Headlines

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവർത്തനം: ജി സുധാകരനെതിരെ കൂടുതൽ നേതാക്കൾ

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരൻ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൂടുതൽ നേതാക്കൾ. അന്വേഷണ സമിതിക്ക് മുന്നിലാണ് കൂടുതൽ പേർ ജി സുധാകരനെതിരെ ആരോപണമുന്നയിച്ചത്. ജി സുധാകരൻ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് എച്ച് സലാം എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എംപി തുടങ്ങിയവർ ഇതിനെ പിന്തുണച്ചതായാണ് റിപ്പോർട്ട് എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ കമ്മീഷന്റെ തെളിവെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ശനി, ഞായർ ദിവസങ്ങളിലായി അമ്പതോളം പേരിൽ നിന്നാണ്…

Read More

കൊവിഡ് വ്യാപനത്തിൽ കുറവില്ല; സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇന്ന് മുതൽ നിയന്ത്രണം കർശനമാക്കും. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. എ ബി സി ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും നേരത്തെ പോലെ തുടരും. എ ബി വിഭാഗങ്ങളിൽ സർക്കാർ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. സി വിഭാഗത്തിൽ 25 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഡി വിഭാഗത്തിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരു വഴിയിലൂടെ മാത്രമേ യാത്ര…

Read More

‘പാഴ്‌സൽ വാങ്ങാനാണ് ഹോട്ടലിൽ എത്തിയത്, കൈയേറ്റം മോശം രീതിയിൽ പെരുമാറിയതിനാൽ‘; വിശദീകരണവുമായി രമ്യ ഹരിദാസ്

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയെന്ന ആരോപണത്തിന് മറുപടിയുമായി രമ്യ ഹരിദാസ് എം.പി രം​ഗത്ത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മഴ ആയതിനാലാണ് അകത്ത് കയറി ഇരുന്നതെന്നും രമ്യ ഹരിദാസ് വിശദീകരിച്ചു. പാഴ്സൽ പറഞ്ഞ സമയത്താണ് വീഡിയോ എടുത്ത പയ്യൻ വരുന്നതെന്നും വളരെ മോശം രീതിയിലുള്ള പെരുമാറ്റം ഉണ്ടായതോടെയാണ് കയ്യേറ്റമുണ്ടായതെന്നും എം.പി കൂട്ടിചേർത്തു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളിൽ നേതാക്കൾ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവം ചോദ്യ…

Read More

ലോക്ക് ഡൗൺ ലംഘിച്ച് ഹോട്ടലിനുള്ളിൽ ഭക്ഷണം കഴിച്ച് രമ്യ ഹരിദാസും സംഘവും; ചോദ്യം ചെയ്തയാൾക്ക് ഭീഷണിയും

  സാധാരണക്കാർ പാഴ്‌സൽ വാങ്ങി പോകുമ്പോൾ കൊവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങളൊക്കെ ലംഘിച്ച് ഹോട്ടലിനുള്ളിൽ കയറി ഭക്ഷണം കഴിച്ച് രമ്യാ ഹരിദാസ് എംപിയും സംഘവും. ഇത് ചോദ്യം ചെയ്ത ഒരാളെ എം പിയും സംഘവും കയ്യേറ്റം ചെയ്യുകയും ചെയ്തു. പാലക്കാട് ചന്ദ്രാനഗറിലെ ഹോട്ടലിലാണ് സംഭവം രമ്യ ഹരിദാസ്, വി ടി ബൽറാം തുടങ്ങിയവരാണ് ഹോട്ടലിനുള്ളിൽ ഭക്ഷണം കഴിച്ചത്. സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുന്ന പ്രദേശത്തെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്നാണ് ചട്ടം. പത്തോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്….

Read More

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ആശങ്ക അറിയിച്ച് എപി അബൂബക്കര്‍ മുസലിയാര്‍; ആശങ്ക അവശേഷിക്കുന്നുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആശങ്ക അറിയിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാന്തപുരം എപി അബൂബര്‍ മസലിയാര്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 80 ശതമാനം മുസ്‌ലിം സമുദായത്തിന് ലഭിക്കണം. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ മുസ്‌ലിംസമുദായത്തിന് നഷ്ടം സംഭവിക്കും. അതേസമയം, ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ ഒരു കുറവും വരില്ല. ഇക്കാര്യത്തില്‍ ആശങ്ക അവശേഷിക്കുന്നുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഒരു ആനുകൂല്യവും നഷ്ടപ്പെടാത്ത…

Read More

കൊവിഡ് പ്രതിരോധം പരാജയം; സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന് കൃഷ്ണദാസ്

  സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധം പൂർണമായി പരാജയപ്പെട്ടതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണം. കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ഇക്കാര്യമുന്നയിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടന്ന ഐഎൻഎൽ യോഗത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർകോവിൽ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണം. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ കേസെടുക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

Read More

ഐഎൻഎൽ പിളർപ്പിലേക്ക്; പരസ്പരം പുറത്താക്കിയെന്ന് അവകാശപ്പെട്ട് ഇരു വിഭാഗങ്ങളും

ഐ എൻ എൽ പാർട്ടി പിളർന്നു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗം, സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽവഹാബ് വിഭാഗം എന്നിങ്ങനെയാണ് പിളർന്നത്. കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുൽ വഹാബും അബ്ദുൽ വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. സമാന്തര യോഗം ചേർന്നതിന് ശേഷമായിരുന്നു ഇരുവിഭാഗങ്ങളും ഇക്കാര്യം അറിയിച്ചത്. കാസിം ഇരിക്കൂറിന് പകരം നാസർ കോയ തങ്ങളെ ജനറൽ സെക്രട്ടറിയായി നിയമിച്ചതായി അബ്ദുൽവഹാബ് വിഭാഹം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് ഇവർ…

Read More

സംസ്ഥാനത്ത് ഇന്ന് 17,466 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

എസ്എംഎ: മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യപ്പെട്ടത് 18 കോടി; ലഭിച്ചത് 46.78 കോടി

കണ്ണൂര്‍: അത്യപൂര്‍വ രോഗം ബാധിച്ച ഒന്നര വയസ്സുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ 18 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ സുമനസ്സുകള്‍ നല്‍കിയത് രണ്ടര ഇരട്ടിയിലേറെ തുക. അത്യപൂര്‍വ ജനിതക രോഗമായ എസ്എംഎ ബാധിച്ച കണ്ണൂര്‍ ജില്ലയിലെ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികില്‍സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപയാണെന്ന് ചികില്‍സാ സഹായ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആകെ 7.7 ലക്ഷം പേര്‍ അക്കൗണ്ടിലേക്ക് സഹായം നല്‍കിയെന്നും മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ തുക കഴിഞ്ഞ ബാക്കിയുള്ള തുക സമാന…

Read More

കേരളത്തില്‍ പെട്ടെന്ന് നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്; കാരണം മേഘങ്ങളില്‍ നിന്നുള്ള വായുപ്രവാഹം

കോഴിക്കോട്: ഞൊടിയിടയില്‍ നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായുണ്ടാവുന്ന കാറ്റ് നാശനഷ്ടവും ജനങ്ങളില്‍ ഭീതി വിതക്കുന്നതുമാണ്. മേഘങ്ങളില്‍ നിന്നു താഴോട്ടു പെട്ടെന്നുണ്ടാകുന്ന ‘മിനി ടൊര്‍ണാഡോ’ എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് പറഞ്ഞു. മണ്‍സൂണ്‍ സമയത്ത് പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ കാറ്റു വീശുന്നതു പതിവാണ്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക്…

Read More