നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് ഏഴിന് കേരളത്തിലെത്തും. കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന ചടങ്ങിലും അമിത് ഷാ പങ്കെടുക്കും.
സ്ഥാനാർഥി നിർണയം അമിത് ഷായുടെ സാന്നിധ്യത്തിൽ നടത്താനാണ് തീരുമാനം. ഇതിന് മുന്നോടിയായി എൻ ഡി എയിലെ ഘടകകക്ഷികളുമായി സീറ്റ് വിഭജന ചർച്ച നടത്തും. മണ്ഡലങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരുടെ നിർദേശങ്ങളും സ്വീകരിക്കും.
കേന്ദ്ര മന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ തുടങ്ങിയവർ മത്സരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് നീക്കം. നേമത്ത് കുമ്മനം രാജശേഖരനെയും സ്ഥാനാർഥിയാക്കും.
ഇ ശ്രീധരനെ തൃപ്പുണിത്തുറയിൽ മത്സരിപ്പിക്കാനാണ് നീക്കം. മുൻ ഡിജിപി ജേക്കബ് തോമസിനെ തൃശ്ശൂരിലും മറ്റൊരു മുൻ ഡിജിപി സെൻകുമാറിനെ കൊടുങ്ങല്ലൂരും മത്സരിപ്പിക്കാനാണ് നീക്കം