Headlines

കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു

പത്തനംതിട്ട കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു. മങ്ങാനം പുതുപ്പറമ്പിൽ അതുൽ കൃഷ്ണ(31)യാണ് മരിച്ചത്. കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഭിത്തിക്കും കോൺക്രീറ്റിനും ഇടയിൽപ്പെട്ട അതുലിന്റെ മൃതദേഹം രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുക്കാനായത് ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ തട്ട് പൊളിക്കുമ്പോഴാണ് അപകടം നടന്നത്. തട്ട് പൊളിക്കുന്നതിനിടെ മേൽക്കൂര അടർന്നു അതുൽകൃഷ്ണയുടെ ദേഹത്ത് പതിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. വീട് നിർമിച്ച് വിൽപ്പന നടത്തിവരുന്ന ജോസ്…

Read More

ഒരു കോടിയിലധികം ഡോസ് വാക്‌സിൻ നൽകി കേരളം; അതും ഒരു തുള്ളി പോലും പാഴാക്കാതെ

  സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ഒരു കോടി ഡോസ് കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്നലെ വരെ 1,00,13,186 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകി. നഴ്‌സുമാർ ഒരു തുള്ളി പോലും വാക്‌സിൻ പാഴാക്കിയില്ലെന്നും മന്ത്രി അറിയിച്ചു സംസ്ഥാനത്ത് ഒരു കോടിയിലധികം (ഇന്നലെ വരെ 1,00,13186) ഡോസ് വാക്സിൻ നൽകി. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേർക്ക് രണ്ടാം…

Read More

PWD 4U മൊബൈൽ ആപ്പ്; പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു

പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകളെ പറ്റി പൊതുജനങ്ങൾക്ക് പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ PWD 4U വിന്‍റെ പ്രമോ വീഡിയോ പ്രകാശനം ചെയ്തു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാനിധ്യത്തിൽ മമ്മൂട്ടിയാണ് വീഡിയോ പ്രകാശനം ചെയ്തത്. മൊബൈൽ ആപ്ലിക്കേഷൻ ജൂൺ ഏഴിന് ഔദ്യോഗികമായി നിലവിൽ വരും. റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോർ യു മൊബൈൽ തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ ഡിജിറ്റലൈസേഷൻ…

Read More

മന്ത്രി കെ രാധാകൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിക്ക് പരുക്കില്ല

  മന്ത്രി കെ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രിയുടെ കാറിന് പിന്നിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. മന്ത്രിക്ക് പരുക്കില്ല. വാഹനത്തിൽ ചെറിയ തോതിൽ കേടുപാടുണ്ടായി ആറ്റിങ്ങൽ ആലംകോട് കൊച്ചുവിള പെട്രോൾ പമ്പിന് സമീപത്ത് വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്നു മന്ത്രി.  

Read More

സുന്ദരക്ക് പണം നൽകിയിട്ടില്ല, ആരോപണം സിപിഎം ലീഗ് ഗൂഢാലോചന: ബിജെപി ജില്ലാ പ്രസിഡന്റ്

  മഞ്ചേശ്വരത്തെ ബി എസ് സി സ്ഥാനാർഥി കെ സുന്ദരക്ക് പണം നൽകി കെ സുരേന്ദ്രൻ സ്ഥാനാർഥിത്വം പിൻവലിപ്പിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്. സുന്ദരക്ക് പണം നൽകിയിട്ടില്ലെന്ന് ശ്രീകാന്ത് ന്യായീകരിച്ചു. ആരോപണം മുസ്ലിം-സിപിഎം ഗൂഢാലോചനയാണെന്നും ശ്രീകാന്ത് പറഞ്ഞു. ബിജെപിയിലേക്ക് വരാൻ സുന്ദര ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ശ്രീകാന്ത് അവകാശപ്പെട്ടു. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി രണ്ടര ലക്ഷം രൂപ നൽകിയെന്നും സുരേന്ദ്രൻ ഫോണിൽ വിളിച്ച് വാഗ്ദാനങ്ങൾ നൽകിയെന്നുമായിരുന്നു സുന്ദര തുറന്നു പറഞ്ഞത്. കുഴൽപ്പണ…

Read More

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അമ്മ നിര്യാതയായി

  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവി അമ്മ(93) നിര്യാതയായി. സംസ്‌കാരം രാവിലെ പതിനൊന്നരക്ക് കൂളിച്ചാൽ പൊതുശ്മശാനത്തിൽ നടക്കും.

Read More

ബ്യൂട്ടി പാർലർ വെടിവെപ്പ്: ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവെന്ന് വെളിപ്പെടുത്തൽ

  കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ്. അന്വേഷണ സംഘത്തോട് അധോലോക നേതാവ് രവി പൂജാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാസർകോട് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്നും രവി പൂജാരി പറഞ്ഞു ജിയ ഒളിവിൽ കഴിയുകയാണ്. അതേസമയം രവി പൂജാരിയുടെ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വസിച്ചിട്ടില്ല. കേരളത്തിലെ രണ്ട് ഗുണ്ടാനേതാക്കളുടെ കൊലപാതകത്തിൽ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജൂൺ എട്ട് വരെയാണ് പൂജാരിയെ…

Read More

സൗദിയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. സ്‌നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. മൃതദേഹങ്ങള്‍ നജ്റാനിലെ താർ ജനറല്‍ ആശുപത്രിയിലാണ്. താറില്‍വെച്ച് നഴ്സുമാർ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

Read More

വീട്ടിലിരുന്ന് സ്വയം കൊവിഡ് പരിശോധന നടത്താം; കിറ്റുകള്‍ വിപണിയിലേക്ക്

മുംബൈ: കൊവിഡ് പരിശോധന വീട്ടിലിരുന്ന് തന്നെ സ്വയം നടത്താന്‍ കഴിയുന്ന കിറ്റ് വിപണിയിലേക്ക്. ഇന്ത്യയുടെ ആദ്യത്തെ സെല്‍ഫ് കൊവിഡ് ടെസ്റ്റ് കിറ്റ് ”കോവിസെല്‍ഫ്’ ദിവസങ്ങള്‍ക്കകം ലഭ്യമാകുമെന്ന് നിര്‍മാതാക്കളായ മൈലാബിന്റെ മാനേജിംഗ് ഡയറക്ടര്‍ ഹസ്മുഖ് റാവല്‍ പറഞ്ഞു. 250 രൂപയാണ് കിറ്റിന്റെ വില. പരിശോധനയുടെ ഫലം 15 മിനുട്ടിനുള്ളില്‍ അറിയാന്‍ സാധിക്കും. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ടിലും കിറ്റ് ലഭ്യമാണെന്നും കമ്പനി അറിയിച്ചു. സ്വയം കൊവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് ഐ.സി.എം.ആറിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.

Read More

കുഴൽപ്പണത്തിൽ ബിജെപിക്ക് കുരുക്ക് മുറുകുന്നു: കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

  കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ ഇയാൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. സുരേന്ദ്രൻ താമസിച്ച ഹോട്ടലിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ഹോട്ടൽ രജിസ്റ്ററിലെ വിവരങ്ങളും എത്ര പണം നൽകി തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിച്ചത്. കേസിൽ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More