സുൽത്താൻ ബത്തേരി:ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സംസ്ഥാന അവാർഡുകൾ പ്രസിദ്ധീകരിച്ചപ്പോൾ വയനാട് ജില്ലക്ക് കിട്ടിയ അംഗീകാരത്തിന് കണ്ണീർത്തിളക്കം. ഹൃദയാഘാതത്തെ തുടർന്ന് നമ്മെ വിട്ടു പോയ പ്രോഗ്രാം ഓഫീസറും എം.ടി.ഡി.എം ഹയർസെക്കൻഡറി തൊണ്ടർനാടിലെ അധ്യാപകനുമായ സനു പി.എസ്സിനാണ് ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ലഭിച്ചത്. വയനാട് ജില്ലയിലെ മികച്ച വൊളണ്ടിയറായി ഇതേ സ്കൂളിലെ യദുദേവ് പ്രഭാകറും സേവന മികവിന്റെ അംഗീകാരം നേടി.
The Best Online Portal in Malayalam