Headlines

ബക്രീദിന് ഇളവുകൾ നൽകിയതിൽ തെറ്റില്ല: കോൺഗ്രസ് ദേശീയ നേതൃത്വത്തെ തള്ളി ഉമ്മൻ ചാണ്ടി

  ബക്രീദിന് ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്. ഇപ്പോൾ നൽകിയ ഇളവുകൾ ആരും ദുരുപയോഗം ചെയ്യില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിംഗ് വി കഴിഞ്ഞ ദിവസം ബക്രീദിന് ഇളവു നൽകിയ കേരള സർക്കാരിനെ വിമർശിച്ചിരുന്നു. യുപിയിലെ കൻവാർ യാത്ര തെറ്റാണെങ്കിൽ ബക്രീദിന് ഇളവ് നൽകിയതും തെറ്റാണെന്നായിരുന്നു കോൺഗ്രസ് ദേശീയ വക്താവ് പറഞ്ഞിരുന്നത്.

Read More

പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുളത്തൂപ്പുഴയില്‍ പതിനേഴു വയസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചന്ദനക്കാവ് വടക്കേ ചെരുകര സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനി ദിവ്യയാണ് മരിച്ചത്. കുളത്തൂപ്പുഴ വടക്കേ ചെറുകര ദീപ വിലാസത്തില്‍ കൃഷ്ണന്‍കുട്ടി- ദീപ ദമ്പതികളുടെ മകളാണ്. അമ്മയുടെ അച്ഛന്‍ തങ്കപ്പനോടൊപ്പമായിരുന്നു താമസം. അമ്മ ജോലിയുടെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു. രാവിലെ കടയില്‍ പോയി മടങ്ങിവന്ന തങ്കപ്പന്‍ വീടിന് പുറത്തുനിന്നു വിളിച്ചിട്ടും ദിവ്യ കതകു തുറന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. ഉടന്‍ നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും…

Read More

എറണാകുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്‌കയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമം

  എറണാകുളം പട്ടിമറ്റം പൊത്താംകുഴിമലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്‌കയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമം. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കൂലിപ്പണിക്കാരിയായ ഇവർ മകളുടെ വീടിനോട് ചേർന്ന് വർഷങ്ങളായി ഒറ്റയ്ക്കാണ് താമസം പുലർച്ചെ വീടിന്റെ പിന്നിലുള്ള വാതിലിൽ തട്ടി മഴക്കോട്ടിട്ട് മുഖം മറച്ച ഒരാൾ വിളിക്കുകയായിരുന്നു. വാതിൽ തുറന്ന ഉടനെ വായിൽ റബർ പന്ത് തിരുകി കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ബഹളം വെച്ചെങ്കിലും മഴയായതിനാൽ സമീപത്ത് താമസിക്കുന്ന മകളും കുടുംബവും കേട്ടില്ല. കുതറി മാറി മകളുടെ വീട്ടിലേക്ക്…

Read More

കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഡ്രൈവർ മരിച്ചു

കണ്ണൂർ മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. ബംഗ്ലുരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇരുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ഡ്രൈവറെയും യാത്രക്കാരെയും വീരാജ്‌പേട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്രൈവർ വൈകാതെ മരിച്ചു. കർണാടക സ്വദേശി സ്വാമിയാണ് മരിച്ചത്.  

Read More

ഇടുക്കി അടിമാലിയിൽ ബേക്കറി ഉടമയെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  ഇടുക്കി അടിമാലിയിൽ ബേക്കറി ഉടമയെ കടയുടെ അകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുപാലം സ്വദേശി ജി വിനോദാണ് മരിച്ചത്. രാവിലെ കട തുറന്ന ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് നിഗമനം സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കച്ചവട ആവശ്യങ്ങൾക്കായി വിനോദ് പണം കടമെടുത്തിരുന്നു. ലോക്ക് ഡൗൺ ആയതോടെ കട തുറക്കാനാകാത്ത പ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

Read More

കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. സ്വർണക്കടത്ത് സംഘത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഷൂഹൈബ് വധക്കേസ് പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി കേസിൽ നേരത്തെ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി അടക്കമുള്ളവരുടെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ആകാശ് തില്ലങ്കേരിക്കെതിരെ ഷാഫിയടക്കമുള്ളവർ മൊഴി നൽകിയതായാണ് സൂചന. കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

Read More

2.84 കോടിയുടെ ആത്യാധുനിക സംവിധാനങ്ങളുമായി നിപ്മർ; 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇരിങ്ങാലക്കുട (തൃശൂർ): സംസ്ഥാന സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങൾ വരുന്നു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോർ റീഹാബിലിറ്റേഷൻ യൂണിറ്റ്, അഡ്വാൻസ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, ഇൻസ്ട്രുമെൻ്റഡ് ഗേറ്റ് ആൻഡ് മോഷൻ അനാലിസിസ് ലാബ്, വീൽ ട്രാൻസ് പ്രൊജക്റ്റ്, പോട്ടറി ആൻഡ് സിറാമിക് യൂണിറ്റ് എന്നിവയാണ് നിപ്മറിൽ…

Read More

ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം റിസര്‍വേഷനുകള്‍ നേടി ഒല സ്‌കൂട്ടര്‍

കൊച്ചി: റിസര്‍വേഷന്‍ പ്രഖ്യാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മാറിയെന്ന് ഒല ഇലക്ട്രിക് അറിയിച്ചു. ജൂലൈ 15നു വൈകിട്ടാണ് ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്. തുടര്‍ച്ചയായ ബുക്കിങ്ങിലൂടെ ഉപഭോക്താക്കളില്‍ നിന്ന് അഭൂതപൂര്‍വമായ ഡിമാന്‍ഡിനാണ് ഒല സാക്ഷ്യം വഹിക്കുന്നത്. ീഹമലഹലരൃേശര.രീാ വഴി 499 രൂപ അടച്ച് വാഹനം…

Read More

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള പകുതിയിലധികം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി

  സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള പകുതിയലധികം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്ത് ഇതുവരെ 1,66,89,600 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 1,20,10,450 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 46,79,150 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 50.04 ശതമാനം പേർക്ക് ഒന്നാം ഡോസും 19.5 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 2011ലെ സെൻസസ്…

Read More

പി.പി.ഇ കിറ്റ് ധരിച്ച്‌ വീട്ടില്‍ കവര്‍ച്ചക്കെത്തിയ പ്രതികൾ പിടിയിൽ

കോഴിക്കോട്: പി.പി.ഇ കിറ്റ് ധരിച്ച്‌ വീട്ടില്‍ കവര്‍ച്ചക്കെത്തിയയാളും സഹായിയും പിടിയില്‍. തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പിൽ അനസ്, ഓട്ടോ ഡ്രൈവറും തേക്കിന്‍തോട്ടം സ്വദേശിയുമായ അരുണ്‍ എന്നിവരാണ് പിടിയിലായത്. പുതുപ്പാടിയിലാണ് സംഭവം. ഇവരുടെ ബാഗില്‍ നിന്ന് കത്തി, കയര്‍, മുളക്‌പൊടി എന്നിവ കണ്ടെത്തി. പുതുപ്പാടി മണല്‍വയലില്‍ താമസിക്കുന്ന ഡി.ഡി. സിറിയക്കിന്റെ വീട്ടിലാണ് പി.പി.ഇ. കിറ്റ് ധരിച്ച്‌ സംഘം എത്തിയത്. നേരത്തെയും സംഘം വീട്ടിലെത്തിയെങ്കിലും വീട്ടില്‍ കയറാതെ മടങ്ങിയിരുന്നു. എന്നാല്‍ രണ്ടാമതും എത്തിയതോടെ സംശയം തോന്നുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെ അനസ്…

Read More