പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഹയർസെക്കൻഡറി, വിഎച്ച്എസ്‌സി ഫലം ഇന്ന് ( ബുധനാഴ്ച) മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഇത്തവണ പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്കൂളുകളിൽ നിന്നും ചെയ്തത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കി. പ്രാക്ടിക്കൽ പരീക്ഷയുടെ മൂല്യനിർണയവും അതിലെ…

Read More

ഡിഎം വിംസ് മെഡിക്കൽ കോളേജിൽ രണ്ട് ദിവസത്തെ ശില്പ ശാല സംഘടിപ്പിച്ചു

മേപ്പാടി:കൗമാരപ്രായക്കാരിലെ ആത്മഹത്യ പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ അവ ഉന്മൂലനം ചെയ്യാൻ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരുന്ന ഒരു സന്നദ്ധ സംഘടനയായ ചങ്ങാതിയുടെ ആഭിമുഖ്യത്തിൽ ഡിഎം വിംസ് മെഡിക്കൽ കോളേജിൽ രണ്ട് ദിവസത്തെ ശില്പ ശാല സംഘടിപ്പിച്ചു. കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത ഉൽഘാടനം നിർവഹിച്ച ശില്പശാലയിൽ വിവിധ മേഖലകളിൽ നിന്നുമുള്ള 35 പേർ പങ്കെടുത്തു. “നിങ്ങൾക്ക് എന്തോ പറയാൻ ഉണ്ട്, എനിക്ക് കേൾക്കാൻ സമയമുണ്ട്” എന്നതാണ് ചങ്ങാതിയുടെ ശീർഷ വാക്യം. മാനസിക പ്രശ്നങ്ങൾ ഉള്ള…

Read More

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 56 ആയി

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആനയറ സ്വദേശിനിയായ 38കാരിക്കും പേട്ട സ്വദേശിയായ 17കാരനും കരമന സ്വദേശിനിയായ 26കാരിക്കും പൂജപ്പുര സ്വദേശിയായ 12കാരനും കിള്ളിപ്പാലം സ്വദേശിനിയായ 37കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 56 പേർക്കാണ് സിക്ക വൈറസ് സ്ഥീരീകരിച്ചത്. നിലവിൽ എട്ട് പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.

Read More

ആശങ്കയിൽ സംസ്ഥാനം: പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍: നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ ഏഴു ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലുള്ള ഏഴു ജില്ലകളെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. മഴക്കാല രോഗങ്ങള്‍ തടയാന്‍ സംസ്ഥാനം മുന്‍കരുതല്‍ സ്വീകരിക്കണം. രാജ്യത്ത് കൊവിഡ് വ്യാപനം കുത്തനെ കുറയുന്ന സാഹചര്യത്തില്‍ 22 ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഗോള വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ മഹാമാരി അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള…

Read More

ശബരിമല വെർച്വൽ ക്യൂ സംവിധാനം രണ്ട് മാസത്തിന് മുമ്പേ ആരംഭിക്കണം; പ്രമോദ് നാരായൺ എംഎൽഎ

  തിരുവനന്തപുരം; ശബരിമയിലെ വെർച്വൽ ക്യൂ ബുക്കിം​ഗ് സംവിധാനം മണ്ഡലകാലത്തിന് രണ്ട് മാസം മുമ്പെ ആരംഭിക്കണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ. ഇത് സംബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് കത്ത് നൽകി. കുറഞ്ഞ കാലയളിവനുള്ളിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ് ശബരിമല. 40 ദിവസക്കാലം വ്രതം നോറ്റാണ് ഭക്തർ എത്തുന്നത്. ശബരിമലയിലെ തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് വഴിയുള്ള…

Read More

വേർപിരിയാനുള്ള കാരണം വ്യക്തിപരം, മുകേഷിന് മേൽ ചെളി വാരിയെറിയാനില്ല: മേതിൽ ദേവിക

  നടനും കൊല്ലം എംഎൽഎയുമായുള്ള വിവാഹ മോചനത്തിന് ഹർജി നൽകിയതായി മേതിൽ ദേവിക. കൂടുതൽ വിവാദങ്ങൾക്കില്ല. വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത് എന്റെ ഭാഗത്ത് നിന്നാണ്. ഇക്കാര്യത്തിൽ മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. പിരിയാനുള്ള തീരുമാനം വ്യക്തിപരമാണ് വേർപിരിയാനുള്ള തീരുമാനമെടുത്ത സന്ദർഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നും ദേവിക പറഞ്ഞു. മുതിർന്ന ആൾക്കാരാണ് ഞങ്ങൾ. അദ്ദേഹത്തിന് മേൽ ചെളി വാരിയെറിയാൻ താത്പര്യമില്ല. നടനെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും മുകേഷിന്റെ നിലയുമായി…

Read More

കടുത്ത ആശങ്ക: ഇന്ന് 22,129 പേർക്ക് കൊവിഡ്, 156 മരണം; 13,415 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 22,129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂർ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂർ 1072, ആലപ്പുഴ 1064, കാസർഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

ആസ്റ്റർ വയനാട് വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി

ആസ്റ്റർ വയനാട് വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി മേപ്പാടി: പൂർണ്ണമായും കിടപ്പിലായ രോഗികൾക്കും പ്രായമായവർക്കും ആശുപത്രി സന്ദർശിക്കുവാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ആശ്വാസമായി ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മേൽനോട്ടത്തിൽ വീട്ടിലൊരാശുപത്രി പദ്ധതിക്ക് തുടക്കമായി. ആദ്യ രോഗീ സന്ദർശനത്തിന് പുറപ്പെട്ട ആംബുലൻസിന് എക്സിക്യൂട്ടീവ് ട്രസ്റ്റീ ശ്രീ.യു. ബഷീർ ഫ്ലാഗ് ഓഫ്‌ കർമ്മം നിർവഹിച്ചു. പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാർ, നഴ്സുമാർ, പാരമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സേവനം വീട്ടിലെത്തുന്നത് കൂടാതെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം, ഹെൽത്ത്‌ ചെക്കപ്പുകൾ അടക്കമുള്ള മറ്റു പരിശോധനകൾക്കായി വീട്ടിലെത്തി രക്ത…

Read More

പ്രമുഖ മതപണ്ഡിതനും പൊതുപ്രവർത്തകനുമായിരുന്ന സി മൊയ്തീൻ കുട്ടി മുസ്ലിയാർ (90) അന്തരിച്ചു

സുൽത്താൻ ബത്തേരി:പ്രമുഖ മതപണ്ഡിതനും പൊതുപ്രവർത്തകനുമായിരുന്ന സി മൊയ്തീൻ കുട്ടി മുസ്ലിയാർ (90) അന്തരിച്ചു. 1955 കാലഘട്ടത്തിലാണ് മലപ്പുറം ജില്ല കൊടിഞ്ഞിയിൽ നിന്ന് സുൽത്താൻ ബത്തേരി മദ്റസയിലെ പ്രധാനാദ്ധ്യാപകനായി അദ്ദേഹം വയനാട്ടിൽ എത്തുന്നത്. കക്കോടൻ മമ്മു ഹാജിയാണ് അദ്ദേഹത്തെ ബത്തേരിയിലേക്ക് കൊണ്ടുവരുന്നത്. സദർ ഉസ്താദ് എന്നപേരിലാണ് ജില്ലയിൽ അദ്ദേഹം അറിയപ്പെട്ടത്. 1989 വരെ ബത്തേരി മദ്റസയിൽ പ്രധാനദ്ധ്യാപകനായി ജോലി ചെയ്തു. ബത്തേരി ദാറുൽ ഉലൂം അറബി കോളേജ് സ്ഥാപിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. സമസ്തകേരള ജംഇയ്യത്തുൽ ഉലമ ജില്ലാട്രഷറർ,…

Read More

സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; കേരളത്തിന് പ്രശംസയും

സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് എൽ മാണ്ഡവ്യ. ഇടത് എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ മികച്ച കൊവിഡ് വാക്‌സിനേഷൻ യജ്ഞത്തെ മന്ത്രി പ്രശംസിക്കുകയും ചെയ്തു. ഊഴമനുസരിച്ച് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുമ്പോൾ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണനയും നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. എളമരം കരീം, ബിനോയ് വിശ്വം, വി ശിവദാസൻ, കെ സോമപ്രസാദ്, ജോൺ ബ്രിട്ടാസ്, എ എം ആസംസ്ഥാനത്ത് നിലവിൽ വാക്‌സിൻ സ്റ്റോക്കില്ല….

Read More