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം; അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരുമില്ല

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. 85 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ഇതിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം മണ്ഡലത്തിൽ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വി പി സാനു സ്ഥാനാർഥിയാകും അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎൽഎമാരും ഇത്തവണ മത്സരിക്കുന്നില്ല. തുടർഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാർഥി പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിജയരാഘവൻ പറഞ്ഞു. സീറ്റ് വിഭജനം മികച്ച രീതിയിൽ പൂർത്തിയാക്കാൻ…

Read More

നിരോധിത എംഡിഎംഎ ഗുളികകളുമായി കോഴിക്കോട് യുവാവ് പിടിയിൽ

നിരോധിത മയക്കുമരുന്നായി എംഡിഎംഎ ഗുളികകളുമായി മലപ്പുറം സ്വദേശി കോഴിക്കോട് അറസ്റ്റിൽ. മമ്പാട് സ്വദേശി കെ അബ്ദുൽറബ് നിസ്താറിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. മാനസിക രോഗത്തിന് ഉപയോഗിക്കുന്ന മരുന്നാണിത്. 30 മിനിറ്റ് മുതൽ ആറ് മണിക്കൂർ വരെ ഉന്മാദ അവസ്ഥ നൽകുന്ന ഗുളിക ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കഴിച്ചാൽ കരൾ രോഗത്തിന് കാരണമാകും. വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് സംഘം ഗുളിക എത്തിക്കുന്നത്.

Read More

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നാളെയെന്ന് താരിഖ് അൻവർ; നേമത്ത് വിഷ്ണുനാഥിന് സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർ ഡൽഹിയിൽ എംപിമാരുമായി ചർച്ച നടത്തുകയാണ് സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കും. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ തന്നെ നിർത്തണമെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നിർദേശം വന്നത്. നേമത്ത് പിസി വിഷ്ണുനാഥിനെയും വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയുമാണ് പരിഗണിക്കുന്നത്…

Read More

കണ്ണൂർ കൂത്തുപറമ്പിൽ കാറിന് തീ പിടിച്ച് യുവാവ് വെന്തുമരിച്ചു

കണ്ണൂർ കൂത്തുപറമ്പിൽ കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. കൂത്തുപറമ്പ് വലിയവെളിച്ചം ചെങ്കൽ ക്വാറിക്ക് സമീപത്താണ് സംഭവം. ബുധനാഴ്ച പുലർച്ചെയാണ് കാറിന് തീപിടിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. മാലൂർ സ്വദേശി സുധീഷാണ് മരിച്ചത്. ചെങ്കൽ ക്വാറിയിലെ തൊഴിലാളികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു; അമ്മ പോലീസ് കസ്റ്റഡിയിൽ

കൊല്ലം കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടറ സ്വദേശി ദിവ്യയുടെ മകൾ അനൂപയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് അനൂപയെ ദിവ്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഓട്ടോ റിക്ഷ ഡ്രൈവറായ ദിവ്യയുടെ അച്ഛൻ വീട്ടിലെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ദിവ്യ തയ്യാറായില്ല. പിന്നീട് വാതിൽ തുറന്നപ്പോൾ കുട്ടി അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ദിവ്യക്ക് പ്രസവശേഷം മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ നൂലുകെട്ട്…

Read More

ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണം; നിലമ്പൂരിൽ പോസ്റ്റർ

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. നിലമ്പൂർ കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിൽ നിറസാന്നിധ്യമായ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുക എന്നാണ് പോസ്റ്ററിലുള്ളത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, ആര്യാടൻ ഷൗക്കത്ത് എന്നിവരെയാണ് മണ്ഡലത്തിൽ കോൺഗ്രസ് ആദ്യം പരിഗണിച്ചിരുന്നത്. അവസാന ഘട്ടമെത്തുമ്പോഴേക്കും വി വി പ്രകാശിന്റെ പേരാണ് കൂടുതൽ ഉയർന്നു കേൾക്കുന്നത്. ഇതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Read More

മലപ്പുറത്ത് പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോത്തുകൽ സ്വദേശി സുധീഷാണ് മരിച്ചത്. 22 വയസ്സായിരുന്നു. പോത്തുകൽ അപ്പൻകാവ് കോളനിയിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് അറിയുന്നു.

Read More

വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരാകുന്നതിൽ അവ്യക്തത

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഇന്ന് ഹാജരാകുന്നതിൽ അവ്യക്തത. ഇന്ന് ഹാജരാകുന്ന കാര്യത്തിൽ കസ്റ്റംസിന് വിനോദിനിയിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ലൈഫ് മിഷൻ പദ്ധതിക്ക് യൂനിടാക് എംഡി കോഴയായി നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് വിനോദിനിയെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്. ഇന്ന് ഹാജരാകനായിരുന്നു നിർദേശം യുഎഇ കോൺസുൽ ജനറലിന് നൽകിയ ഐ ഫോൺ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യിൽ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്….

Read More

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ മാറ്റുമോ; തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഉടനെ

സംസ്ഥാനത്ത് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ തീയതി മാറ്റുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. അധ്യാപകർക്കുള്ള തെരഞ്ഞെടുപ്പ് ജോലി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത് വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷനാകും തീരുമാനമെടുക്കുക. നേരത്തെ 17ാം തീയതി പൊതുപരീക്ഷ ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത് മോഡൽ പരീക്ഷ കഴിഞ്ഞ് പൊതുപരീക്ഷക്ക് തയ്യാറെടുത്തു കഴിഞ്ഞ വിദ്യാർഥികളും നിലവിൽ ആശങ്കയിലാണ്. തീയതി മാറ്റുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക…

Read More

സിപിഎം സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും; മഞ്ചേശ്വരത്ത് തർക്കം പരിഹരിക്കാൻ രാവിലെ യോഗം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് സ്ഥാനാർഥി പട്ടിക. 85 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. പൊന്നാനിയിലും മഞ്ചേശ്വരത്തും അണികളിൽ പ്രതിഷേധം നിൽക്കുന്ന സാഹചര്യത്തിൽ സ്ഥാനാർഥികളിൽ മാറ്റമുണ്ടാകുമോയെന്നും ഇന്നറിയാം മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ആർ ജയാനന്ദയുടെ പേരാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. എന്നാൽ മണ്ഡലം കമ്മിറ്റി ജയാനന്ദയുടെ പേര് തള്ളിയിരുന്നു. തർക്കം പരിഹരിക്കാൻ ഇന്ന് രാവിലെ 10 മണിക്ക് മണ്ഡലം കമ്മിറ്റി വിളിച്ചിട്ടുണ്ട്. പൊന്നാനിയിൽ പി നന്ദകുമാർ തന്നെ…

Read More