Headlines

മലപ്പുറത്ത് ലക്ഷക്കണക്കിന് രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍

  മലപ്പുറം: 13.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ. വാഹന പരിശോധനക്കിടെയാണ് ശ്രീകൃഷ്ണപുരം കാരാകുറിശ്ശി അയ്യപ്പന്‍കാവ് മാഞ്ചൂരുണ്ട വീട്ടില്‍ കൃഷ്ണദാസ് (31) നെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഗോതമ്പ് തവിടുമായി വന്ന ബൊലേറോ പിക്കപ്പ് വാനില്‍ നിന്നാണ് 13.5 ലക്ഷം രൂപ പിടികൂടിയത്. ഡ്രൈവര്‍ സീറ്റിന് പിറകില്‍ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത്ത്താണ് പണം സൂക്ഷിച്ചിരുന്നത്.  

Read More

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍രേഖ

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍രേഖ പുറത്തിറങ്ങി. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ട. ഗര്‍ഭിണികള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാന്‍ പോകുന്നവര്‍ക്കും ഇളവുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. നേരത്തെ മുഖ്യമന്ത്രി പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ അറിയിച്ചിരുന്നു. അതില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുകയെന്നാണ് വിവരം. നേരത്തെ…

Read More

സംസ്ഥാനത്ത് കോവിഡ് മരണം കണക്കാക്കുന്ന രീതിയിൽ മാറ്റം; തീരുമാനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണം കണക്കാക്കുന്ന രീതിയില്‍ മാറ്റമുണ്ടായേക്കും. സംസ്ഥാന തലത്തിലാണ് നിലവില്‍ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്. ഈ സംവിധാനത്തിലാണ് മാറ്റമുണ്ടാകുക. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മരണങ്ങളുടെ സ്ഥിരീകരണം സംസ്ഥാന തലത്തില്‍ നിന്ന് ജില്ലാ തലത്തിലെ സമിതിക്ക് കൈമാറാനാണ് ആലോചന. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കും. ഇതോടെ കോവിഡാനന്തര പ്രശ്‌നങ്ങളാല്‍ മരിക്കുന്നവര്‍ക്കും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. അതേസമയം, കഴിഞ്ഞ…

Read More

കോവിഡില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ജ് പ്ലാന്‍; മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

  സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര പ്രശ്നങ്ങള്‍ക്കുമുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തില്‍ കുട്ടികളെ വലുതായി കോവിഡ് ബാധിച്ചില്ല. 10 ശതമാനത്തിന് താഴെ മാത്രമാണ് രണ്ട് തരംഗത്തിലും കുട്ടികളെ ബാധിച്ചത്. മൂന്നാം തരംഗത്തിലും കുട്ടികളെ വലുതായി ബാധിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും ലോകത്തിന്റെ…

Read More

കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

  തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിൽ കാലവർഷം എത്തിയതായാണ് അറിയിപ്പ്. അതേസമയം ഏതെങ്കിലും ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ട്വിറ്ററിലൂടെയാണ് കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇതുസംബന്ധിച്ച് വിശദമായ വാർത്താക്കുറിപ്പ് ഇറക്കാനും സാധ്യതയുണ്ട്. മാനദണ്ഡം അനുസരിച്ച് ഒമ്പത് കേന്ദ്രങ്ങളിൽ രണ്ട് ദിവസം തുടർച്ചയായി 2.5 മില്ലി മീറ്ററിൽ അധികം മഴ ലഭിച്ചാൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതായി കണക്കാക്കും. കേരളത്തിൽ പക്ഷേ ഇന്നോ ഇന്നലെയോ കാര്യമായ മഴയില്ല….

Read More

കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു; താരിഖ് അൻവർ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും

  കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ഭഗീരഥ പ്രയത്‌നം കോൺഗ്രസിൽ തുടരുന്നു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറോട് ഹൈക്കമാൻഡ് നിർദേശിച്ചു. പ്രതിപക്ഷ നേതാവിനെ കണ്ടെത്തിയതു പോലെ തിരക്കിട്ട പ്രഖ്യാപനം വേണ്ടെന്നാണ് ഹൈക്കമാൻഡിന്. എല്ലാ മുതിർന്ന നേതാക്കളോടും ചർച്ച ചെയ്ത ശേഷം റിപ്പോർട്ട് നൽകാനാണ് താരിഖ് അൻവറിന് നൽകിയ നിർദേശം. കെ സുധാകരന്റെ പേര് തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് മുഖ്യമായും പരിഗണിക്കുന്നത്. എങ്കിലും കൂടിയാലോചന വേണമെന്ന് ഹൈക്കമാൻഡ് പറയുന്നു. കെ സുധാകരനൊപ്പം കൊടിക്കുന്നിൽ സുരേഷിന്റെ പേരും…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.23 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2621, കൊല്ലം 1413, പത്തനംതിട്ട 825, ആലപ്പുഴ 2194, കോട്ടയം 709, ഇടുക്കി 735, എറണാകുളം 4973, തൃശൂർ 1634, പാലക്കാട് 2758, മലപ്പുറം 4143, കോഴിക്കോട് 1878, വയനാട് 487, കണ്ണൂർ 1654, കാസർഗോഡ് 545 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,84,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,90,779 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ജൂൺ 5 മുതൽ 9 വരെ കടുത്ത നിയന്ത്രണങ്ങൾ; അവശ്യ സാധനങ്ങളുടെ കടകൾ തുറക്കാം

  സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾ ജൂൺ 4 ന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ ജൂൺ 9 വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ…

Read More

വെന്റിലേറ്റർ കിട്ടാനില്ലെന്ന് ബാബു; രോഗിയുടെ വിവരം പറയാൻ മന്ത്രി ആവശ്യപ്പെട്ടപ്പോൾ മറുപടിയില്ല

  നിയമസഭയിൽ കൊമ്പുകോർത്ത് ആരോഗ്യമന്ത്രി വീണ ജോർജും കെ ബാബു എംഎൽഎയും. കേരള സാംക്രമിക രോഗ ബിൽ ചർച്ചക്കിടെയാണ് സംഭവം. എറണാകുളം ജില്ലയിൽ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് ബാബു ആരോപിച്ചതിന് പിന്നാലെയാണ് മന്ത്രി ഇടപെട്ടത് എറണാകുളത്ത് ഐസിയു വെന്റിലേറ്റർ കിടക്ക കിട്ടാനില്ലെന്നും ധാരാളം പേർ ദിവസവും ഇക്കാര്യം പറഞ്ഞ് വിളിക്കാറുണ്ടെന്നും ബാബു സഭയിൽ പറഞ്ഞു. ആശുപത്രികളിൽ അഡ്മിഷൻ കിട്ടുന്നില്ലെന്നും ബാബു പറഞ്ഞു. എന്നാൽ ഏത് രോഗിക്കാണ് അഡ്മിഷൻ വേണ്ടതെന്ന് തൃപ്പുണിത്തുറ അംഗം സഭയിൽ പറയണമെന്ന് വീണ ജോർജ്…

Read More

ട്രാൻസ് ജെൻഡറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

  കൊച്ചി: ട്രാൻസ് ജെൻഡറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ വൈറ്റിലയിലെ വീട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും ദുരൂഹത സംശയിക്കുന്നില്ലെന്നും ഇൻക്വസ്റ്റ് നടത്തിയ മരട് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്. കോവിഡ് സംശയത്തെ തുടർന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവർ ആശുപത്രിയിൽ പോയി ചികിത്സ…

Read More