Headlines

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന്

  തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ്‌ ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ്‌ ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം ലഭിക്കും. എസ്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.  …

Read More

സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി വീണാ ജോർജ്

  തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടാതെ ഡെങ്കി, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങല്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്.നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണമെന്നും മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്നും മന്ത്രി വ്യക്തമാക്കി….

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.39 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.46

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 830, പത്തനംതിട്ട 382, ആലപ്പുഴ 668, കോട്ടയം 473, ഇടുക്കി 276, എറണാകുളം 634, തൃശൂർ 1326, പാലക്കാട് 1056, മലപ്പുറം 1566, കോഴിക്കോട് 1176, വയനാട് 239, കണ്ണൂർ 631, കാസർഗോഡ് 320 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,57,201 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

മറ്റൊരു രീതിയിലേക്ക് വ്യാപാരികൾ പോയാൽ നേരിടേണ്ട രീതിയിൽ നേരിടും: മുഖ്യമന്ത്രി

  വ്യാഴാഴ്ച മുതൽ സർക്കാർ ഇളവിന് കാത്തുനിൽക്കാതെ കടകൾ തുറക്കുമെന്ന വ്യാപാരികളുടെ മുന്നറിയിപ്പിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കടകൾ തുറക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്നു. എന്നാൽ അവർ മറ്റൊരു രീതിയിലേക്ക് പോകുന്ന നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സാഹചര്യത്തിന് അനുസരിച്ച് പരമാവധി ഇളവുകൾ നൽകുന്നുണ്ട്. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എ ബി സി…

Read More

കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

സംസ്ഥാനത്ത് ഇന്ന് 14,539 പേർക്ക് കൊവിഡ്, 124 മരണം; 10,331 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 14,539 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂർ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂർ 926, ആലപ്പുഴ 871, കോട്ടയം 826, കാസർഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,582 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്….

Read More

സർക്കാരുമായി പോരിന് വ്യാപാരികൾ; സ്വന്തം നിലയ്ക്ക് എല്ലാ ദിവസവും കടകൾ തുറക്കുമെന്ന് മുന്നറിയിപ്പ്

  പെരുന്നാൾ കണക്കിലെടുത്ത് എല്ലാ കടകളും എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് സർക്കാരുമായി കൊമ്പു കോർത്ത് വ്യാപാരികൾ. മറ്റന്നാൾ മുതൽ സ്വന്തം നിലയ്ക്ക് കടകൾ തുറക്കാനാണ് തീരുമാനം. നിലവിലെ ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് പോരെന്നും എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി വേണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. കോഴിക്കോട് ഇന്നും ഇന്നലെയുമായി…

Read More

മദ്യശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കണം: ഹൈക്കോടതി

  കൊച്ചി: ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മദ്യവിൽപ്പനശാലകൾ മാറ്റി സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. പ്രധാന പാതയോരങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. ബാറുകളിൽ മദ്യവിൽപന പുനഃരാരംഭിച്ച സാഹചര്യത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയും. ഡിജിറ്റൽ പെയ്മെന്റ സംവിധാനം ആരംഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.

Read More

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 21 ആയി

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പൂന്തുറ സ്വദേശിയായ 35കാരനും ശാസ്തമംഗലം സ്വദേശിയായ 41കാരിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ലാബ്, കോയമ്പത്തൂർ വൈറോളജി ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവർക്ക് സിക്ക വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 21 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത് രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി…

Read More

കരിപ്പൂർ സ്വർണക്കടത്ത്: മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിൽ ഹാജരായി

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ഷാഫി ഹാജരായത്. അഭിഭാഷകനും ഷാഫിക്കൊപ്പമുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ സായുധ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്ക് എത്തിയ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. ടിപി വധക്കേസിലെ പ്രതികളായ ഷാഫിക്കും കൊടി സുനിക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

Read More