മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിലും ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരം ജനറൽ ആശുപത്രിയിലുമാകും കുത്തിവെപ്പ് എടുക്കുക.
മെഡിക്കൽ കോളജിലെ വാക്‌സിനേഷൻ കേന്ദ്രം ഇന്നലെ ആരോഗ്യസെക്രട്ടറി സന്ദർശിച്ച് സുരക്ഷയടക്കം ഉറപ്പുവരുത്തിയിരുന്നു. കൊവിഷീൽഡ് വാക്‌സിനാകും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കുക.
വാക്‌സിനേഷന്റെ രണ്ടാംഘട്ടം സംസ്ഥാനത്ത് തുടരുകയാണ്. കരുതിയതിലും കൂടുതൽ പേർ ഇന്നലെ വാക്‌സിനെടുത്തു. കൂടുതൽ പേർ ഒരേ സമയം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതോടെ കൊവിൻ പോർട്ടലിൽ സാങ്കേതിക തകരാറിനും കാരണമായി