കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനത്ത് കൊണ്ടുവരാനുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു
തിരുവല്ലയിൽ വിജയ യാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഒരു അവസരം ലഭിച്ചാൽ മെട്രോ മാന് നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങൾ പതിന്മടങ്ങ് നടപ്പാക്കാൻ സാധിക്കും. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമൊക്കെ ശ്രീധരന്റെ നേട്ടമാണ്