നേമത്ത് ജനസമ്മിതിയുള്ള കരുത്തനായ സ്ഥാനാർഥിയെ നിർത്തുമെന്ന് മുല്ലപ്പള്ളി

നേമം നിയോജക മണ്ഡലത്തെ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കരുത്തനായ സ്ഥാനാർഥിയെ നേമത്ത് മത്സരിപ്പിക്കും. ബിജെപി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നതെന്നാണ്. നേമം ഗുജറാത്താണോ അല്ലയോയെന്ന് കാണാം. ഏറ്റവും ജനസമ്മിതിയുള്ള പ്രശസ്തനായ ഒരു സ്ഥാനാർഥിയെ നിർത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം നേമത്തെ സ്ഥാനാർഥി ആരെന്ന് പറയാൻ മുല്ലപ്പള്ളി തയ്യാറായില്ല

Read More

യുഡിഎഫ് ആരെ നിർത്തിയാലും നേമത്ത് എൽ ഡി എഫ് വിജയിക്കുമെന്ന് വി ശിവൻകുട്ടി

നേമത്ത് ഇത്തവണ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർഥി വി ശിവൻകുട്ടി. 2016ൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണം യുഡിഎഫ്-ബിജെപി വോട്ടുകച്ചവടമാണ്. ഇക്കുറി സമുന്നതരായ നേതാക്കൾ മത്സര രംഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. യുഡിഎഫ് ആരെ സ്ഥാനാർഥിയാക്കിയാലും എൽഡിഎഫ് വിജയിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

Read More

കുറ്റ്യാടിയിൽ മാറ്റമുണ്ടാകില്ല; മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർഥിയാകുമെന്ന് ജോസ് കെ മാണി

സിപിഎം പ്രവർത്തകരുടെ കടുത്ത പ്രതിഷേധമുയർന്ന കുറ്റ്യാടിയിൽ മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർഥിയാകുമെന്ന് ജോസ് കെ മാണി. തർക്കം പരിഹരിച്ച ശേഷമാകും പ്രഖ്യാപനം. കേരളാ കോൺഗ്രസിന് അനുവദിച്ച പതിമൂന്നാമത്തെ സീറ്റാണ് കുറ്റ്യാടിയെന്നും ഇവിടെ തർക്കം പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി സീറ്റ് കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് തിരിച്ചെടുക്കില്ലെന്ന് ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ അറിയിച്ചിരുന്നു. എങ്കിലും പ്രാദേശിക നേതൃത്വം ഇപ്പോഴും കടുത്ത എതിർപ്പിലാണ്. ഞായറാഴ്ച കുറ്റ്യാടിയിൽ രാഷ്ട്രീയ വിശദീകരണ യോഗവും…

Read More

ആഫ്രിക്കയിൽ നിന്നെത്തിയ എംഎൽഎ ക്വാറന്റൈൻ ലംഘിച്ചു; പി.വി അൻവറിനെതിരെ പരാതി

ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ പി.വി അൻവർ എം.എൽ.എ ക്വാറൻറൈൻ ലംഘിച്ചെന്ന് പരാതി. കെ.എസ്.യു മലപ്പുറം ജില്ലാ കമ്മറ്റിയാണ് പരാതി നൽകിയത്. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് അൻവറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും കെഎസ്‍യു പരാതി നൽകി. കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ അൻവറിനെ സ്വീകരിക്കാൻ വലിയ ആൾക്കൂട്ടമുണ്ടായിരുന്നെന്നും ക്വാറൻറീനിൽ പോകാതെ എംഎൽഎ ജനമധ്യത്തിലേക്ക് ഇറങ്ങിയെന്നുമാണ് കെഎസ്‍യുവിൻറെ പരാതി. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അൻവർ ഇന്ന് നാട്ടിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ അൻവറിന് വൻ സ്വീകരണമാണ്…

Read More

ബസ് വൈകിയതിനാല്‍ വിമാനയാത്ര മുടങ്ങി: കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

കോഴിക്കോട് : കെ.എസ്.ആര്‍.ടി.സി. ബസ് മണിക്കൂറുകളോളം വൈകിയതിനാല്‍ വിമാന യാത്ര മുടങ്ങിയതിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് വിധിച്ചു. കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാര്‍വില്ലയില്‍ ഇ.എം. നസ്‌നക്ക് 51,552 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ലോക് അദാലത്തിന്റെ വിധി. കെ.എസ്.ആര്‍.ടി.സി. എം.ഡി. ,കോഴിക്കോട് ഡി.ടി.ഒ., ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പരാതിക്കാരി ഹരജി നല്‍കിയത്. ബംഗളുരുവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്നതിന് കൊച്ചിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് പരാതിക്കാരിയും ഭര്‍ത്താവും ബുക്ക് ചെയ്തിരുന്നു….

Read More

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 33,480 രൂപയായി. ഗ്രാമിന് 4185 രൂപയാണ് വില ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1718 ഡോളറായി. ദേശീയ വിപണിയിൽ 10 ഗ്രാം തനി തങ്കത്തിന് 44,731 രൂപയിലെത്തി.

Read More

കാറ് സൈക്കിളില്‍ ഇടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിനു സമീപം ഇന്നു പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാഞ്ഞാള്‍ ശ്രീപുഷ്‌കരം പടിഞ്ഞാറേ പീടികയില്‍ മുസ്തഫയുടെ (മുത്തു) മകന്‍ മുബശിര്‍ (18) ആണ് മരിച്ചത്. പത്രവിതരണം നടത്തുന്ന മുബശിര്‍ രാവിലെ പത്രമെടുക്കുന്നതിനായി സൈക്കിളില്‍ ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്നു. ഇതേ ദിശയില്‍ വന്ന കാര്‍ സൈക്കിളിന്റെ പിറകിലിടിച്ചാണ് അപകടം. ഓട്ടുപാറ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃശൂര്‍ ഫുട്‌ബോള്‍ ക്യാംപിലേക്ക് പോയിരുന്ന സംഘമാണ് അവരുടെ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇടിച്ച കാറും ഡ്രൈവറും…

Read More

സ്ഥാനാർഥി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത് വീഴ്ചയാണെന്ന് കാനം രാജേന്ദ്രൻ

സിപിഐ സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞത് വീഴ്ച തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നം ചടയമംഗലത്ത് പരിഹരിച്ചാലും സ്ത്രീ സാന്നിധ്യം രണ്ടിലേക്ക് ഒതുങ്ങും മൂന്ന് വനിതാ സ്ഥാനാർഥികളെങ്കിലും പട്ടികയിൽ വേണ്ടതായിരുന്നു. ചടയമംഗലത്തെ സ്ഥാനാർഥി നിർണയത്തിലെ പ്രശ്‌നങ്ങൾ തീർക്കും. ശബരിമല വിഷയത്തിൽ വിധി വരും മുമ്പ് അത് ചർച്ചയാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇപ്പോ ശബരിമലയെ സംബന്ധിച്ച് ഒരു പ്രശ്‌നവും നിലവിലില്ല. കേരളാ കോൺഗ്രസ് എമ്മിനെ എൽഡിഎഫിലേക്ക് എടുത്തത് സംബന്ധിച്ച് ജനങ്ങളോടു വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല….

Read More

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇന്ന് ആരംഭിക്കും. ഈ മാസം 19 വരെ പത്രിക നല്‍കാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇന്ന് ആരംഭിക്കും. ഈ മാസം 19 വരെ പത്രിക നല്‍കാം. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്.  നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായി എത്തുകയാണെങ്കില്‍ നിശ്ചിത അകലം വരെ മാത്രം അഞ്ച് വാഹനങ്ങള്‍ അനുവദിക്കും. …

Read More

കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; നേമത്ത് സസ്‌പെൻസ് തുടരുന്നു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകും. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് സമിതിയും ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടാകുക അതേസമയം നേമം മണ്ഡലത്തിൽ സസ്‌പെൻസ് തുടരുകയാണ്. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അതേസമയം ഇതിനോട് ഉമ്മൻ ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേമം ഉമ്മൻ ചാണ്ടി ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം രംഗത്തുണ്ട് യുവാക്കൾക്കും പുതുമുഖങ്ങൾക്കും പട്ടികയിൽ…

Read More