Headlines

എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും; പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെ

  എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും, പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെയും. എസ്എസ്എല്‍സി ഫലത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ തിങ്കളാഴ്ച അവസാനി ക്കും. സെന്റര്‍ മാറ്റിയ 36 സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ബുധനാഴ്ചയോടെ തീരും. ഉപരി പഠനത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുകയാണ്. മാര്‍ക് അപ്ലോഡ് ചെയ്യുന്നത് പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് സൂക്ഷ്മ പരിശോധന നടത്തി ഫലം പ്രഖ്യാപിക്കും.  

Read More

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിനിയായ 73കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കിംസ് ആശുപത്രിയിൽ നിന്നയച്ച സാമ്പിളുകളിൽ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് സാമ്പിളുകൾ നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തൊൻപതായി. കഴിഞ്ഞ ദിവസം ഒരു വയസും പത്തുമാസവും പ്രായമായ കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് സിക സ്ഥിരീകരിച്ചിരുന്നു. അതിനിടെ സിക്ക വൈറസ് ബാധിത മേഖലകളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ആനയറ,…

Read More

പെരുന്നാൾ നമസ്‌കാരത്തിന് അനുമതി വേണം; വിശ്വാസികളുടെ ക്ഷമ ദൗർബല്യമായി കാണരുതെന്ന് സമസ്ത

  വെള്ളിയാഴ്ച നമസ്‌കാരത്തിന് ഇളവ് നൽകണമെന്ന ആവശ്യം പരിഗണിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് സമസ്ത. കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നതിനിടെയാണ് സമസ്ത ഇത്തരമൊരു ആവശ്യമുന്നയിച്ച് രംഗത്തുവരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉൾപ്പെടുത്തി ജുമുഅക്കും ബലിപെരുന്നാൾ നമസ്‌കാരത്തിനും അനുമതി നൽകണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു വിശ്വാസികളുടെ ക്ഷമ സർക്കാർ ദൗർബല്യമായി കാണരുത്. വിഷയം ചർച്ച ചെയ്യാൻ നാളെ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപനസമിതി യോഗം ചേരുന്നുണ്ട്. ജൂലൈ…

Read More

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ പതിനാറ് വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് യെല്ലോ അലർട്ട് 2021 ജൂലൈ 12: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ്. 2021 ജൂലൈ 13:എറണാകുളം, ഇടുക്കി,…

Read More

കോഴിക്കോട് പത്തുവയസ്സുകാരി പീഡനത്തിന് ഇരയായി; പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ പിടിയിൽ

കോഴിക്കോട് പത്ത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. തീരപ്രദേശത്തെ കോളനിയിൽ മൂന്ന് മാസം മുമ്പാണ് സംഭവം. രക്ഷിതാക്കളില്ലാത്ത സമയത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന ശേഷമായിരുന്നു കൂട്ടുകാർ ചേർന്ന് പീഡിപ്പിച്ചത് കുട്ടി വിവരം വീട്ടിൽ പറഞ്ഞെങ്കിലും രക്ഷിതാക്കൾ കാര്യമായില്ല. എന്നാൽ കഴിഞ്ഞ ദിവസം വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ വിഷയം ഉയർന്നുവന്നതോടെയാണ് നാട്ടുകാർ അറിയുന്നതും പോലീസിൽ അറിയിക്കുന്നതും. തുടർന്ന് വീട്ടുകാരിൽ നിന്ന് പരാതി എഴുതി വാങ്ങി അന്വേഷണം നടത്തുകയായിരുന്നു പതിനൊന്നും 12ഉം വയസ്സുള്ള കുട്ടികളാണ് പിടിയിലായത്….

Read More

വെള്ളവും വൈദ്യുതിയും ആവോളം, ഭൂമിക്ക് പത്ത് ശതമാനം വില; ഇനിയുള്ള നിക്ഷേപം തെലങ്കാനയിൽ മാത്രമെന്ന് കിറ്റെക്‌സ്

സംസ്ഥാന സർക്കാരിനെ വിമർശിച്ച് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിൽ വീമ തവളയാണ്. മറ്റ് സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടതാണ്. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കും. ആനുകൂല്യങ്ങളുടെ പെരുമഴയാണ് തെലങ്കാനയിൽ. ടെക്‌സ്റ്റൈൽസിന് വേണ്ടി മാത്രമുള്ള വ്യവസായ പാർക്കാണ് തെലങ്കാനയിലേത്. 1200 ഏക്കർ സ്ഥലത്താണ് ഇത് വ്യാപിച്ച് കിടക്കുന്നത്. കേരളത്തിൽ നിന്ന് വ്യത്യസ്തമായി ഇൻഫ്രാസ്ട്രക്ചർ, റോഡ് സൗകര്യം, വെള്ളത്തിനുള്ള സൗകര്യങ്ങൾ, വൈദ്യുതി എല്ലാം ആധുനികമായി നടപ്പാക്കിയിട്ടുണ്ട് തെലങ്കാനയിൽ പത്ത്…

Read More

നാടിനെ തകർക്കാനുള്ള ആരോപണങ്ങൾ തള്ളിക്കളയും; സാബുവിന് മറുപടിയുമായി മന്ത്രി പി രാജീവ്

കിറ്റെക്‌സ് എംഡി സാബു ജേക്കബിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളെ തള്ളിക്കളയുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റെക്‌സ് എംഡിയുടെ ശ്രമം. സംവാദം തുടർച്ചയായി കൊണ്ടുപോകുന്നത് നാടിന്റെ താത്പര്യത്തിനല്ല. സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. ഏത് സർഗാത്മക വിമർശനങ്ങളെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യും. എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു  

Read More

അഭയ കേസ് പ്രതികളുടെ പരോൾ: സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

  അഭയ കേസ് പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ സർക്കാരിനും ജയിൽ ഡിജിപിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികളായ ഫാദർ തോമസ് എം കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട് സിബിഐ കോടതി ശിക്ഷിച്ച് അഞ്ച് മാസം തികയും മുമ്പേ പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. പരോൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കലാണ് ഹൈക്കോടതിയെ സമീപിച്ചത്. മെയ് 11നാണ് 90 ദിവസത്തേക്ക് പ്രതികൾക്ക് പരോൾ അനുവദിച്ചത്.

Read More

ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല; അർജുൻ ആയങ്കിയുമായി ബന്ധമില്ലെന്നും മുഹമ്മദ് ഷാഫി

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ന് ഹാജരാകുന്നില്ലെന്നും കസ്റ്റംസിന് മുന്നിൽ നാളെയെത്തുമെന്നും ഷാഫി പറഞ്ഞു. അർജുൻ ആയങ്കിയുടെ ഭാര്യ അമല, പ്രതികൾ ഉപയോഗിച്ച സിം കാർഡുകളുടെ ഉടമയായ സക്കീന എന്നിവരോടും ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. കരിപ്പൂർ സ്വർണ്ണക്കത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് കണ്ടെത്തിയ അർജുൻ ആയങ്കിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ്…

Read More