Headlines

ആഴിമല കടലിൽ കുളിക്കുന്നതിനിടെ രണ്ട് പേർ തിരയിൽപ്പെട്ടു; ഒരാളുടെ മൃതദേഹം ലഭിച്ചു

തിരുവനന്തപുരം ആഴിമലയിൽ കടലിൽ കുളിക്കുന്നതിനിടെ രണ്ട് പേരെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്

പ്രശാന്തും സുഹൃത്തും കുളിക്കാനിറങ്ങിയപ്പോൾ തിരയിൽ അകപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പാറയുള്ള മേഖലയായതിനാൽ ഇരുവരെയും കണ്ടെത്താൻ സാധിച്ചില്ല

കോസ്റ്റൽ പോലീസുമെത്തി പിന്നീട് തെരച്ചിൽ നടത്തിയപ്പോഴാണ് പ്രശാന്തിന്റെ മൃതദേഹം ലഭിച്ചത്. കപ്പ ടിവി ജീവനക്കാരനാണ് പ്രശാന്ത്‌