Headlines

20,000 കോടിയുടെ സാമ്പത്തിക പാക്കേജ് തട്ടിപ്പ്; ബജറ്റ് നിരാശാജനകമെന്ന് സുരേന്ദ്രൻ

  രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു പൊതുമരാമത്ത് കരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ എന്ത് ഗുണമാണ് സാമ്പത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സർക്കാർ പറയണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യു കമ്മി ഗ്രാൻഡ് മാത്രമാണ് ബജറ്റിന് ആധാരണം. മറ്റ് സംസ്ഥാനങ്ങളിൽ നികുതി പിരിവ് കാര്യക്ഷമമാക്കുമ്പോൾ…

Read More

ലോക്ക് ഡൗൺ ലംഘിച്ച് സീരിയൽ ഷൂട്ടിംഗ്; വർക്കലയിൽ താരങ്ങളടക്കം 20 പേർ കസ്റ്റഡിയിൽ

  തിരുവനന്തപുരം വർക്കലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സീരിയൽ ഷൂട്ടിംഗ് നടത്തിയതിന് 20 പേർ കസ്റ്റഡിയിൽ. സീരിയൽ താരങ്ങളെയടക്കമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വർക്കലയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ഷൂട്ടിംഗ്. താരങ്ങളും ടെക്‌നീഷ്യൻമാരുമടക്കം ഇരുപതോളം പേരാണ് ഇവിടെയുണ്ടായിരുന്നത്. ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം നടപടിയെടുക്കും. റിസോർട്ട് അടച്ചുപൂട്ടുകയും ഉടമക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മെയ് എട്ട് മുതൽ സംസ്ഥാനത്ത് സിനിമാ സീരിയൽ ഷൂട്ടിംഗിന് നിരോധനമേർപ്പെടുത്തിയിരുന്നു.

Read More

സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് ഇന്ന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന് ഇന്ന് 560 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,400 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4550 രൂപയായി. ഡോളർ കരുത്ത് നേടിയതും ബോണ്ട് ആദായം വർധിച്ചതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിക്കുകയായിരുന്നു. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1862.68 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനിതങ്കത്തിന് 48,616 രൂപയിലെത്തി

Read More

ലൈറ്റ് ആൻഡ് സൗണ്ട്‌ ഷോ അഴിമതി: തന്റെ കൈകൾ ശുദ്ധം, മുൻ മന്ത്രി അനിൽകുമാറിന് പങ്കുണ്ടെന്നും അബ്ദുള്ളക്കുട്ടി

  കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്റെ കൈകൾ ശുദ്ധമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. എന്നാൽ മുൻ ടൂറിസം മന്ത്രി അനിൽകുമാറിന് ഇതിൽ പങ്കുണ്ടെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. വീട്ടിലെത്തി വിജിലൻസ് സംഘം മൊഴിയെടുത്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. അനിൽകുമാറും ഡിടിപിസിയും ഏൽപ്പിച്ച കരാർ സംഘം കേരളത്തിലെ ടൂറിസം മേഖലയിൽ നടത്തിയ ഏറ്റവും വലിയ കൊള്ളയാണ്. വിജിലൻസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് വന്നപ്പോഴാണ് അഴിമതിയിലെ സ്തയാവസ്ഥ മനസ്സിലായത്….

Read More

സംസ്ഥാനത്ത് 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ പാലക്കാട് ഒഴികെ 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Read More

ഹൈക്കോടതി റിപ്പോർട്ട് തേടി: കൊടകര കുഴൽപ്പണ കേസിൽ ഒടുവിൽ ഇ ഡി അന്വേഷണം തുടങ്ങി

  ബിജെപി പ്രതിസ്ഥാനത്ത് നിൽക്കുന്ന കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. പോലീസിൽ നിന്ന് എഫ് ഐ ആർ വിവരങ്ങൾ ഇ ഡി പരിശോധിച്ചു കേസ് തങ്ങളുടെ പരിധിയിൽ വരുമോയെന്നാണ് ഇ ഡി പരിശോധിക്കുന്നത്. ഈന്തപ്പഴം കടത്തിയെന്ന കേസിൽ വരെ അന്വേഷണം നടത്തിയ ഇ ഡി കുഴൽപ്പണ കേസ് സംബന്ധിച്ച് പരാതി ലഭിച്ചിട്ടും അന്വേഷണത്തിലേക്ക് കടന്നിരുന്നില്ല. തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു…

Read More

തൃശൂര്‍ വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; എസ്റ്റേറ്റ് വാച്ച്മാന്‍ മരിച്ചു

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വാല്‍പ്പാറ വാട്ടര്‍ഫാള്‍സ് എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ വാച്ച്മാനായി പ്രവര്‍ത്തിച്ചിരുന്ന മാണിക്യം (60) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്.  

Read More

എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

  ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ്. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം നടത്തിയെന്നുമാണ് ആരോപണം. 2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്താണ് പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത് ഉമ്മൻ ചാണ്ടി സർക്കാർ…

Read More

കൃഷി ഭവനുകളെ സ്മാർട്ടാക്കും, വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിക്കായി 500 കോടി

കൃഷി ഭവനുകളെ സ്മാർട്ടാക്കാൻ പത്ത് കോടി രൂപ ബജറ്റിൽ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയർ ഹൗസുകളുടെ ഉപയോഗം, കോൾഡ് സ്‌റ്റോറേജുകളുടെ ശൃംഖല, മാർക്കറ്റിംഗ് എന്നിവ വിവിധ ഘട്ടങ്ങളുടെ ഏകോപനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആധുനികവത്കരിക്കും. ഇതിനായി പത്ത് കോടി രൂപ വകയിരുത്തും കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ…

Read More

കെ ആർ ഗൗരിയമ്മ, ആർ ബാലകൃഷ്ണ പിള്ള എന്നിവർക്ക് സ്മാരകം; എംജി സർവകലാശാലയിൽ ക്രിസോസ്റ്റം ചെയർ

അടുത്തിടെ വിടപറഞ്ഞ പ്രമുഖ വ്യക്തിത്വങ്ങളെ മറക്കാതെ കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റ്. കെ ആർ ഗൗരിയമ്മക്കും ആർ ബാലകൃഷ്ണ പിള്ളക്കും സ്മാരകമൊരുക്കാൻ രണ്ട് കോടി രൂപ വീതം വകയിരുത്തി ഗൗരിയമ്മക്ക് സ്മാരകം നിർമിക്കാൻ രണ്ട് കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ആറ് പതിറ്റാണ്ടിലധികം സംസ്ഥാന രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം എന്ന നിലയ്ക്ക് കൊട്ടാരക്കരയിലാണ് ബാലകൃഷ്ണപിള്ളക്ക് സ്മാരകം ഒരുക്കുന്നത്. വ്യത്യസ്ത മതദർശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മഹാത്മ ഗാന്ധി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം…

Read More