എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും; പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെ

 

എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും, പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെയും. എസ്എസ്എല്‍സി ഫലത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ തിങ്കളാഴ്ച അവസാനി
ക്കും.

സെന്റര്‍ മാറ്റിയ 36 സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ബുധനാഴ്ചയോടെ തീരും. ഉപരി പഠനത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുകയാണ്. മാര്‍ക് അപ്ലോഡ് ചെയ്യുന്നത് പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് സൂക്ഷ്മ പരിശോധന നടത്തി ഫലം പ്രഖ്യാപിക്കും.