Headlines

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

സൗദി അറേബ്യയിലെ നജ്‌റാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി നോർക്ക അറിയിച്ചു. റിയാദിലെ എംബസിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ടതായി നോർക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണൻ കെ നമ്പൂതിരി പറഞ്ഞു കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Read More

കുഴൽപ്പണ കേസ്: അന്വേഷണം തന്റെ മകൻ ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് സുരേന്ദ്രൻ

  കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം തന്റെ മകൻ ഹരികൃഷ്ണനിലേക്ക് എത്തില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മാധ്യമങ്ങൾ നൽകുന്നത് വ്യാജവാർത്തകളാണ്. എന്റെ മകൻ എന്തിനാണ് ധർമരാജനെ വിളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു ഒരു കുറ്റവും ചെയ്യാതെ 300 കേസുകളിൽ പ്രതിയായ ആളാണ് ഞാൻ. ഈ സർക്കാരിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഇവിടെയിരിക്കുന്നത്. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.02 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2304, കൊല്ലം 1317, പത്തനംതിട്ട 923, ആലപ്പുഴ 2041, കോട്ടയം 989, ഇടുക്കി 714, എറണാകുളം 1936, തൃശൂർ 1472, പാലക്കാട് 1147, മലപ്പുറം 5087, കോഴിക്കോട് 1806, വയനാട് 302, കണ്ണൂർ 857, കാസർഗോഡ് 534 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,653 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,62,071 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

കൊവിഡ് പശ്ചാതലത്തിൽ റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടി

കൊവിഡ് പശ്ചാതലത്തിൽ റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടി. മെയ് മാസത്തെ റേഷൻ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഏപ്രിൽ കിറ്റിലെ സാധനങ്ങൾ: പഞ്ചസാര – 1 കി. ഗ്രാം, കടല – 500 ഗ്രാം, ചെറുപയർ – 500 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ – 250 ഗ്രാം, വെളിച്ചെണ്ണ –…

Read More

സംസ്ഥാനത്ത് ഇന്ന് 14,672 പേർക്ക് കൊവിഡ്, 227 മരണം; 21,429 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 14,672 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂർ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂർ 640, കോട്ടയം 499, ഇടുക്കി 489, കാസർഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

പണം കൈകാര്യം ചെയ്തതിൽ അശ്രദ്ധയുണ്ടായി; കെ സുരേന്ദ്രനെതിരെ ബിജെപി ദേശീയ നേതൃത്വം

  കുഴൽപ്പണ ഇടപാടിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ വിമർശനം. തെരഞ്ഞെടുപ്പ് ആവശ്യത്തിനായുള്ള പണം കൈകാര്യം ചെയ്തതിൽ സംസ്ഥാന നേതൃത്വത്തിന് അശ്രദ്ധയുണ്ടായി. പണമിടപാടുകളുടെ ദൈനംദിന വിവരങ്ങൾ നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചില്ലെന്നും കേന്ദ്ര നേതൃത്വം പറയുന്നു ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് ദേശീയ നേതൃത്വത്തിന്റെ വിമർശനം. കൊടകര കുഴൽപ്പണ കേസിൽ സുരേന്ദ്രന്റെ മകനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. കേസിലെ മുഖ്യപ്രതിയായ ധർമരാജനുമായി സുരേന്ദ്രന്റെ മകൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

Read More

ഹെലികോപ്റ്ററിൽ നിന്ന് കാറിലേക്ക് സുരേന്ദ്രൻ മാറ്റിയ പെട്ടികളിൽ മുണ്ടും ഷർട്ടും ആയിരുന്നുവെന്ന് വി വി രാജേഷ്

  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ കുഴൽപ്പണം കടത്തിയെന്ന സംശയങ്ങൾക്ക് തള്ളിക്കളഞ്ഞ് ബിജെപി നേതാവ് വി വി രാജേഷ്. ഹെലികോപ്റ്ററിൽ നിന്ന് കാറുകളിലേക്ക് വലിയ പെട്ടികളിൽ സുരേന്ദ്രൻ കൊണ്ടുപോയത് മുണ്ടും ഷർട്ടുമാണെന്നാണ് വി വി രാജേഷ് പറയുന്നത്. സുരേന്ദ്രനെ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. ബാഗിലുണ്ടായിരുന്നത് രണ്ടോ മൂന്നോ ബനിയൻ, ഷർട്ട്, മുണ്ട്, കൊച്ചു ബാഗിൽ ഷേവിംഗ് സെറ്റ്, പൗഡർ എന്നിവയാണെന്നാണ്. നിങ്ങളുടെ കയ്യിൽ വേറെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കാനും വി വി രാജേഷ്…

Read More

മലയാളി സംഗീതജ്ഞന് കനേഡിയന്‍ അക്കാഡമി പുരസ്‌കാരം

  തിരുവനന്തപുരം; മലയാളിയായ ജയദേവന്‍ നായര്‍ക്ക് ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ്. ഏറ്റവും മികച്ച സംഗീത സംവിധായകനു നല്കുന്ന ‘ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍’ വിഭാഗത്തിലെ അവാര്‍ഡാണ് ജയദേവനു ലഭിച്ചത്. മാനി ബെയ്ന്‍സും സെര്‍ഗി വെല്‍ബൊവെറ്റ്‌സും ചേര്‍ന്നു സംവിധാനം ചെയ്ത F. E. A. R. (ഫേസ് എവരിതിംഗ് ആന്റ് റൈസ്) എന്ന ആനീ കോശിയുടെ ചിത്രത്തിനാണ് അവാര്‍ഡ്. കനേഡിയന്‍ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകൃത അക്കാഡമിയാണ് ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ്‌സ് നല്കുന്നത്. ഈ അവാര്‍ഡു കിട്ടുന്ന ആദ്യത്തെ…

Read More

എസ്.എസ്.എൽ.സി/ ഹയർസെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്ക് സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

  തിരുവനന്തപുരം; സംസ്ഥാനത്ത് നാളെ മുതൽ ( ജൂൺ 7 ) സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ‍ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവ്വീസ് നടത്താൻ നിർ‌ദ്ദേശം നൽകിയതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും…

Read More

സുരേന്ദ്രൻ രണ്ടര ലക്ഷം രൂപ നൽകിയ സംഭവം: സുന്ദരയുടെ മൊഴിയെടുക്കുന്നു

  സ്ഥാനാർഥിത്വം പൻവലിക്കാൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ കെ സുന്ദരയുടെ മൊഴിയെടുക്കുന്നു. ബദിയടുക്ക പോലീസ് സ്‌റ്റേഷനിലേക്ക് സുന്ദരയെ വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ബദിയടുക്ക പോലീസ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ രണ്ടര ലക്ഷം രൂപ നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ. ബദിയടുക്ക പോലീസും കാസർകോട് ഡിവൈഎസ്പിയുടെയും നേതൃത്വത്തിലാണ് അന്വേഷണം. സുരേന്ദ്രനുമായി പണമിടപാട്…

Read More