കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളെ സിപിഎം പുറത്താക്കി, രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി

  കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടിയുമായി സിപിഎം. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയെ മാറ്റി. പ്രതികളായ ജീവനക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രണ്ട് ദിവസമായി തുടരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനും തുടർന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷമാണ് നടപടി. ഉല്ലാസ് കളക്കാട്ട്, കെ ആർ വിജയ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്തിയത്. ഇരിങ്ങാലക്കുടി എരിയാ കമ്മിറ്റി അംഗം പി കെ ചന്ദ്രനെ…

Read More

പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി

പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുമ്പായി പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് തടയൽ കേന്ദ്രനിയമത്തിന്റെ ഭാഗമാണെങ്കിലും സംഘടിത കുറ്റകൃത്യം തടയാൻ നിയമനിർമാണം നടത്തുന്ന കാര്യം സംസ്ഥാന സർക്കാർ…

Read More

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കുണ്ടറ പീഡന ആരോപണം: മന്ത്രി ശശീന്ദ്രന് എൻ സി പിയുടെ താക്കീത്; ആറ് പേരെ സസ്‌പെൻഡ് ചെയ്തു

കുണ്ടറ പീഡന പരാതി വിവാദത്തിൽ എൻ സി പിയിൽ നടപടി. മന്ത്രി എ കെ ശശീന്ദ്രനെ താക്കീത് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അറിയിച്ചു. പാർട്ടിയുടെ സത്‌പേര് കളങ്കപ്പെടുത്തിയതിന് ആറ് പേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഫോൺ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത പുലർത്താൻ മന്ത്രിക്ക് നിർദേശം നൽകി. പ്രവർത്തകർ ഇനി ശുപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുത്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങൾക്ക് സമീപിക്കാവൂ. കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി…

Read More

പലിശക്കാരുടെ ഭീഷണി; പാലക്കാട് കർഷകൻ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ചു

പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. വീടിന്റെ വരാന്തയിൽ ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്. അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു കണ്ണൻകുട്ടിക്ക് സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും കൃഷിക്ക് വേണ്ടി കടമെടുത്തിരുന്നു. ഇരുകൂട്ടരും നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് ആത്മഹത്യ. ഇന്നലെ കൂടി നെന്മാറയിലെ കെ ആർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു.

Read More

മുട്ടിൽ മരം മുറി: നിലവിലെ നിയമങ്ങൾ മറികടക്കുന്നതാണ് സർക്കാർ ഉത്തരവെന്ന് ഹൈക്കോടതി

മുട്ടിൽ മരം മുറി കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി. മരം മുറിക്കുന്നതിന് അനുവാദം നൽകി കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. നിലവിലെ നിയമങ്ങൾ മറികടക്കുന്നതാണ് സർക്കാരിന്റെ ഉത്തരവെന്നും ഹൈക്കോടതി വിമർശിച്ചു സംസ്ഥാന സർക്കാരിന് ആവശ്യമെങ്കിൽ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരാനുള്ള അവകാശമുണ്ടല്ലോയെന്നും എന്നാൽ നിലവിലുള്ള നിയമത്തെ മറികടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നുമാണ് കോടതി വിമർശിച്ചത്. പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് മറ്റൊരു വിഷയമായതിനാൽ കുടുതലൊന്നും പറയുന്നില്ലെന്നും കോടതി പറഞ്ഞു.

Read More

മുകേഷുമായുള്ള വിവാഹബന്ധം മേതിൽ ദേവിക വേർപ്പെടുത്തുന്നു; ഡിവോഴ്‌സ് നോട്ടീസ് അയച്ചതായി റിപ്പോർട്ട്

നടനും കൊല്ലം എംഎൽഎയുമായ മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താനൊരുങ്ങി മേതിൽ ദേവിക. വിവാഹ മോചനമാവശ്യപ്പെട്ട് ദേവിക കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. 2013 ഒക്ടോബർ 24നാണ് ഇരുവരും വിവാഹിതരായത്. തിരുവനന്തപുരത്തെ അഭിഭാഷകൻ മുഖാന്തരമാണ് ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. എട്ട് വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും പിരിയാനൊരുങ്ങുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നുവിത്. സിനിമാ നടി സരിത ആയിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ.

Read More

ശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മുലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയിലേക്ക്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 135.90 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് 140 അടിയിലെത്തിയാൽ ആദ്യ മുന്നറിയിപ്പും 141 അടി ആയാൽ രണ്ടാംഘട്ട മുന്നറിയിപ്പും നൽകും. പരാമവധി ജലനിരപ്പ് 142 അടിയാണ്….

Read More

ബംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡ് മർകുറി ഹൗസിൽ റഷീദ് മുനഫറിന്റെയും ഹൗലത്ത് ബീവിയുടെയും മകൻ മബ്നാൻ (16) ആണ് മരിച്ചത്. ബംഗളൂരു ലിംഗരാജപുരം ജ്യോതി ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. 20 വർഷമായി റഷീദ് മുനഫറും കുടുംബവും ബംഗളൂരു ഖാണറി റോഡിലെ വസതിയിലാണ് താമസം. പരീക്ഷ കഴിഞ്ഞ് മബ്നാൻ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. സഹപാഠിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വൈറ്റ്ഫീൽഡിൽവെച്ച് ബി.എം.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

Read More

കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കും; സുരക്ഷാ പരിശോധനാ ഫലം ഉടൻ

കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സുരക്ഷാ പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നൽകി. ഓഗസ്റ്റ് ഒന്നിന് തുരങ്കം തുറന്നുകൊടുത്ത് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കമ്പനിക്ക് ജില്ലാ കലക്ടർ ഹരിത…

Read More