പോലീസ് അനുമതിയില്ലെങ്കിലും വ്യാഴാഴ്ച കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ. ഇതിലും വലിയ ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ശ്രമിക്കുമെന്നും നസറുദ്ദീൻ പറഞ്ഞു
വ്യാപാരികളുടെ ആവശ്യം ന്യായമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്കിൽ അതിനെ അംഗീകരിക്കാൻ മടിയെന്തിനാണെന്നും നസറുദ്ദീൻ ചോദിച്ചു. ജീവിക്കാനാണ് കടകൾ തുറക്കാൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്. അല്ലാതെ സർക്കാരുമായി യുദ്ധപ്രഖ്യാപനം നടത്താനല്ല.
എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവർക്കുമറിയാം. കമ്മ്യൂണിസ്റ്റുകൾക്ക് സമരത്തെ അംഗീകരിക്കാതിരിക്കാൻ കഴിയുമോയെന്നും നസറുദ്ദീൻ ചോദിച്ചു.