Headlines

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: തർക്കം തുടരുമ്പോഴും യുഡിഎഫിൽ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശൻ

  ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സമ്മർദം തുടരുമ്പോഴും യുഡിഎഫിൽ ആശയക്കുഴപ്പമില്ലെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കുമുണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ് താൻ പറഞ്ഞ കാര്യങ്ങളെല്ലാം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ പരിഹരിക്കാൻ കഴിയുമെന്നും സതീശൻ പറഞ്ഞു. ഇതിനിടെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ അവ്യക്തതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. യുഡിഎഫിന് ഒരു അഭിപ്രായമേയുള്ളുവെന്നും സുധാകരനും അവകാശപ്പെട്ടു.

Read More

കൊല്ലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

  കൊല്ലം കുളത്തൂപ്പുഴയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 17കാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തച്ഛനൊപ്പമാണ് കുട്ടി താമസിക്കുന്നത്. കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോം നഴ്‌സാണ്. രാവിലെ എട്ട് മണിയോടെ പുറത്തേക്ക് പോയ മുത്തച്ഛൻ തിരികെ എത്തിയപ്പോഴാണ് കുട്ടിയെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണത്തോടെ കുട്ടിയുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ട നിലയിലാണ്. വീട്ടിലെ കിണർ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഫോൺ…

Read More

സംസ്ഥാനത്തെ വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിച്ചേക്കും; തീരുമാനം വൈകുന്നേരത്തോടെ

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇതുസംബന്ധി്ച തീരുമാനമുണ്ടാകും. വാരാന്ത്യ ലോക്ക് ഡൗൺ അശാസ്ത്രീയമാണെന്ന് വിമർശനങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം വ്യാപാരികൾ അടക്കം വാരാന്ത്യ ലോക്ക് ഡൗണിനെതിരെ രംഗത്തുവന്നിരുന്നു. ശനിയും ഞായറും കടകൾ അടച്ചിട്ട് ബാക്കി ദിവസങ്ങളിൽ തുറക്കുന്നത് മൂലം ആളുകൾ വ്യാപാര സ്ഥാപനങ്ങളിൽ എത്താനുള്ള സാധ്യത കുടുതലാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും വാരാന്ത്യ ലോക്ക് ഡൗൺ ആൾക്കൂട്ടത്തിന് കാരണമാകുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു വാരാന്ത്യ ലോക്ക്…

Read More

ആചാരങ്ങളേക്കാൾ വലുതാണ് ജീവൻ: ബക്രീദിന് ഇളവുകൾ നൽകിയതിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

  സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. കൊവിഡ് പടരുന്ന സാഹചര്യത്തിൽ കടകൾ തുറക്കുന്നതിൽ കേരളം നൽകിയ ഇളവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി വൈകിയ വേളയായതിനാൽ ഉത്തരവ് റദ്ദാക്കുന്നില്ല. എന്നാൽ മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദത്തിന് വഴിപ്പെടരുതായിരുന്നു. കാറ്റഗറി ഡിയിൽ കടകൾ തുറക്കാൻ അനുവദിച്ചത് ഗുരുതര വിഷയമാണെന്നും കോടതി പറഞ്ഞു. അതേസമയം വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകൾ നൽകിയതെന്നായിരുന്നു കേരളം കോടതിയിൽ പറഞ്ഞത്….

Read More

അട്ടപ്പാടിയിൽ രണ്ട് യുവാക്കളെ കുത്തിയ കേസ്; പ്രതി ബാലാജി പോലീസിൽ കീഴടങ്ങി

  പാലക്കാട് അട്ടപ്പാടിയിൽ രണ്ട് യുവാക്കളെ കുത്തിയ കേസിലെ പ്രതി ബാലാജി പോലീസിൽ കീഴടങ്ങി. ഷോളയൂർ സിഐക്ക് മുന്നിലാണ് ഇയാൾ കീഴടങ്ങിയത്. ഇന്നലെയാണ് അട്ടപ്പാടി കോട്ടത്തറയിൽ ഹരി, വിനീത് എന്നീ യുവാക്കൾക്ക് കുത്തേറ്റത് വാഹനത്തിന്റെ ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ എട്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ബാലാജി ഒളിവിൽ പോകുകയായിരുന്നുബാലാജിയുടെ സംഘവും കുത്തേറ്റവരുടെ സംഘവും തമ്മിൽ നേരത്തെയും സംഘർഷമുണ്ടായിട്ടുണ്ട്. ഇതിന്റെ ബാക്കിയായാണ് ഇന്നലെ രാത്രി നടന്ന കത്തിക്കുത്ത്.

Read More

പോക്‌സോ കേസിൽ പ്രതിയായ മലയാളി സൈനികനെ കാശ്മീരിലെത്തി അറസ്റ്റ് ചെയ്തു

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മലയാളി സൈനികൻ കാശ്മീരിൽ അറസ്റ്റിൽ. ചവറ കൊറ്റൻകുളങ്ങര ചേരിയിൽ പുത്തൻ വീട്ടിൽ അനു മോഹനാണ് അറസ്റ്റിലായത്. കേരളത്തിൽ നിന്ന് പോയ പോലീസാണ് കാശ്മീരിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത് 2019ലാണ് സംഭവം. ശാസ്ത്രമേളയോട് അനുബന്ധിച്ച് സ്‌കൂൾ വിദ്യാർഥിനിയെ കാറിൽ കയറ്റി പലയിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാശ്മീരിലെ മുതിർന്ന സൈനികോദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read More

കാസർകോട് ബേഡകത്ത് ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു

കാസർകോട് ബേഡകത്ത് ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു. കുറത്തിക്കുണ്ട് കോളനിയിലെ സുമിതയാണ്(23) മരിച്ചത്. ഭർത്താവ് അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് വഴക്കിനിടെ സുമിതയെ അനിൽകുമാർ മർദിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

ടിപിയുടെ മകനും എൻ വേണുവിനും വധഭീഷണിയെന്ന് ആർ എം പി

ടിപി ചന്ദ്രശേഖരന്റെ മകനും ആർ എം പി നേതാവ് എൻ വേണുവിനും വധഭീഷണി. പി ജെ ആർമിയുടെ പേരിൽ വന്ന കത്തിലാണ് വധഭീഷണി. സംഭവത്തിൽ എൻ വേണു വടകര എസ് പിക്ക് പരാതി നൽകി. ടിപി മകനെ വളരാൻ അനുവദിക്കില്ല. ചാനൽ ചർച്ചയിൽ എ എൻ ഷംസീറിനെതിരെ സംസാരിക്കരുതെന്നൊക്കെ കത്തിൽ പറയുന്നു. കെ കെ രമയുടെ എംഎൽഎ ഓഫീസിലാണ് കത്ത് എത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ടിപി വധത്തിന് കാരണമെന്ന് കത്തിൽ പറയുന്നു.

Read More

കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

  കൊല്ലം കുന്നിക്കോട് വിളക്കുടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. വിളക്കുടി സ്വദേശി ജോമോനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ റെയിൽവേ ഉദ്യോഗസ്ഥനാണ് സ്ത്രീധന പീഡനത്തെ തുടർന്നാണ് ഇയാളുടെ ഭാര്യ ജയമോൾ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ പരാതിപ്പെടുന്നു. ജയമോളും ജോമോനും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് അയൽവാസികളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Read More

കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയെ ചോദ്യം ചോദ്യം ചെയ്തത് നീണ്ട 12 മണിക്കൂർ നേരം

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരി കസ്റ്റംസ് ചോദ്യം ചെയ്തത് നീണ്ട 12 മണിക്കൂർ. ചോദ്യം ചെയ്യലിന് ശേഷം തില്ലങ്കേരിയെ കസ്റ്റംസ് വിട്ടയച്ചു. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ആകാശ് തില്ലങ്കേരിയെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. സ്വർണക്കള്ളക്കടത്തിൽ ആകാശ് തില്ലങ്കേരിക്കുള്ള പങ്ക് സംബന്ധിച്ച് അർജുൻ ആയങ്കിയും മുഹമ്മദ് ഷാഫിയും അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. അർജുൻ ആയങ്കി സ്വർണം പിടിച്ചു പറിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ആകാശിന് അറിയുമായിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു അതേസമയം അർജുൻ ആയങ്കിയുടെ…

Read More