സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന് ഇന്ന് 560 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,400 രൂപയിലെത്തി.
ഗ്രാമിന് 70 രൂപ കുറഞ്ഞ് 4550 രൂപയായി. ഡോളർ കരുത്ത് നേടിയതും ബോണ്ട് ആദായം വർധിച്ചതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിക്കുകയായിരുന്നു. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1862.68 ഡോളറായി.
ദേശീയ വിപണിയിൽ പത്ത് ഗ്രാം തനിതങ്കത്തിന് 48,616 രൂപയിലെത്തി