സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2…

Read More

മദ്രസാ അധ്യാപകര്‍ക്കായി സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല: പ്രചരണം വര്‍ഗീയശക്തികളുടേതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്രസയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മദ്രസാ അധ്യാപകര്‍ അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ‘അനര്‍ഹമായതെന്തോ മദ്രസാ അധ്യാപകര്‍ വാങ്ങുന്നുവെന്ന രീതിയിലാണ് പ്രചരണം. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മദ്രസാ അധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല. അവര്‍ക്കായി ഏര്‍പ്പെടുത്തിയത് ക്ഷേമനിധിയാണ്’- മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമമനിധിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ക്ഷേമ പ്രവര്‍ത്തനം നടപ്പാക്കാനും…

Read More

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; കൊറോണക്കാലത്ത് റെക്കോർ‍ഡ് വിജയം; 87.94 ശതമാനം പേരും ജയിച്ചു

  റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. ഹ്യൂമാനിറ്റീസിൽ 80.34 ശതമാനമാണ് വിജയം. കൊമേഴ്സിൽ 89.13 ശതമാനവും, കലാമണ്ഡലത്തിൽ 89.33 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. സർക്കാർ സ്കൂളുകളിൽ…

Read More

എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ നിര്യതയായി

എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ നിര്യതയായി ഇന്ന് വെളുപ്പിനെ വാഴവറ്റയിലുള്ള സ്വവസതിയിലായിരുന്നു. അന്ത്യം 71 വയസായിരുന്നു. വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്ലാൻ്ററും എം ഫോണിൻ്റെ സ്ഥാപക ചെയർമാനുമായിരുന്ന പരേതനായ എം എം അഗസ്റ്റ്യനാണ് ഭർത്താവ് സംസ്കാരം നാളെ (29/07/202l) രാവിലെ പതിനൊന്ന് മണിക്ക് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വാഴവറ്റയിലെ കുടംബ കല്ലറയിൽ മക്കൾ : റോജി അഗസ്റ്റിൻ ( ചെയർമാൻ – എംഫോൺ, എഷ്യൻ സൂര്യ ബിസിനസ് ഗ്രൂപ്പ്), ജിജി സാജൂ( ഡയറക്ടർ…

Read More

മുട്ടില്‍ മരം മുറി കേസില്‍ മുഖ്യ പ്രതികള്‍ അറസ്റ്റിൽ

  മുട്ടില്‍ മരം മുറി കേസില്‍ മുഖ്യ പ്രതികള്‍ അറസ്റ്റില്‍.റോജി , ആന്റോ,ജോസുകുട്ടി എന്നിവരാണ് ആലുവയില്‍ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മരണപ്പെട്ട അമ്മയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതികളെ അനുവദിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു    

Read More

തൊണ്ടി വാഹനങ്ങളുടെ ലേലം: മലപ്പുറത്ത് മാത്രം ലഭിച്ചത് ആറ് കോടിയോളം രൂപ

തൊണ്ടി വാഹനങ്ങളുടെ ലേലത്തിൽ മലപ്പുറത്ത് റെക്കോർഡ് വരുമാനം. പോലീസ് സ്‌റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങളുടെ ലേലം നാല് ജില്ലകളിൽ പൂർത്തിയായപ്പോൾ മലപ്പുറത്ത് നിന്ന് മാത്രം 5.14 കോടി രൂപ ലഭിച്ചു. 18 ശതമാനം നികുതി കൂടി കണക്കാക്കുമ്പോൾ സർക്കാരിന്റെ വരുമാനം ആറ് കോടി കവിയും. ആക്രിവില നിശ്ചയിച്ചാണ് വാഹനങ്ങളുടെ ലേലം നടക്കുന്നത്. തൃശ്ശൂരിൽ 67 ലക്ഷം രൂപയ്ക്കും ആലപ്പുഴയിൽ 47 ലക്ഷം രൂപയ്ക്കുമാണ് ലേലം നടന്നത്. കാസർകോട് ജില്ലയിൽ 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഇരു ചക്ര വാഹനങ്ങളുടെ…

Read More

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി

  നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി. മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും വിചാരണ നേരിടണം.വിചാരണ നേരിടേണ്ടവര്‍ വി ശിവന്‍ക്കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ്. വിധി പറഞ്ഞത്…

Read More

കൂടുതൽ കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകൾ ഇന്ന് കേരളത്തിലെത്തും: നാളെ മുതൽ വിതരണം തുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരമായി അഞ്ച് ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഇന്ന് കൊച്ചിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. നാളെ മുതൽ ഓരോ ജില്ലകളിലേക്കുമുള്ള വിതരണം ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും കോവാക്സിനും തീര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഇന്നും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം ഉണ്ടാകില്ല. രണ്ട് ദിവസമായി കുത്തിവയ്പ്പ് പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയ്ക്ക് 40,000 ഡോസുകളായിരിക്കും നല്‍കുക. സംസ്ഥാനത്തുണ്ടാക്കുന്നത്. ഇടുക്കിയിലും എറണാകുളത്തും മാത്രമാണ് ഇന്ന് വാക്സിനേഷന്‍ നടക്കൂ. മറ്റ് ജില്ലകളിലെല്ലാം സ്റ്റോക്ക് തീര്‍ന്നു. എറണാകുളത്ത്…

Read More

ഒരാളില്‍ നിന്ന് പടരുന്നത് 1.2 പേരിലേക്ക്‌; കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയതായി കേന്ദ്രം

ന്യൂഡൽഹി: വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയെന്നോണം കേരളത്തിൽ കോവിഡ്വ്യാപനം കൂടിയതായി കേന്ദ്രം. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയിൽനിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോൾ വൈറസ് പടരുന്നത്. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം സംസ്ഥാനത്താണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകൾ. ബാക്കി 15 എണ്ണം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ നാലാഴ്ചയായി ഈ…

Read More

വാക്‌സിൻ സ്‌റ്റോക്കില്ല: സംസ്ഥാനത്തെ വാക്‌സിനേഷൻ ഇന്ന് പൂർണമായും മുടങ്ങും

വാക്‌സിൻ സ്റ്റോക്ക് തീർന്നതോടെ സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ ഇന്ന് പൂർണമായും മുടങ്ങും. സംസ്ഥാനത്തേക്ക് കൂടുതൽ ഡോസ് വാക്‌സിൻ ഇന്നെത്തുമെന്ന് വിവരമുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമായിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ വാക്‌സിൻ സ്‌റ്റോക്ക് പൂർണമായും തീർന്നു. സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ കൊണ്ടാണ് ഇന്നലെ വാക്‌സിനേഷൻ പൂർണമായും മുടങ്ങാതിരുന്നത്. ചില ജില്ലകളിൽ കുറച്ച് ഡോസ് കൊവാക്‌സിൻ മാത്രം ബാക്കിയുണ്ട്. എറണാകുളം മേഖലാ കേന്ദ്രത്തിലേക്ക് രണ്ട് ലക്ഷവും കോഴിക്കോട് മേഖലാ കേന്ദ്രത്തിലേക്ക് നാല് ലക്ഷം ഡോസും വാക്‌സിൻ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി…

Read More