Headlines

കടയ്ക്കലിൽ ക്ഷേത്രമുറ്റത്ത് ആൽമരം ഒടിഞ്ഞു വീണ് നിരവധി പേർക്ക് പരിക്ക്

കൊല്ലം : കടയ്ക്കലിൽ ക്ഷേത്രമുറ്റത്ത് ആൽമരം ഒടിഞ്ഞു വീണ് 6 പേർക്ക് പരിക്ക്. തുടയന്നൂർ അരത്തകണ്ഠപ്പൻ ക്ഷേത്ര മുറ്റത്താണ് ആൽമരം ഒടിഞ്ഞു വീണത്. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് മരം ഒടിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. മറ്റ് നാലു പേർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.

Read More

നേമത്ത് കരുത്തന്‍ തന്നെ വരും; സസ്‌പെന്‍സായിരിക്കട്ടെ: ചെന്നിത്തല

നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ നേമത്ത് കരുത്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് മാത്രമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. രമേശ് ചെന്നിത്തല പറഞ്ഞത്: നേമത്തേക്കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. കേരളത്തിലെ 140 മണ്ഡലങ്ങളും ഞങ്ങള്‍ക്ക് പ്രസ്റ്റീജ് മണ്ഡലങ്ങളാണ്. ബിജെപിയുടെ ഒരു സിറ്റിങ്ങ് എംഎല്‍എ ഉണ്ടെന്നതാണ് നേമത്തിന്റെ പ്രത്യേകത. തീര്‍ച്ചയായും അവിടെ യുഡിഎഫ് ജയിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. 140 മണ്ഡലങ്ങളിലും കരുത്തരായ…

Read More

കടകംപള്ളിയുടെ ഖേദം കൊണ്ട് തീരില്ല; ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നൽകുമോയെന്ന് എൻഎസ്എസ്

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ലെന്ന് എൻ എസ് എസ്. കേസിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനോട് എൻ എസ് എസ് ചോദിച്ചു ശബരിമലയിലെ സംഭവങ്ങളിൽ കടകംപള്ളി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് എൻ എസ് എസ് ചോദ്യമുന്നയിച്ചത്. മന്ത്രി പറഞ്ഞതിൽ ആത്മാർഥതയുണ്ടെങ്കിൽ ആരാധനാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരിമലയിൽ യുവതി പ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് പുതിയ സത്യവാങ്മൂലം സമർപ്പിക്കുമോയെന്നും എൻ എസ് എസ് ചോദിച്ചു

Read More

3753 പേർ കൂടി സംസ്ഥാനത്ത് കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 33,785 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3753 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 193, കൊല്ലം 543, പത്തനംതിട്ട 295, ആലപ്പുഴ 317, കോട്ടയം 498, ഇടുക്കി 75, എറണാകുളം 557, തൃശൂർ 241, പാലക്കാട് 57, മലപ്പുറം 265, കോഴിക്കോട് 388, വയനാട് 77, കണ്ണൂർ 125, കാസർഗോഡ് 122 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 33,785 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,47,226 പേർ ഇതുവരെ കോവിഡിൽ…

Read More

ആലപ്പുഴയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പൂങ്കാവ് വടക്കന്‍ പറമ്പില്‍ പോളിന്റെ ഭാര്യ റീത്താമ്മ (ക്ലാരമ്മ 57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുത പോസ്റ്റിലെ കമ്പി പൊട്ടി ഇവരുടെ പുരയിടത്തില്‍ വീഴുകയായിരുന്നു. രാത്രി പ്രദേശത്ത് വൈദ്യുതി പോയിരുന്നതിനാല്‍ വൈദ്യുതികമ്പി പൊട്ടി വീണ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. രാവിലെ എഴുന്നേറ്റ റീത്തമ്മ വീട്ടുമുറ്റത്ത് വീണു കിടന്ന വൃക്ഷങ്ങള്‍ വെട്ടിമാറ്റുമ്പോഴാണ് ഇതിനിടയില്‍ കിടന്ന വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുന്നത്….

Read More

മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് താലൂക്കടിസ്ഥാനത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു

മലപ്പുറം ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവ തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അനധികൃത മണല്‍ ഖനനവും കടത്തിക്കൊണ്ടു പോകുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ താലൂക്ക്തല സ്‌ക്വാഡുകളെയോ ദുരന്ത നിവാരണ വിഭാഗത്തിലെ കണ്‍ട്രോള്‍ റൂം നമ്പറായ 0483 2736320, 0483 2736326 ലോ അറിയിക്കണമെന്ന് ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. താലൂക്കടിസ്ഥാനത്തിലുള്ള സ്‌ക്വാഡുകള്‍ ഏറനാട് (0483 2766121,…

Read More

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ തീയതി മാറ്റി; ഏപ്രിൽ എട്ട് മുതൽ 30 വരെ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ തീയതി മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അനുമതി നൽകിയത്. തെരഞ്ഞെടുപ്പ് പശ്ചാത്തലം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പുതുക്കിയ പരീക്ഷാക്രമം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷകൾ ഏപ്രിൽ 8 മുതൽ ഏപ്രിൽ 30 വരെ നടക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷകളാണ് ഏപ്രിൽ 8ലേക്ക് മാറ്റിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ മാറ്റിവെക്കണമെന്ന് അധ്യാപക സംഘടനയായ കെഎസ്ടിഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ…

Read More

സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍ഗോഡ് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

കെസി ജോസഫ് മത്സരിച്ചേക്കില്ല; മറ്റ് സിറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും അവസരം നൽകാൻ കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഉമ്മൻ ചാണ്ടിക്ക് പുറമെ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും വിഡി സതീശൻ പറവൂരിലും എ പി അനിൽകുമാർ വണ്ടൂരിലും മത്സരിക്കും. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ വീണ്ടും മത്സരിപ്പിക്കാൻ എ ഗ്രൂപ്പ് സമ്മർദം തുടരുന്നുണ്ട്. മാത്യു കുഴൽനാടനെ ചാലക്കുടി സീറ്റിലേക്കാണ് പരിഗണിക്കുന്നത്. എന്നാൽ കുഴൽനാടനെ ചാലക്കുടിയിൽ വേണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം പറയുന്നു. എം വിൻസെന്റ്,…

Read More

വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:കേരളത്തിലെ നാലുജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5എം എം മുതല്‍ 115.5 എം എംവരെയുള്ള ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനമുള്‍പ്പടെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.  

Read More