സിപിഎം നേതാക്കളായ ടിവി രാജേഷ് എംഎൽഎയും മുഹമ്മദ് റിയാസും റിമാൻഡിൽ. 2009ൽ വിമാന യാത്രാക്കൂലി വർധനവിനെതിരെയും വിമാനങ്ങൽ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാൻഡ്. കോഴിക്കോട് ജെസിഎം കോടതിയുടെതാണ് നടപടി
പ്രവാസികളുടെ യാത്രാ സൗകര്യം മുൻനിർത്തി എയർ ഇന്ത്യാ ഓഫീസ് ഉപരോധിച്ചതിനാണ് കേസ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി വി രാജേഷാണ് സമരം ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് റിയാസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ ദിനേശനെയും റിമാൻഡ് ചെയ്തിട്ടുണ്ട്.