Headlines

സംസ്ഥാനത്ത് ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങൾ

  സംസ്ഥാനത്ത് ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി ഇന്ന് മുതല്‍ ബുധന്‍വരെയാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കർശന ന​ട​പ​ടി​യു​ണ്ടാവും. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജ്വല്ലറി, തുണിക്കടകള്‍ അടക്കമുള്ളമറ്റ് വിപണന സ്ഥാപനങ്ങള്‍ തുറക്കരുത്. ഹോട്ടലുകള്‍ക്ക് നേരത്തെയുള്ളത് പോലെ പാഴ്‌സല്‍ കൗണ്ടറുകളുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍,…

Read More

ലോക പരിസ്ഥിതിദിനാചരണം; അരക്കോടി വൃക്ഷത്തൈകളൊരുക്കി വനംവകുപ്പ്

  കോഴിക്കോട്: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച്‌ വനത്തിന് പുറത്തെ ഹരിതകവചം വര്‍ധിപ്പിക്കുന്നതും പരിസ്ഥിതി പുനഃസ്ഥാപനവും ലക്ഷ്യമിട്ട് നിരവധി വൃക്ഷവല്‍ക്കരണ പരിപാടികളൊരുക്കി വനംവകുപ്പ്. ഇതിനായി അന്‍പത് ലക്ഷത്തോളം വൃക്ഷത്തൈകളാണ് ഈ കോവിഡ് പ്രതിസന്ധിക്കിടയിലും വനംവകുപ്പ് തയ്യാറാക്കിയത്. വൃക്ഷത്തൈവിതരണ പരിസ്ഥിതി പുനസ്ഥാപന പരിപാടികളുടെയും ലോക പരിസ്ഥിതിദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10 ന് കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക് രോഗാശുപത്രിയില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. പരിപാടികളുടെ ഭാഗമായി ഫലവൃക്ഷങ്ങളുടെയും, തണല്‍മരങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പൂമരങ്ങളുടെയും…

Read More

40 മുതല്‍ 44 വയസ് വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണന ക്രമം ഇല്ലാതെ വാക്സിന്‍ നല്‍കും: ആരോഗ്യ മന്ത്രി

  തിരുവനന്തപുരം: 40 മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമം ഇല്ലാതെ തന്നെ വാക്‌സിന്‍ സ്വീകരിക്കാം. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യാമകുന്നതാണ്. അതേസമയം 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍…

Read More

അറബിക് അധ്യാപക കൂട്ടായ്മ കോവിഡ് പ്രതിരോധകിറ്റുകൾ നൽകി

  തിരുവനന്തപുരം: ആറ്റിങ്ങൽ ഉപജില്ലയിലെ അറബിക് അധ്യാപക കൂട്ടായ്മ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പി പി കിറ്റ്, സാനിറ്റൈസർ, ഗ്ലൗസ്, മാസ്ക് ആറ്റിങ്ങൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരിയുടെ സാന്നിധ്യത്തിൽ ആറ്റിങ്ങൽ എംഎൽഎ ശ്രീമതി O S അംബികയക്കു കൈമാറി. ആറ്റിങ്ങൽ മുൻസിപ്പൽ കൗൺസിലർമാരായ എ .നജാം, എസ് ഗിരിജ എന്നിവർ പങ്കെടുത്തു. ആറ്റിങ്ങൽ അറബിക് അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി ജമീൽ ജെ, ട്രഷറർ ഹൻസീർ, അജിലാൽ വക്കം, ഷെഫീഖ് ചിറയിൻകീഴ് തുടങ്ങിയ അധ്യാപകർ സന്നിഹിതരായിരുന്നു….

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം നിശ്ചയിക്കുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു

  ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ തുടർന്ന് ഇന്ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരുന്നു. എല്ലാ അർഥത്തിലും അഭിപ്രായ സമന്വയമാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഎമ്മാണ് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന നിർദേശം വെച്ചത്. നിലവിൽ ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ കുറവ് വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും ആനുപാതികമായി ആനുകൂല്യം ലഭ്യമാക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…

Read More

ഗ്രീന്‍ ക്ലീന്‍ കേരള പദ്ധതി: സംസ്ഥാനതല പ്രഖ്യാപനം നാളെ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും

  കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുന്നതിന് വിഭാവനം ചെയ്ത ‘ഗ്രീന്‍ ക്ലീന്‍ കേരള’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം ലോക പരിസ്ഥിതി ദിനമായ നാളെ (ജൂണ്‍ 5) രാവിലെ 11 മണിക്ക് വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ സംരക്ഷിച്ച്‌ ഓരോ മൂന്നു മാസത്തെയും വളര്‍ച്ച പ്രകടമാകുന്ന ഫോട്ടോ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച്‌ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ യു.എന്‍.ഇ.പി.(യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാം) യിലേക്ക് കേരളത്തിന്റെ സംഭാവനയായി സമര്‍പ്പിക്കാന്‍…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.09 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2507, കൊല്ലം 2378, പത്തനംതിട്ട 849, ആലപ്പുഴ 1808, കോട്ടയം 983, ഇടുക്കി 863, എറണാകുളം 6149, തൃശൂർ 1726, പാലക്കാട് 3206, മലപ്പുറം 2840, കോഴിക്കോട് 1230, വയനാട് 55, കണ്ണൂർ 870, കാസർഗോഡ് 396 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,74,526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,16,639 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കൊവിഡ്, 135 മരണം; 25,860 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂർ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂർ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസർഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

കഴിഞ്ഞ സർക്കാരിന്റെ വികസന നയങ്ങളുടെ തുടർച്ചയാണ് പുതിയ ബജറ്റെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുന്നോട്ടുവച്ച വികസനനയങ്ങളുടെ തുടർച്ചയാണ് ഭേദഗതി വരുത്തിയ പുതിയ ബജറ്റ് ഉയർത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിയ വികസന-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുകയും തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുന്നോട്ടുവച്ച വികസനനയങ്ങളുടെ തുടർച്ചയാണ് ഭേദഗതി വരുത്തിയ പുതിയ ബജറ്റ് ഉയർത്തിപ്പിടിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കിയ വികസന-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുകയും തുടരണമെന്ന് ആഗ്രഹിക്കുകയും…

Read More

ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ ഒമ്പത് സിംഹങ്ങൾക്ക് കൊവിഡ്; ഒരു സിംഹം ചത്തു

  ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ ഒമ്പത് സിംഹങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചെന്ന് സംശയിച്ച ഒരു സിംഹം ചത്തു. ഇതിന് പിന്നാലെയാണ് മറ്റ് സിംഹങ്ങളിലും പരിശോധന നടത്തിയത്. ഒമ്പത് വയസ്സുള്ള പെൺ സിംഹമാണ് മരിച്ചത് ചത്ത സിംഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കൊവിഡ് ബാധിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും തമിഴ്‌നാട് വന്യജീവി വകുപ്പ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിട്ടിരിക്കുകയായിരുന്നു. സിംഹങ്ങൾക്ക് എങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്ന കാര്യം വ്യക്തമല

Read More