Headlines

ചടയമംഗലത്തും പൊട്ടിത്തെറി; ചിഞ്ചുറാണിക്കെതിരെ സിപിഐ പ്രവർത്തകരുടെ പ്രകടനം

സ്ഥാനാർഥി നിർണയത്തെ ചൊല്ലി ചടയമംഗലം എൽ ഡി എഫിലും തർക്കം. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം സിപിഐ പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്ത്രീകളടക്കം നൂറോളം പേരാണ് പ്രകടനത്തിൽ പങ്കെടുക്കുന്നത്. പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് സിപിഐ സംസ്ഥാന സമിതി അംഗമായ ചിഞ്ചുറാണിയെ സിപിഐ ചടയമംഗലത്ത് സ്ഥാനാർഥിയാക്കിയത്. എ മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്നതായിരുന്നു പ്രാദേശിക ഘടകത്തിന്റെ ആവശ്യം.

Read More

കുറ്റ്യാടിയിൽ നൂറുകണക്കിന് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം; പ്രശ്‌നപരിഹാര നീക്കങ്ങൾ ആരംഭിച്ചു

മണ്ഡലം കേരളാ കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ ഇന്നും സിപിഎം പ്രവർത്തകരുടെ വൻ റാലി. നൂറുകണക്കിന് പ്രവർത്തകരാണ് മുദ്രവാക്യമുയർത്തി തെരുവിലിറങ്ങിയത്. അതേസമയം പാർട്ടി ഭാരവാഹികളൊന്നും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നില്ല. അനുഭാവികളുടെ പ്രതിഷേധമെന്ന നിലയ്ക്കാണ് പ്രകടനം നടക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥി മത്സരിക്കണമെന്ന വികാരമാണ് പ്രവർത്തകർ പങ്കുവെക്കുന്നത്. പ്രകടനം അച്ചടക്ക ലംഘനമാണെങ്കിലും പാർട്ടി സ്ഥാനാർഥി വേണമെന്ന വികാരത്തിൽ മറ്റ് വഴികളില്ലെന്നും ഇവർ…

Read More

11 എംഎല്‍എമാര്‍ വീണ്ടും മല്‍സരിക്കും; മുസ് ലിം ലീഗ് സ്ഥാനാര്‍ഥിപ്പട്ടിക നാളെ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുമുള്ള മുസ് ലിം ലീഗ് സ്ഥാനാര്‍ഥിപ്പട്ടിക നാളെ പാണക്കാട് പ്രഖ്യാപിക്കും. ഇന്നു കോഴിക്കോട് ചേര്‍ന്ന പാര്‍ലമെന്ററി ബോഡി യോഗം സ്ഥാനാര്‍ഥിപ്പട്ടികയ്ക്കു അന്തിമാംഗീകാരം നല്‍കി. നിലവിലുള്ള 11 എംഎല്‍എമാരുടെ പേരുകള്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡോ. എം കെ മുനീര്‍, പ്രഫ. ആബിദ് ഹുസയ്ന്‍ തങ്ങള്‍, പി അബ്ദുല്‍ ഹമീദ്, ടി വി ഇബ്രാഹീം, അബ്ദുല്ല പാറക്കല്‍ എന്നിവരാണ് നിലവിലുള്ള മണ്ഡലങ്ങളില്‍ തന്നെ മല്‍സരിക്കുക. കെ എം ഷാജി, പി കെ…

Read More

സോഷ്യല്‍ മീഡിയ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യത്തിന് മുന്‍കൂര്‍ അനുമതി വേണം

തൃശൂര്‍: സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, സിനിമാശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ, ഓഡിയോ പ്രദര്‍ശനം, വോയ്‌സ് മെസേജുകള്‍, എസ്.എം.എസുകള്‍, ദിനപത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. മാധ്യമ സ്ഥാപനങ്ങള്‍ എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. കലക്ട്രേറ്റിന്റെ ഫ്രണ്ട് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന…

Read More

നിരവധി അവസരങ്ങൾ പിസി ചാക്കോയ്ക്ക് നൽകിയതാണ്; രാജി മികച്ച തീരുമാനമല്ല: ഹൈബി ഈഡൻ

പി സി ചാക്കോ കോൺഗ്രസിന്റെ മുതൽകൂട്ടായിരുന്നുവെന്ന് ഹൈബി ഈഡൻ എംപി. കേന്ദ്രനേതൃത്വം അദ്ദേഹത്തിന് നിരവധി അവസരങ്ങൾ നൽകിയിരുന്നതാണ്. പാർട്ടി വിടാനുള്ള തീരുമാനം മികച്ചതായി തോന്നുന്നില്ലെന്നും ഹൈബി പറഞ്ഞു കോൺഗ്രസിന്റെ വിലപ്പെട്ട സമ്പാദ്യമായിരുന്നു പിസി ചാക്കോ. നിർണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ രാജി ഒരു മികച്ച തീരുമാനമായി കരുതുന്നില്ലെന്നും ഹൈബി വ്യക്തമാക്കി.

Read More

സംസ്ഥാനത്ത് ഇന്ന് 2475 പേർക്ക് കൊവിഡ്, 14 മരണം; 4192 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2475 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂർ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂർ 123, കാസർഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

തമിഴ്‌നാട്ടിലേക്ക്‌ ഇ ‐ പാസ്‌ നിർബന്ധം; അതിർത്തിയിൽ വാഹനപരിശോധന

തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്ക് ഇന്നുമുതൽ വീണ്ടും ഇ-‐ പാസ് നിർബന്ധമാക്കി. ഉത്തരവ് പ്രാബല്യത്തിൽവന്നതോടെ രാവിലെ മുതൽ തമിഴ്‌നാട് സർക്കാരിന്റെ വാഹന പരിശോധന ആരംഭിച്ചു. തമിഴ്‌നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇ-പാസ് രജിസ്റ്റർ ചെയ്യാത്ത ആളുകളെ തിരിച്ച് വിടുന്നതായി അറിയുന്നു. കോയമ്പത്തൂർ വഴി തമിഴ്‌നാട് പോകുന്ന എല്ലാവർക്കും ഇ- – പാസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കോയമ്പത്തൂര്‍ കലക്‌ടര്‍ കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. കോവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് കേരളത്തിന്‍റെ ആവശ്യപ്രകാരം കഴിഞ്ഞ…

Read More

കളമശ്ശേരി തിരിച്ചുപിടിക്കുമെന്ന് പി രാജീവ്; തൃത്താലയിൽ ജയം ഉറപ്പെന്ന് എം ബി രാജേഷ്

തൃത്താല ഇടതുമുന്നണി വിജയിക്കുമെന്ന് മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി എം ബി രാജേഷ്. വിവാദങ്ങൾക്കൊന്നും സ്ഥാനമില്ല. ഉറപ്പാണ് എൽ ഡി എഫ് കേരളം ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാരിന് വാക്കിന് ഉറപ്പുണ്ടെന്ന് തെളിയിച്ചു എൽഡിഎഫ് സ്ഥാനാർഥിയാണെന്നതാണ് തന്റെ ആത്മവിശ്വാസം. എതിരാളി ആരായാലും വ്യക്തി കേന്ദ്രീകൃത അധിക്ഷേപത്തിനല്ല മുതിരുക. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുകയെന്നും എം ബി രാജേഷ് പറഞ്ഞു കളമശ്ശേരി യുഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കുമെന്ന് പി രാജീവും പ്രതികരിച്ചു. ഇടതു ഭരണ തുടർച്ച കേരളം…

Read More

1991 മോഡൽ വിജയം ബേപ്പൂരിൽ ആവർത്തിക്കുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ അടക്കം 13 മണ്ഡലങ്ങളിലും എൽ ഡി എഫ് മികച്ച വിജയം നേടി അധികാരത്തിൽ വരുമെന്ന് ബേപ്പൂരിലെ സിപിഎം സ്ഥാനാർഥി  മുഹമ്മദ് റിയാസ്. 1991 മോഡൽ വിജയം ഈ തെരഞ്ഞെടുപ്പിലും ബേപ്പൂരിൽ ആവർത്തിക്കുമെന്ന് റിയാസ് പറഞ്ഞു സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബേപ്പൂർ. നിലവിലെ എംഎൽഎ ആയ വികെസി മമ്മദ് കോയക്ക് പകരമായാണ് മുഹമ്മദ് റിയാസിനെ സിപിഎം ഇറക്കുന്നത്. യുഡിഎഫിൽ ഇത്തവണ മുസ്ലിം ലീഗാണ് ബേപ്പൂരിൽ മത്സരിക്കുന്നത്.

Read More

മത്സരം യുഡിഎഫുമായി; അമിത് ഷാ എന്തുപറഞ്ഞാലും ബിജെപി വിദൂര എതിരാളി മാത്രമെന്ന് തോമസ് ഐസക്

ഇനിയുള്ള മത്സരം രണ്ടാം പിണറായി സർക്കാരിന് വേണ്ടിയാണെന്ന് ടിഎം തോമസ് ഐസക്. കിഫ്ബി വഴി ആലപ്പുഴ ജില്ലയിൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പി പി ചിത്തരഞ്ജനെ വിജയിപ്പിക്കേണ്ടതുണ്ട്. അതിനുള്ള അംഗീകാരം ജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതാകും എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രിക. സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് ആയുസ്സ് കുറവാണ്. രാഷ്ട്രീയമായ മത്സരം തുടങ്ങുമ്പോൾ വിവാദങ്ങൾ മാറി നിൽക്കും. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. അമിത് ഷാ എന്തു പറഞ്ഞാലും ബിജെപി…

Read More