20,000 കോടിയുടെ സാമ്പത്തിക പാക്കേജ് തട്ടിപ്പ്; ബജറ്റ് നിരാശാജനകമെന്ന് സുരേന്ദ്രൻ

 

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു

പൊതുമരാമത്ത് കരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ എന്ത് ഗുണമാണ് സാമ്പത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സർക്കാർ പറയണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യു കമ്മി ഗ്രാൻഡ് മാത്രമാണ് ബജറ്റിന് ആധാരണം.

മറ്റ് സംസ്ഥാനങ്ങളിൽ നികുതി പിരിവ് കാര്യക്ഷമമാക്കുമ്പോൾ കേരളത്തിൽ അതിനു വേണ്ടിയുള്ള ശ്രമമില്ല. കേന്ദ്ര പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് എന്നൊക്കെ സുരേന്ദ്രൻ പറഞ്ഞു