ഏറ്റുമാനൂർ സീറ്റ് കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗത്തിന് നൽകിയതിൽ കോൺഗ്രസിൽ അമർഷം പുകയുന്നു. സീറ്റ് ജോസഫിന് നൽകിയാൽ മണ്ഡലത്തിൽ സഹകരിക്കില്ലെന്ന് ഒരു വിഭാഗം നേതാക്കൾ കെപിസിസിയെ അറിയിച്ചു
ലതികാ സുഭാഷിനെയാണ് ഏറ്റുമാനൂരിൽ കോൺഗ്രസ് പരിഗണിച്ചത്. ലതിക പ്രചാരണ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിലേക്കും ലതികയെ പരിഗണിച്ചെങ്കിലും ഈ സീറ്റ് കെ സി ജോസഫ് കണ്ണുവെച്ചു. ഇതോടെ രണ്ട് സീറ്റും ലതികക്ക് ഇല്ലെന്ന സ്ഥിതിയാണ്.
വനിതകൾക്ക് അർഹമായ പ്രാധാന്യം നൽകുന്നില്ലെന്നും ലതിക ഇതോടെ തുറന്നടിച്ചു. ഏറ്റുമാനൂർ വിട്ടു കൊടുക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ കഴിഞ്ഞ ദിവസം കോട്ടയം ഡിസിസി ഓഫീസ് ഉപരോധിച്ചിരുന്നു.