കേരളത്തില്‍ പെട്ടെന്ന് നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്; കാരണം മേഘങ്ങളില്‍ നിന്നുള്ള വായുപ്രവാഹം
കോഴിക്കോട്: ഞൊടിയിടയില്‍ നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായുണ്ടാവുന്ന കാറ്റ് നാശനഷ്ടവും ജനങ്ങളില്‍ ഭീതി വിതക്കുന്നതുമാണ്. മേഘങ്ങളില്‍ നിന്നു താഴോട്ടു പെട്ടെന്നുണ്ടാകുന്ന ‘മിനി ടൊര്‍ണാഡോ’ എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് പറഞ്ഞു. മണ്‍സൂണ്‍ സമയത്ത് പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ കാറ്റു വീശുന്നതു പതിവാണ്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക്…
