വെള്ളിയാഴ്ച നമസ്‌കാരത്തിന് ഇളവ് നൽകണമെന്ന ആവശ്യം പരിഗണിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് സമസ്ത. കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നതിനിടെയാണ് സമസ്ത ഇത്തരമൊരു ആവശ്യമുന്നയിച്ച് രംഗത്തുവരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉൾപ്പെടുത്തി ജുമുഅക്കും ബലിപെരുന്നാൾ നമസ്‌കാരത്തിനും അനുമതി നൽകണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു
വിശ്വാസികളുടെ ക്ഷമ സർക്കാർ ദൗർബല്യമായി കാണരുത്. വിഷയം ചർച്ച ചെയ്യാൻ നാളെ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപനസമിതി യോഗം ചേരുന്നുണ്ട്. ജൂലൈ 21നാണ് കേരളത്തിൽ ബലി പെരുന്നാൾ.