മത്സരിക്കുന്നത് ജയിക്കാൻ: കേരളാ കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക നാളെയെന്ന് ജോസ് കെ മാണി
കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥി പട്ടിക നാളെ പുറത്തിറക്കും. യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയുള്ള സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കുകയെന്ന് ജോസ് കെ മാണി അറിയിച്ചു. മത്സരിക്കുന്നത് ജയിക്കാൻ വേണ്ടി തന്നെയാണെന്നും ഇടതുമുന്നണിയുടെ ജയത്തിനായി മത്സരിച്ച് ജയിക്കുമെന്നും ജോസ് പറഞ്ഞു 13 സീറ്റുകളാണ് കേരളാ കോൺഗ്രസ് എമ്മിന് എൽഡിഎഫ് നൽകിയത്. യുഡിഎഫിൽ കഴിഞ്ഞ തവണ 15 സീറ്റുകളിലാണ് അവർ മത്സരിച്ചത്. അതേസമയം പിജെ ജോസഫ് വിഭാഗം പിളർന്ന് യുഡിഎഫിന്റെ ഭാഗമായിട്ടും 13 സീറ്റുകൾ ലഭിച്ചത് ജോസിന് വലിയ വിജയമാണ്. കൂടാതെ…