തൃശ്ശൂർ ചാവക്കാട് യുവതിയെയും ഒന്നര വയസ്സുകാരി മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബ്ലാങ്ങാട് സ്വദേശി ജിഷ, മകൾ ദേവാംഗന എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടത്. ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു
ജിഷയുടെ ഭർത്താവ് അരുൺലാൽ ഒന്നര മാസം മുമ്പാണ് ഗൾഫിലേക്ക് തിരിച്ചുപോയത്. കഴിഞ്ഞാഴ്ചയാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. അടുത്ത ദിവസം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു.
മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല