സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. എ, ബി, സി കാറ്റഗറിയിലെ കടകൾ എട്ട് മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവർത്തിക്കാം.
ബാങ്കുകൾക്കും എല്ലാ ദിവസവും ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാം. ഡി കാറ്റഗറിയിലെ കടകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഏഴ് മണി വരെയാണ് പ്രവർത്തനാനുമതി. വാരാന്ത്യ ലോക്ക് ഡൗൺ തുടരാനും തീരുമാനമായി. വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.
അതേസമയം വാരാന്ത്യ ലോക്ക് ഡൗൺ തുടരും. കടകൾ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യം വ്യാപാരികൾ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ടിപിആർ പത്തിൽ താഴെയെത്താത്ത സാഹചര്യത്തിൽ ആവശ്യം പൂർണമായും നടപ്പാക്കാൻ സാധിക്കില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.