തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് പ്രതിഷേധം ഇന്ന്. കൊച്ചിയിലും കൊല്ലത്തുമാണ് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുന്നത്. സമരത്തിന് പിന്തുണ അറിയിച്ച് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ബേക്കേഴ്സ് അസോസിയേഷന്‍, സൂപ്പര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ എന്നിവരും എത്തിയിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ മറ്റ് കടകള്‍ തുറക്കില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക, അടച്ചിട്ട കടകള്‍ക്ക് വാടക ഒഴിവാക്കാനുള്ള നിയമ നിര്‍മാണം കൊണ്ടുവരിക, കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദശം പാലിച്ച് കടകള്‍ തുറക്കാനനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൊച്ചിയിലെ പ്രതിഷേധം.
വ്യപാരികളെ പോലീസ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ചാണ് കൊല്ലം ജില്ലയില്‍ കടകളടച്ചിടുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമാകുമെന്ന് സംഘടനയുടെ ഭാഗമായ ഹോട്ടലുടമകളില്‍ ഒരു വിഭാഗവും അറിയിച്ചിട്ടുണ്ട്.