Headlines

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍…

Read More

ആനി ശിവക്കെതിരായ അധിക്ഷേപം: സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ

സമൂഹമാധ്യമത്തിലൂടെ എസ്ഐ ആനി ശിവയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ബാർ കൗൺസിൽ. ദുഷ്പെരുമാറ്റത്തിന് അഭിഭാഷക നിയമം 1961 സെക്ഷൻ 35 പ്രകാരമാണ് സംഗീത ലക്ഷ്മണയ്ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ആനി ശിവയ്ക്കെതിരെ സംഗീത നടത്തിയ പരാമർശം ഗൗരവമുള്ളതാണെന്ന് ബാർ കൗൺസിൽ കണ്ടെത്തി. സംഗീത ലക്ഷ്മണയ്ക്ക് നോട്ടീസ് നൽകാൻ ബാർ കൗൺസിൽ തീരുമാനിച്ചു. നോട്ടീസ് അയച്ചശേഷവും സംഗീതയുടെ മറുപടി തൃപ്തികരമല്ലെങ്കിൽ തീരുമാനം അച്ചടക്ക കമ്മിറ്റിയ്ക്ക് വിടും. ഗുരുതര കുറ്റകൃത്യമെന്ന് കണ്ടെത്തിയാൽ എൻറോൾമെന്റ് റദ്ദാക്കാൻ വരെ…

Read More

കണ്ണൂർ വിമാനത്താവളത്തിൽ 30 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. 612 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.

Read More

പോക്‌സോ കേസിൽ പ്രതിയായ യുവാവ് ജാമ്യത്തിലിറങ്ങി ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചതായി പരാതി

  കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതി ജ്യാമത്തിലിറങ്ങി വീണ്ടും ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പ്രതിയായ കടുമേനി പട്ടേങ്ങാനത്തെ ഏണിയക്കാട്ടിൽ ചാക്കോയുടെ മകൻ ആന്റോ ചാക്കോച്ചൻ കഴിഞ്ഞ ഒരു മാസത്തോളമായി ഒളിവിലാണ്. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ പോക്സോ കേസ് ചുമത്തി അന്വേഷണം നടക്കുകയാണ്. നേരത്തെ ഇതേ കുട്ടിയെ ഇയാൾ പീഡിപ്പിച്ച കേസിൽ ആറ് മാസം റിമാൻഡിൽ കഴിയുകയും തുടർന്ന് ജാമ്യം കിട്ടി പുറത്തിറങ്ങുകയും ആയിരുന്നു….

Read More

കൊടകര, മരം മുറി കേസുകൾ സിപിഎം, ബിജെപി നേതൃത്വങ്ങൾ തമ്മിൽ ഒത്തുതീർപ്പാക്കി: കെ മുരളീധരൻ

  കൊടകര കുഴൽപ്പണ കേസും മരം മുറി കേസുകളും സിപിഎം, ബിജെപി നേതൃത്വങ്ങൾ തമ്മിൽ ഒത്തു തീർത്തുവെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമായി നടന്ന രഹസ്യ ചർച്ച ഒത്തു തീർപ്പിന്റെ ഭാഗമായാണെന്നും മുരളീധരൻ ആരോപിച്ചു ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം ചർച്ച ചെയ്യണം. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. സൗഹാർദത്തിൽ കഴിയുന്ന രണ്ട് സമുദായങ്ങൾ തമ്മിൽ നാളെ സംഘർഷത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകരുത്. നേതാക്കളുടെ ഒറ്റയ്ക്കുള്ള അഭിപ്രായപ്രകടനമല്ല ഇക്കാര്യത്തിൽ…

Read More

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 21ന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ഉണ്ടായേക്കും. കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.പുഴകളിലും ജലാശയങ്ങളിലും കുളിക്കാനും മറ്റും ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Read More

കുറ്റ്യാടിയിലെ പ്രതിഷേധ ജാഥ: കടുത്ത നടപടിയുമായി സിപിഎം, ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു

  നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ പ്രതിഷേധ ജാഥ നടത്തിയ സംഭവത്തിൽ സിപിഎമ്മിൽ കൂടുതൽ നടപടികൾ. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടു അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിക്കാൻ തീരുമാനമായി കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായ കെപി ചന്ദ്രി, ഏരിയ കമ്മിറ്റി അംഗം ടി കെ മോഹൻദാസ് എന്നിവരെ പുറത്താക്കി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ സ്ഥാനാർഥിത്വത്തിനായി പ്രകടനം നടത്തിയവർ തന്നെ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പാർട്ടി നിരീക്ഷണം. കുറ്റ്യാടിയിൽ സിപിഎമ്മിന് ലഭിച്ച…

Read More

രണ്ടാം തരംഗത്തെ അതിജീവിക്കാനാണ് ശ്രമം: മൂന്നാം തരംഗം ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും ലഘൂകരിച്ച ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ ത്വരിതഗതിയിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന മുറയ്ക്ക് ഒട്ടും പാഴാക്കാതെ വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹമായ മുറയ്ക്ക് വാക്‌സിന്‍ സ്വീകരിക്കാനും സൂക്ഷ്മതലത്തില്‍ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ രണ്ടാം തരംഗം പൂര്‍ണ്ണമായും…

Read More

കർക്കടക മാസ പൂജ: ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണം വർധിപ്പിച്ചു

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വർധിപ്പിച്ചു. പ്രതിദിനം 10000 ഭക്തർ എന്ന കണക്കിൽ ഭക്തരെ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകി. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്ന ഈ മാസം 21 വരെയാണ് പ്രതിദിനം 10000 ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കാൻ അനുമതി നൽകുന്നത്. വെർച്വൽ ക്യൂ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം. 48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ് ആർ ടി…

Read More

മൂന്നുദിവസം ബക്രീദ് ഇളവുകള്‍: 24 മണിക്കൂറും നിരീക്ഷണം

തിരുവനന്തപുരം: വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഈ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശിക്കാവുന്ന പരമാവധി ആൾക്കാരുടെ എണ്ണം നാൽപതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ്ബ് ഡിവിഷണൽ പോലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പർക്കം പുലർത്തും. ഭക്തർ സാമൂഹിക അകലം…

Read More