ലോക്ഡൗണ്‍ നീട്ടാൻ സാധ്യതയുണ്ടോ; തീരുമാനം ഇന്ന്
തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം തീരുമാനമെടുത്തേക്കും. ജനജീവിതം സ്തംഭിച്ചതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുക എന്ന അഭിപ്രായവുമുണ്ട്. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്‌ധോപദേശം. എന്നാല്‍, രോഗലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആര്‍ കൂടുന്നത് എന്നതിനാല്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കാമെന്ന നിര്‍ദേശവും ചര്‍ച്ച ചെയ്യും. എന്നാൽ രണ്ടാം തരംഗത്തില്‍ ടിപിആര്‍ 30ല്‍…
