കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അന്തിമ രൂപം നൽകാൻ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്നും ചേരും. ഹൈക്കമാൻഡ് പ്രതിനിധികൾക്കൊപ്പം ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിൽ പങ്കെടുക്കും
യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശവും യോഗത്തിൽ പരിഗണിക്കും. നാളെ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ അന്തിമ പട്ടിക സമർപ്പിക്കും. മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിലും ഇന്ന് തീരുമാനമാകും.
അതേസമയം ഇരിക്കൂറിൽ ആര് മത്സരിക്കുമെന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം തുടരുകയാണ്. മണ്ഡലത്തിൽ നിന്നുള്ള ഒരാളെ ഇത്തവണ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ താത്പര്യം. 39 വർഷമായി കോട്ടയംകാരനായ കെസി ജോസഫാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
അതേസമയം എൽഡിഎഫ് ഇരിക്കൂർ സീറ്റ് ഇത്തവണ കേരളാ കോൺഗ്രസിനാണ് നൽകിയിരിക്കുന്നത്. ക്രിസ്ത്യൻ വോട്ടുകൾ ഇതുവഴി നേടാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്