എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ തീയതി മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അനുമതി നൽകിയത്. തെരഞ്ഞെടുപ്പ് പശ്ചാത്തലം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്ന് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പുതുക്കിയ പരീക്ഷാക്രമം ഉടന്‍ പ്രസിദ്ധീകരിക്കും.
പരീക്ഷകൾ ഏപ്രിൽ 8 മുതൽ ഏപ്രിൽ 30 വരെ നടക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷകളാണ് ഏപ്രിൽ 8ലേക്ക് മാറ്റിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ മാറ്റിവെക്കണമെന്ന് അധ്യാപക സംഘടനയായ കെഎസ്ടിഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്.