Headlines

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച മുതൽ മഴ ശക്തമാകും

  സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. ആറ് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ്

  ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. ലോക്ക് ഡൗണിനിടെ യോഗം നടത്തുന്നത് നിയമലംഘനമാകുമെന്നാണ് പോലീസ് വിലയിരുത്തൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഇന്ന് വൈകുന്നേരം ബിജെപി കോർ കമ്മിറ്റി യോഗം നടക്കുന്നത്. കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം കെ സുരേന്ദ്രന്റെ മകന്റെ നേർക്ക് നീളുന്നതിനിടെയാണ് കൊച്ചിയിൽ യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാക്കൾ ഹോട്ടലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 12ഓളം പേർ മാത്രമാകും…

Read More

കുരുക്ക് കൂടുതൽ മുറുകുന്നു: കൊടകര കുഴൽപ്പണ കേസ് അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്

  കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്ക്. കേസിലെ മുഖ്യപ്രതി ധർമരാജനും സുരേന്ദ്രന്റെ മകനും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി. ഇരുവരും തമ്മിൽ കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട് സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചേക്കും. അടുത്ത ദിവസം തന്നെ ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് സൂചന. ഇന്നലെ സുരേന്ദ്രന്റെ ഡ്രൈവറുടെയും സെക്രട്ടറിയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ധർമരാജനെ അറിയാമെന്നും…

Read More

മന്ത്രിമാർ ഇന്ന് കുതിരാൻ സന്ദർശിക്കും

തൃശൂർ: റവന്യൂ മന്ത്രി അഡ്വ. കെ രാജനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും നഇന്ന് രാവിലെ 9 ന് കുതിരാൻ ടണൽ പ്രദേശം സന്ദർശിക്കും. ഏറെ നാളായി നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് മൂലം തുരങ്ക പാതയുടെ ഉദ്ഘാടനം വൈകുകകയാണ്.

Read More

പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍; റോഡ് ഇടിഞ്ഞു താഴ്ന്നു: ഗതാഗതം നിരോധിച്ചു

  തിരുവനന്തപുരം: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍. പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിച്ചിൽ. ഉണ്ടായത്. കല്ലാറില്‍ നിന്ന് പൊന്‍മുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡ് ഇടിഞ്ഞു താഴ്ന്നതിനാല്‍ ജില്ലാ കലക്ടര്‍ ഗതാഗതം നിരോധിച്ചു. പൊന്‍മുടി, ബോണക്കാട്, കല്ലാര്‍, പേപ്പാറ വനമേഖലയില്‍ ശക്തമായ മഴയാണ് തുടരുന്നത്. കഴിഞ്ഞദിവസം കല്ലാര്‍ നദിയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു.

Read More

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് വടകര സ്വദേശി

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. വടകര ചോറോട് സ്വദേശി നാസർ(56)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.16 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2236, കൊല്ലം 1029, പത്തനംതിട്ട 1294, ആലപ്പുഴ 949, കോട്ടയം 802, ഇടുക്കി 489, എറണാകുളം 1778, തൃശൂർ 1537, പാലക്കാട് 5108, മലപ്പുറം 4951, കോഴിക്കോട് 1848, വയനാട് 405, കണ്ണൂർ 898, കാസർഗോഡ് 679 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,40,642 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു

  പത്തനംതിട്ട കോന്നിയിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളി മരിച്ചു. മങ്ങാനം പുതുപ്പറമ്പിൽ അതുൽ കൃഷ്ണ(31)യാണ് മരിച്ചത്. കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഭിത്തിക്കും കോൺക്രീറ്റിനും ഇടയിൽപ്പെട്ട അതുലിന്റെ മൃതദേഹം രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുക്കാനായത് ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ തട്ട് പൊളിക്കുമ്പോഴാണ് അപകടം നടന്നത്. തട്ട് പൊളിക്കുന്നതിനിടെ മേൽക്കൂര അടർന്നു അതുൽകൃഷ്ണയുടെ ദേഹത്ത് പതിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. വീട് നിർമിച്ച് വിൽപ്പന നടത്തിവരുന്ന…

Read More

സംസ്ഥാനത്ത് ഇന്ന് 17,328 പേർക്ക് കൊവിഡ്, 209 മരണം; 24,003 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 17,328 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂർ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂർ 684, കാസർഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

40 വയസ്സിന് മുകളിലുള്ളവർക്ക് ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

  40 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസ്സിന് മുകളിൽ 50 ലക്ഷത്തോളം പേർ ഇനി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാനുണ്ട്. സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിൻ കൂടി ഈ മാസം ലഭിക്കും. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകളുടെയും കുട്ടികളിലെ ഇൻഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. അതിന്റെ ഫലങ്ങൾ…

Read More