Headlines

കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയെ ചോദ്യം ചോദ്യം ചെയ്തത് നീണ്ട 12 മണിക്കൂർ നേരം

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരി കസ്റ്റംസ് ചോദ്യം ചെയ്തത് നീണ്ട 12 മണിക്കൂർ. ചോദ്യം ചെയ്യലിന് ശേഷം തില്ലങ്കേരിയെ കസ്റ്റംസ് വിട്ടയച്ചു. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ആകാശ് തില്ലങ്കേരിയെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. സ്വർണക്കള്ളക്കടത്തിൽ ആകാശ് തില്ലങ്കേരിക്കുള്ള പങ്ക് സംബന്ധിച്ച് അർജുൻ ആയങ്കിയും മുഹമ്മദ് ഷാഫിയും അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. അർജുൻ ആയങ്കി സ്വർണം പിടിച്ചു പറിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ആകാശിന് അറിയുമായിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു അതേസമയം അർജുൻ…

Read More

ബക്രീദ് ഇളവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്

  ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്. നൽകിയ ഇളവുകൾ സംബന്ധിച്ച സത്യവാങ്മൂലം സർക്കാർ കോടതിയിൽ നൽകിയിട്ടുണ്ട്. ചില മേഖലകളിൽ കടകൾ തുറക്കാൻ മാത്രമാണ് ഇളവെന്നും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ഇതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന…

Read More

സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു. 41 വയസുള്ള തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനിക്കും, 31 വയസുള്ള കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ക്കുമാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും സിക വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 37 പേർക്കാണ് സിക വൈറസ് ബാധിച്ചത്. നിലവിൽ ഏഴ് പേരാണ് രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

Read More

കച്ചവടക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി മിഠായിത്തെരുവില്‍ വഴിയോര കച്ചവടത്തിന് അനുമതി നൽകി പോലീസ്

കോഴിക്കോട്: മിഠായിത്തെരുവില്‍ കോര്‍പ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താമെന്ന് വ്യക്തമാക്കി പോലീസ്. വഴിയോര കച്ചവടത്തിനായി 36 കേന്ദ്രങ്ങള്‍ കോര്‍പ്പറേഷന്‍ മാര്‍ക്ക് ചെയ്ത് നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മിഠായിത്തെരുവില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചെങ്കിലും വഴിയോരക്കച്ചവടം അനുവദിക്കില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതിനു പിന്നാലെ ഇന്ന് കച്ചവടക്കാരും പോലീസും തമ്മില്‍ വലിയ രീതിയിൽ തര്‍ക്കവും സംഘര്‍ഷും ഉണ്ടായി. ലൈസന്‍സുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരെ കച്ചവടം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം….

Read More

തൊടുപുഴയിൽ ആറാം ക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

  തൊടുപുഴയിൽ ആറാം ക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ടി വി കാണുന്നതിനെ ചൊല്ലി വഴക്കുപറഞ്ഞതിന് പിന്നാലെ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസും പറയുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 9931 പേർക്ക് കൊവിഡ്, 58 മരണം; 13,206 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 9,931 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂർ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂർ 653, കാസർഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 327 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആന്ധ്രയിലെ അണ്ണാവരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 327 കിലോ കഞ്ചാവ് തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ വെച്ചാണ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശി എം ശ്രീനാഥ്, ലോറി ഡ്രൈവർ ചെന്നൈ സ്വദേശി സുഭാഷ് ശങ്കർ എന്നിവരാണ് പിടിയിലായത്. ലോറിയിൽ പ്രത്യേക അറകളുണ്ടാക്കിയാണ് കഞ്ചാവ് പൊതികളിലാക്കി സൂക്ഷിച്ചത്. കഴിഞ്ഞ നാല് വർഷമായി വിഴിഞ്ഞം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്ന ആളാണ് ശ്രീനാഥ്.

Read More

തൃശ്ശൂർ മെഡിക്കൽ കോളജിൽ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കൊവിഡ്

തൃശ്ശൂർ മെഡിക്കൽ കോളജിലെ മുപ്പത് എംബിബിഎസ് വിദ്യാർഥികൾക്ക് കൊവിഡ്. ആശുപത്രിയിൽ ഡ്യൂട്ടി നോക്കിയിരുന്ന മെഡിക്കൽ വിദ്യാർഥികൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗവ്യാപനം സ്ഥിരീകരിച്ച രണ്ട് ബാച്ചിലെ എല്ലാ വിദ്യാർഥികളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർഥികൾ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പർക്കത്തിൽ വന്നിട്ടുണ്ടാകുമെന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. മെഡിക്കൽ കോളജ് ക്യാമ്പസിലെ ഇന്ത്യൻ കോഫി ഹൗസിലെ 13 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം ഒരു കോഫി ഹൗസ് ജീവനക്കാരൻ മരിച്ചിരുന്നു.

Read More

കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ അഭിഭാഷകനൊപ്പമാണ് ആകാശ് തില്ലങ്കേരി ഹാജരായത്. കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആകാശിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ഇയാളുമായി ബന്ധമുണ്ട്. ഷുഹൈബ് വധക്കേസിലെ പ്രതി കൂടിയാണ് ഇയാൾ

Read More

ബക്രീദിന് ഇളവുകൾ നൽകിയതിൽ തെറ്റില്ല: കോൺഗ്രസ് ദേശീയ നേതൃത്വത്തെ തള്ളി ഉമ്മൻ ചാണ്ടി

  ബക്രീദിന് ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്. ഇപ്പോൾ നൽകിയ ഇളവുകൾ ആരും ദുരുപയോഗം ചെയ്യില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിംഗ് വി കഴിഞ്ഞ ദിവസം ബക്രീദിന് ഇളവു നൽകിയ കേരള സർക്കാരിനെ വിമർശിച്ചിരുന്നു. യുപിയിലെ കൻവാർ യാത്ര തെറ്റാണെങ്കിൽ ബക്രീദിന് ഇളവ് നൽകിയതും തെറ്റാണെന്നായിരുന്നു കോൺഗ്രസ് ദേശീയ വക്താവ് പറഞ്ഞിരുന്നത്.

Read More