Headlines

പാലക്കാട് വിമത നീക്കം മറികടക്കാൻ കോൺഗ്രസ് ശ്രമം; ഷാഫിയെ പട്ടാമ്പിയിലേക്ക് മാറ്റിയേക്കും

പാലക്കാട് കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ പരിഹരിക്കാനായി കോൺഗ്രസിൽ സമവായ നീക്കങ്ങൾ ആരംഭിച്ചു. പാലക്കാട് മണ്ഡലത്തിൽ എ വി ഗോപിനാഥ് ഉയർത്തുന്ന വിമത ഭീഷണി മറികടക്കാനായി ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റാനാണ് നേതൃത്വം ആലോചിക്കുന്നത്. പാലക്കാട് സീറ്റ് നഷ്ടപ്പെടുന്ന രീതിയിലേക്ക് തർക്കങ്ങൾ എത്തിക്കരുതെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ഷാഫിക്ക് ഇല്ലെന്നതും മണ്ഡലം മാറ്റത്തിൽ നിർണായകമാകുന്നു. പാലക്കാട്ടെ സാധ്യതാ പട്ടികയിൽ എ വി ഗോപിനാഥിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട് ഇന്ന് ഡൽഹിയിൽ സ്‌ക്രീനിംഗ് കമ്മിറ്റി ചേരുന്നുണ്ട്. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ…

Read More

കളമശ്ശേരിയിൽ പി രാജീവിനെതിരെ വീണ്ടും പോസ്റ്ററുകൾ

കളമശ്ശേരിയിൽ പി രാജീവിനെതിരെ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇന്ന് രാവിലെ കളമശ്ശേരി മുൻസിപ്പൽ ഓഫീസിന് സമീപത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം പോസ്റ്ററുകൾക്ക് പിന്നിൽ പാർട്ടി പ്രവർത്തകരോ അനുഭാവികളോ അല്ലെന്ന് സിപിഎം പറയുന്നു സക്കീർ ഹുസൈനുമായി പി രാജീവിനുള്ള ബന്ധം ചൂണ്ടിക്കാണിച്ചാണ് പോസ്റ്ററുകൾ. അഴിമതി വീരനായ സക്കീറിന്റെ ഗോഡ്ഫാദർ പി രാജീവിനെ കളമശ്ശേരിയിൽ വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്. കഴിഞ്ഞ ദിവസവും മണ്ഡലത്തിൽ രാജീവിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ചന്ദ്രൻ പിള്ളക്ക് പകരം പി രാജീവിനെ വേണ്ടെന്നായിരുന്നു പോസ്റ്ററുകളിൽ. ഇന്ന് ചേരുന്ന…

Read More

സർക്കാർ സ്ഥാപനങ്ങളിലെ താത്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞു

സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കി. സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതാണ് ഹൈക്കോടതി തടഞ്ഞത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിർദേശം ചീഫ് സെക്രട്ടറി മൂന്നാഴ്ചക്കുള്ളിൽ എല്ലാ വകുപ്പുകൾക്കും കൈമാറണം. ഇത്തരം സ്ഥിരപ്പെടുത്തലുകൾ ഉമാദേവി കേസിലെ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് എതിരാണെന്നും ഹൈക്കോടതി പറഞ്ഞു നേരത്തെ പത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലും ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

Read More

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സെഷന്‍ കോടതിക്ക് കൈമാറി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എ അനീസ ഉത്തരവിട്ടു. സിസിടിവി ദ്യശ്യങ്ങടങ്ങിയ രണ്ട് ഡിവിഡികളുടെ അധികാരികതയിലും കൃത്യതയിലും വിചാരണ വേളയില്‍ ആക്ഷേപമുന്നയിക്കില്ലെന്ന് ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അനീസയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഡിവിആര്‍ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ഡിവൈസ്…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: ഇന്ന് പേരു ചേര്‍ക്കുന്നവര്‍ക്ക് കൂടി വോട്ട് ചെയ്യാന്‍ അവസരം

കണ്ണൂര്‍: മാര്‍ച്ച് ഒമ്പതിന് ചൊവ്വാഴ്ച പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്ക് കൂടി ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. 2021 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കാണ് വോട്ട് ചേര്‍ക്കാന്‍ അര്‍ഹത. നാഷനല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ലൂടെയാണ് പേര് ചേര്‍ക്കേണ്ടത്. വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും കുടുംബങ്ങളില്‍ ആരുടെയെങ്കിലും വോട്ടര്‍ പട്ടികയിലെ നമ്പരും നല്‍കണം. മാര്‍ച്ച് ഒമ്പതിന്…

Read More

എൽ ഡി എഫിൽ സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക്; ചങ്ങനാശ്ശേരിയും കേരളാ കോൺഗ്രസ് എമ്മിന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം എൽ ഡി എഫിൽ പൂർത്തിയാകുന്നു. തർക്കമുണ്ടായിരുന്ന ചങ്ങനാശ്ശേരി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ ധാരണയായി. സിപിഐയുടെ എതിർപ്പ് മറികടന്നാണ് സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നത്. കോട്ടയം ജില്ലയിൽ വൈക്കം മാത്രമാണ് സിപിഐക്ക് ലഭിച്ചത് ചങ്ങനാശ്ശേരി വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. ചങ്ങനാശ്ശേരി ലഭിച്ചില്ലെങ്കിൽ കാഞ്ഞിരപ്പള്ളി വിട്ടു കിട്ടണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി ലഭിക്കാതെ വന്നതോടെ മലപ്പുറത്തെ സീറ്റുകൾ വിട്ടുനൽകില്ലെന്ന ഉറച്ച തീരുമാനം സിപിഐ എടുക്കുകയും ചെയ്തു നിലവിലെ റിപ്പോർട്ട് പ്രകാരം…

Read More

കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി ഇന്നും ചേരും; സ്ഥാനാർഥി അന്തിമ പട്ടികക്ക് രൂപം നൽകും

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അന്തിമ രൂപം നൽകാൻ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്നും ചേരും. ഹൈക്കമാൻഡ് പ്രതിനിധികൾക്കൊപ്പം ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിൽ പങ്കെടുക്കും യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശവും യോഗത്തിൽ പരിഗണിക്കും. നാളെ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ അന്തിമ പട്ടിക സമർപ്പിക്കും. മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിലും ഇന്ന് തീരുമാനമാകും. അതേസമയം ഇരിക്കൂറിൽ ആര് മത്സരിക്കുമെന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം തുടരുകയാണ്. മണ്ഡലത്തിൽ നിന്നുള്ള ഒരാളെ ഇത്തവണ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക കോൺഗ്രസ്…

Read More

സീറ്റ് കേരളാ കോൺഗ്രസിന്: കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം

പൊന്നാനിക്ക് പുറകെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കുറ്റ്യാടിയിലും സിപിഎം പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി റോഡിലിറങ്ങി. കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ പി കുഞ്ഞമ്മദ് മാസ്റ്ററെയാണ് കുറ്റ്യാടിയിൽ നേരത്തെ പരിഗണിച്ചിരുന്നത്. കേരളാ കോൺഗ്രസിന് തിരുവമ്പാടി സീറ്റ് നൽകാനും ധാരണയായി. എന്നാൽ കാര്യങ്ങൾ പിന്നീട് മാറുകയായിരുന്നു. കാലങ്ങളായി ജയിച്ചു വരുന്ന കുറ്റ്യാടി വിട്ടുകൊടുത്തതിന് പിന്നിൽ പാർട്ടിക്കുള്ളിൽ കളികൾ നടന്നുവെന്നും പ്രവർത്തകർ ആരോപിക്കുന്നു പ്രതിഷേധം പരിഹരിക്കുന്നതിനായി കുറ്റ്യാടിയിൽ…

Read More

അമിത് ഷാ വർഗീയതയുടെ ആൾരൂപം; ഇത് കേരളമാണ്, ഇവിടെ വന്ന് വിരട്ടൽ വേണ്ടെന്ന് മുഖ്യമന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് അതിരൂക്ഷമായ രീതിയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരവും പ്രവൃത്തിയുമെങ്കിൽ തങ്ങൾക്കും പറയേണ്ടി വരും. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയത് മതസൗഹാർദത്തിന് കേളി കെട്ട നാട്ടിൽ വന്നാണ് അമിത് ഷാ ഉറഞ്ഞു തുള്ളുന്നത്. ഇവിടെയാകെ അഴിമതിയാണെന്ന് പറയുന്നു. മുസ്ലിം എന്ന വാക്ക് പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വരം കനക്കുന്നു. വർഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവർക്ക് അറിയാത്തത്…

Read More

എറണാകുളം നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

കൊച്ചി നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പേര് അൽഫോൻസ എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മരണത്തിന് ആരും ഉത്തരവാദി അല്ലെന്നും മരണാനന്തര ചടങ്ങിനായി അമ്പതിനായിരം രൂപ ബാഗിലുണ്ടെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  

Read More