മലപ്പുറം ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണനും തവനൂരിൽ കെ ടി ജലീലും നിലമ്പൂരിൽ പി വി അൻവറും വീണ്ടും മത്സരിച്ചേക്കും. പെരിന്തൽമണ്ണയിൽ ലീഗ് മുൻ നേതാവും മലപ്പുറം നഗരസഭാ ചെയർമാനുമായ കെപി മുഹമ്മദ് മുസ്തഫയെയാണ് എൽ ഡി എഫ് പരിഗണിക്കുന്നത്
താനൂരിൽ വി അബ്ദുറഹ്മാനും തിരൂരിൽ ഗഫൂർ പി ലില്ലീസിനെയും പരിഗണിക്കുന്നു. അതേസമയം പി വി അൻവർ നിലവിൽ ഇന്ത്യയിലില്ല. ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ ബിസിനസ് ടൂറിലാണ് അൻവർ. മണ്ഡലത്തിൽ എംഎൽഎയുടെ അഭാവത്തെ ചൊല്ലി വലിയ വിവാദമാണ് നടക്കുന്നത്.
ഏറനാട്ടിൽ യു ഷറഫലിയെയാണ് പരിഗണിക്കുന്നത്. മങ്കടയിൽ ടി കെ റഷീദലിയെയും വണ്ടൂരിൽ മിഥുന, ചന്ദ്രൻ ബാബു എന്നിവരെയും പരിഗണിക്കുന്നു.