Headlines

വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണം; വ്യാപാരി വ്യവസായി സമിതി

  സുൽത്താൻ ബത്തേരി : വ്യാപാര മേഘലയിലെ പ്രധിസന്ധിക്ക് പരിഹാരം കാണുക, ടി.പി. ആർ മാനദ്ധണ്ഡങ്ങളിലെ അശാസ്ത്രീയത പുനപരിശോധിക്കുക, വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി സു.ബത്തേരി ഏരിയാ കമ്മറ്റി മുനിസിപ്പാലിറ്റിക്കു മുമ്പിൽ *അതിജീവനസമരം നടത്തി* ഏരിയ സെക്രട്ടറി M. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ ജോ. സെക്രട്ടറി AP പ്രേഷിന്ത് ഉദ്ഘാടനം ചെയ്തു. AT രാജൻ M ബഷീർ അജിത്ത്കുമാർ നേതൃത്ത്വം നൽകി…

Read More

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനമാണ് വിജയ ശരാശരി

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വർഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41906 പേർക്കാണ് ഫുൾ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85…

Read More

ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവരെ വിരട്ടാൻ നോക്കുന്നോ, ഇത് കേരളമാണ്: മുഖ്യമന്ത്രിയോട് വി ഡി സതീശൻ

  കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടകൾ തുറക്കാനാകാതെ വ്യാപാരികൾ വൻ കടക്കെണിയിലേക്കാണ് പോകുന്നത്. സാമൂഹ്യ സാമ്പത്തിക യാഥാർഥ്യങ്ങൾ മുഖ്യമന്ത്രി മനസ്സിലാക്കണം. ലോണുകൾ എടുത്തവർക്കെല്ലാം റിക്കവറി നോട്ടീസുകൾ ലഭിക്കുകയാണ്. കട തുറക്കാനാകാതെ എങ്ങനെ തിരിച്ചടവ് പറ്റുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പുള്ള ലോക്ക് ഡൗൺ സമയത്ത് മൊറട്ടോറിയം അടക്കം നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നു. എന്നാൽ ഇത്തവണ അതൊന്നും കാണുന്നില്ല. മനുഷ്യൻ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട…

Read More

വ്യാഴാഴ്ച കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

  പോലീസ് അനുമതിയില്ലെങ്കിലും വ്യാഴാഴ്ച കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ. ഇതിലും വലിയ ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ശ്രമിക്കുമെന്നും നസറുദ്ദീൻ പറഞ്ഞു വ്യാപാരികളുടെ ആവശ്യം ന്യായമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്കിൽ അതിനെ അംഗീകരിക്കാൻ മടിയെന്തിനാണെന്നും നസറുദ്ദീൻ ചോദിച്ചു. ജീവിക്കാനാണ് കടകൾ തുറക്കാൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്. അല്ലാതെ സർക്കാരുമായി യുദ്ധപ്രഖ്യാപനം നടത്താനല്ല. എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവർക്കുമറിയാം. കമ്മ്യൂണിസ്റ്റുകൾക്ക് സമരത്തെ അംഗീകരിക്കാതിരിക്കാൻ കഴിയുമോയെന്നും നസറുദ്ദീൻ…

Read More

കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി

  കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തൃശ്ശൂർ പോലീസ് ക്ലബ്ബിലാണ് സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. വലിയ സുരക്ഷയാണ് പോലീസ് ക്ലബ്ബിൽ ഒരുക്കിയിരിക്കുന്നത്. പാർട്ടി പ്രതിരോധത്തിൽ അല്ലെന്നും വിവരങ്ങൽ ചോരുന്നതിൽ ഗൂഢാലോചനയുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു ചോദ്യം ചെയ്യൽ രാഷ്ട്രീയ നാടകമാണ്. പാർട്ടിയെ അപമാനിക്കാനുള്ള ശ്രമമാണ് ഇത്. പരാതിക്കാരന്റെ കോൾ ലിസ്റ്റ് നോക്കി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും സുരേന്ദ്രൻ…

Read More

സ്വർണക്കടത്ത് കേസ്: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

  സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കൂട്ടാളിയാണ് ആകാശ് തില്ലങ്കേരി. ഇന്ന് പുലർച്ചെയാണ് കണ്ണൂർ കസ്റ്റംസ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. സ്വർണക്കടത്തിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകാശിന്റെ വീട്ടിൽ റെയ്ഡ്. കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിലും ആകാശിന് പങ്കുണ്ടെന്നാണ് സൂചന….

Read More

മുഖ്യമന്ത്രിക്ക് മയത്തിൽ പെരുമാറിക്കൂടേ; വ്യാപാരികൾക്ക് പൂർണപിന്തുണയെന്ന് കെ സുധാകരൻ

  സമരം ചെയ്യുന്ന വ്യാപാരികൾക്ക് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് മുഖ്യമന്ത്രിക്ക് മയത്തിൽ പെരുമാറിക്കൂടേയെന്നും സുധാകരൻ ചോദിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കേൾക്കുകയും പരിഹാരം നൽകുകയും വേണം. സംസ്ഥാനം ഭരിക്കുന്ന സർക്കാരിനോടല്ലാതെ പിന്നാരോടാണ് അവർ പറയുക. കച്ചവടക സ്ഥാപനങ്ങൾ നിലനിൽപ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചില്ലെങ്കിലും തങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സർക്കാർ പോകേണ്ടത്. അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള ക്രിയാത്മക ചർച്ചയാണ് വേണ്ടത്. ജനാധിപത്യ…

Read More

ശക്തമായ മഴ ഇന്നും തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ തീരത്ത് 55 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Read More

ഭാര്യപിതാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു; കൊല്ലത്ത് യുവാവും കൂട്ടാളികളും പിടിയിൽ

കൊല്ലം അഞ്ചലിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യപിതാവിന്റെ തല കമ്പി വടി കൊണ്ട് അടിച്ചു പൊട്ടിച്ച കേസിൽ മരുമകനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. അഞ്ചൽ തഴമേൽ ചരുവിള വീട്ടിൽ സുദർശനനെയാണ് മരുമകനും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ കയറി മർദി്ചത്. കോട്ടുക്കൽ സ്വദേശി വിപിൻ സുഹൃത്തുക്കളായ ലിജോ, ശ്യാം, വിശാൽ എന്നിവരാണ് അറസ്റ്റിലായത്. വിപിനും ഭാര്യ ശിൽപയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് അക്രമം നടന്നത്. സുദർശന്റെ ഭാര്യ സിന്ധുവിനും ഇവരുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

Read More

കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ സുരേന്ദ്രൻ ഹാജരാകും. പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ മൂന്നര കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇത് കൂടാതെ കോന്നിയിൽ വെച്ച് സുരേന്ദ്രനും ധർമരാജനും കൂടിക്കാഴ്ച നടത്തിയിരുന്നു കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ്…

Read More