Headlines

ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിനിയായ യുവതിക്ക് വീണ്ടും കൊവിഡ് ബാധ

  ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ് ബാധ. ചൈനയിലെ വുഹാനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലേക്കുള്ള വിമാനയാത്രക്ക് മുമ്പായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രണ്ടാമതും കൊവിഡ് പോസിറ്റീവായതായി വ്യക്തമായത്. ഇവർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്.

Read More

വാളയാർ കേസ്: സിബിഐ സംഘം പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

  വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിബിഐ ഇന്ന് പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. പാലക്കാട്ടെ ക്യാമ്പ് ഓഫീസിൽ വെച്ചാണ് മൊഴിയെടുക്കുക. പെൺകുട്ടികളുടെ അമ്മ, സാക്ഷികൾ എന്നിവരിൽ നിന്നും ഇന്ന് തന്നെ വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരം യൂനിറ്റിൽ നിന്നുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജാമ്യത്തിലുള്ള പ്രതി മധു, കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൾ എന്നിവരെ സിബിഐ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. 13, 9 വയസ്സുള്ള പെൺകുട്ടികളെ 2017 ജനുവരിയിലും മാർച്ചിലുമാണ് ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച…

Read More

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി 8 മണി വരെ തുറക്കാം

  സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. എ, ബി, സി കാറ്റഗറിയിലെ കടകൾ എട്ട് മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവർത്തിക്കാം. ബാങ്കുകൾക്കും എല്ലാ ദിവസവും ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാം. ഡി കാറ്റഗറിയിലെ കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഏഴ് മണി വരെയാണ് പ്രവർത്തനാനുമതി. വാരാന്ത്യ ലോക്ക് ഡൗൺ തുടരാനും തീരുമാനമായി. വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. അതേസമയം വാരാന്ത്യ ലോക്ക് ഡൗൺ തുടരും. കടകൾ എല്ലാ ദിവസവും…

Read More

ആലപ്പുഴയിൽ യുവതിയെ കാമുകനും മറ്റൊരു കാമുകിയും ചേർന്ന് കൊന്ന് കായലിൽ തള്ളി

  ആലപ്പുഴ പള്ളാത്തുരുത്തിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പുന്നപ്ര തെക്ക് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിത(32)യാണ് കൊല്ലപ്പെട്ടത്. അനിതയെ കാമുകനായ പ്രബീഷും ഇയാളുടെ മറ്റൊരു കാമുകി രജനിയും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കായലിൽ തള്ളുകയായിരുന്നു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് നാട്ടുകാർ ആറ്റിൽ പൊങ്ങിയ മൃതദേഹം കണ്ടത്. അനിതയുടെ സഹോദരനാണ് ഞായറാഴ്ച മൃതദേഹം തിരിച്ചറിഞ്ഞത്. പ്രബീഷുമായുള്ള അടുപ്പത്തെ തുടർന്ന്…

Read More

അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണം; കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചു

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചു. ആയങ്കിയുടെയും മുഹമ്മദ് ഷാഫിയുടെയും വീട്ടിൽ നടത്തിയ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചത്. റെയ്ഡിൽ അർജുൻ ആയങ്കിയുടെ ഭാര്യയുടെ ഡയറി കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിൽ നിന്ന് നിർണായക…

Read More

അർജുൻ ആയങ്കിക്കും ഷാഫിക്കും സിം കാർഡ് എടുത്തു നൽകിയ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ

കരിപ്പൂർ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിം കാർഡ് എടുത്ത് നൽകിയ പാനൂർ സ്വദേശി അജ്മൽ, ഇയാളുടെ സുഹൃത്ത് ആഷിഖ് എന്നിവരെയാണ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്. സക്കീനയെന്ന സ്ത്രീയുടെ മകനാണ് അജ്മൽ. സ്വർണക്കടത്തിന് അർജുൻ ആയങ്കിയും കൂട്ടരും ഉപയോഗിച്ചിരുന്നത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. പിന്നാലെയാണ് ഇവരുടെ മകൻ അജ്മലിനെയും ആഷിഖിനെയും കസ്റ്റഡിയിൽ എടുത്തത്.

Read More

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും; മത്സ്യബന്ധനത്തിനും വിലക്ക്

  സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മണിക്കൂറില്‍ പരമാവധി 65 കിലോമിറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ നിന്ന് വെള്ളിയാഴ്ച വരെ…

Read More

എൻഎസ്എസ് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു:വയനാടിന് ഇത് നഷ്ടത്തിന്റെ നേട്ടം

സുൽത്താൻ ബത്തേരി:ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സംസ്ഥാന അവാർഡുകൾ പ്രസിദ്ധീകരിച്ചപ്പോൾ വയനാട് ജില്ലക്ക്‌ കിട്ടിയ അംഗീകാരത്തിന് കണ്ണീർത്തിളക്കം. ഹൃദയാഘാതത്തെ തുടർന്ന് നമ്മെ വിട്ടു പോയ പ്രോഗ്രാം ഓഫീസറും എം.ടി.ഡി.എം ഹയർസെക്കൻഡറി തൊണ്ടർനാടിലെ അധ്യാപകനുമായ സനു പി.എസ്സിനാണ് ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ലഭിച്ചത്. വയനാട് ജില്ലയിലെ മികച്ച വൊളണ്ടിയറായി ഇതേ സ്കൂളിലെ യദുദേവ് പ്രഭാകറും സേവന മികവിന്റെ അംഗീകാരം നേടി.

Read More

സ്ത്രീധന, സ്ത്രീ പീഡന പരാതികളിൽ അടിയന്തര നടപടി: സർക്കുലർ ഇറക്കി ഡിജിപി

  സ്ത്രീധന, സ്ത്രീ പീഡന പരാതികളിലും അസ്വാഭാവിക മരണത്തിലും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിജിപി അനിൽകാന്തിന്റെ നിർദേശം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നേരിട്ട് കേട്ട് അന്വേഷിക്കണം. സമൂഹമാധ്യമങ്ങളിൽ പോലീസുകാർ രാഷ്ട്രീയം പറയരുതെന്നും ഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നു സ്ത്രീകളുടെ പരാതികൾ എസ് എച്ച് ഒ നേരിട്ട് കേൾക്കണം. ഗൗരവമുള്ള പരാതിയിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം. അതിക്രമത്തിന് ഇരയായവരുടെ സംരക്ഷണം പോലീസ് ഉറപ്പുവരുത്തണം. പരാതി നൽകുന്നവർക്കെല്ലാം രശീതി…

Read More

പൊലീസുകാര്‍ സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയം പറയരുത്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

  തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സമൂഹമാധ്യമങ്ങളില്‍ പൊലീസുകാര്‍ രാഷ്ട്രീയം പറയുന്നത് അടക്കമുള്ള കാര്യങ്ങൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പരാതി ലഭിച്ചല്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും, അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ഡിജിപി നിര്‍ദേശത്തില്‍ പറയുന്നു. കസ്റ്റഡിയിലെടുക്കുന്നവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന പക്ഷം അടിയന്തരമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. പൊലീസുകാര്‍ കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞു വച്ചാല്‍ നടപടിയുണ്ടാകുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ഡിജിപി മുന്നറിയിപ്പു നല്‍കുന്നു.

Read More