താത്കാലികക്കാരുടെ നിയമനത്തിന് സ്റ്റേ: സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികളെ വഴിയാധാരമാക്കിയാണ് സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും മക്കൾക്കുമെല്ലാം പിൻവാതിലിലൂടെ നിയമനം നടത്തിയതും സ്ഥിരപ്പെടുത്തിയതും സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണിത്. ഭരണഘടനാ സ്ഥാപനമായ പി എസ് സിയെ നോക്കുകുത്തിയാക്കി രാഷ്ട്രീയ വ്യക്തി പരിഗണന വെച്ച് നൂറുകണക്കിനാളുകൾക്കാണ് ഈ സർക്കാർ നിയമനം നൽകിയത്. പി…

Read More

ഐസകും സുധാകരനും അടക്കം അഞ്ച് മന്ത്രിമാർ ഇത്തവണ മത്സരിക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ തീരുമാനം

തോമസ് ഐസകും ജി സുധാകരനും അടക്കം അഞ്ച് മന്ത്രിമാർ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. ഇവരെ കൂടാതെ സി രവീന്ദ്രനാഥ്, ഇ പി ജയരാജൻ, എ കെ ബാലൻ എന്നിവരാണ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുക മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും മത്സരിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇത്തവണ മട്ടന്നൂർ മണ്ഡലത്തിൽ നിന്നാകും ജനവിധി തേടുക. കൂടുതൽ തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന മാനദണ്ഡം കർശനമായി തന്നെ നടപ്പാക്കണമെന്നാണ് സെക്രട്ടേറിയറ്റിൽ ഉയർന്ന നിർദേശം. എ കെ…

Read More

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു   കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98),…

Read More

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊവിഡ്, 14 മരണം; 4156 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂർ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂർ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസർഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

ധർമജനെ മത്സരിപ്പിച്ചാൽ തിരിച്ചടി ലഭിക്കും; കത്തുമായി ബാലുശ്ശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി

നടൻ ധർമജൻ ബോൾഗാട്ടിയെ മത്സരിപ്പിക്കരുതെന്ന ആവശ്യമുന്നയിച്ച് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി. കെപിസിസി പ്രസിഡന്റിന് നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ധർമജനെ മത്സരിപ്പിക്കുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന് കത്തിൽ പറയുന്നു നടിയെ ആക്രമിച്ച കേസടക്കം ചർച്ചയാകുന്ന സാഹചര്യത്തിൽ ധർമജനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നും കത്തിൽ പറയുന്നു. ബാലുശ്ശേരി മുസ്ലിം ലീഗിൽ നിന്ന് ഏറ്റെടുത്താണ് കോൺഗ്രസ് അവിടെ ധർമജനെ മത്സരിപ്പിക്കാനൊരുങ്ങുന്നത്. മുസ്ലിം ലീഗിന് കുന്ദമംഗലം സീറ്റ് നൽകിയാണ് കോൺഗ്രസ് ബാലുശ്ശേരി ഏറ്റെടുക്കുന്നത്. സിനിമാ നടനായ ധർമജനെ മത്സരിപ്പിച്ചാൽ സീറ്റ്…

Read More

പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള പിഎസ്‌സി പ്രിലിമനറി പരീക്ഷാതിയ്യതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ട പരീക്ഷ ഏപ്രില്‍ 10നും രണ്ടാംഘട്ടം ഏപ്രില്‍ 17നും നടക്കും. ഏപ്രില്‍ 10ന് പരീക്ഷയുള്ളവര്‍ക്ക് മാര്‍ച്ച് 29 മുതലും ഏപ്രില്‍ 17ന് പരീക്ഷയുള്ളവര്‍ക്ക് ഏപ്രില്‍ എട്ട് മുതലും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാവും.

Read More

തിരഞ്ഞെടുപ്പ് പൊതുസമ്മേളനം: പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കോവിഡിന്റെ സാഹചര്യത്തില്‍ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. പൊതുസമ്മേളനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും കര്‍ശനമായി പാലിക്കുകയും വേണം.   സംസ്ഥാന ആരോഗ്യവകുപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നടത്തിയ വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

Read More

ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; പ്രഖ്യാപനവുമായി കെ സുരേന്ദ്രൻ

കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനത്ത് കൊണ്ടുവരാനുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു തിരുവല്ലയിൽ വിജയ യാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഒരു അവസരം ലഭിച്ചാൽ മെട്രോ മാന് നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങൾ പതിന്മടങ്ങ് നടപ്പാക്കാൻ സാധിക്കും. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമൊക്കെ ശ്രീധരന്റെ…

Read More

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം; ഭൂചലനവും പ്രളയവും അതിജീവിക്കും: കേന്ദ്ര ജല കമ്മീഷൻ

ഭൂചലനവും പ്രളയവും അതിജീവിക്കാൻ മുല്ലപ്പെരിയാർ അണക്കെട്ട് പ്രാപ്തമാണന്ന് കേന്ദ്ര ജല കമ്മീഷൻ. അണക്കെട്ട് ഘടനാപരമായി സുരക്ഷിതമാണെന്ന് വ്യക്തമാക്കി. കമ്മീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചത് ഏകപക്ഷീയമായിട്ടല്ല. വിശദമായ പരിശോധനകൾക്ക് ശേഷമാണ് സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര സമിതി അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയതെന്നും കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ നിതിൻ കുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടന ബഞ്ച് രൂപീകരിച്ച സമിതിക്ക് എതിരെ സമർപ്പിച്ച റിട്ട്…

Read More

കൂടിയാലോചനകൾ കോൺഗ്രസിൽ നടക്കുന്നില്ല; തന്നെ ആരും ബന്ധപ്പെട്ടില്ലെന്നും കെ മുരളീധരൻ

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് വിമർശിച്ച് കെ മുരളീധരൻ എംപി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ പത്തംഗ സമിതിയുണ്ടെങ്കിലും മൂന്നംഗ സമിതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മുരളീധരൻ ആരോപിച്ചു വട്ടിയൂർക്കാവിൽ മത്സരിക്കുന്നത് സംബന്ധിച്ചോ സ്ഥാനാർഥി നിർണയം സംബന്ധിച്ചോ താനുമായി പാർട്ടി നേതൃത്വം ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങോട്ട് കയറി അഭിപ്രായം പറയാനും പോയിട്ടില്ല. ബന്ധപെട്ടാൽ അപ്പോൾ അഭിപ്രായം പറയും. വട്ടിയൂർക്കാവിൽ ആരെ സ്ഥാനാർഥിയായി നിർത്തിയാലും പ്രചാരണത്തിന് പോകുമല്ലോ. സ്ഥാനാർഥി നിർണയം പ്രധാനപ്പെട്ട ഒരു കാര്യമാണ്….

Read More