ഫോട്ടോ സ്റ്റുഡിയോ തുറക്കാം; സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറക്കാനാണ് അനുമതി നൽകിയത്. വിത്ത്, വളക്കടകൾ അവശ്യ സർവീസുകളായി പ്രഖ്യാപിച്ചു. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വില വിഭാഗം (പ്രൈസ് സെക്ഷൻ) അവശ്യസർവീസായി പ്രഖ്യാപിച്ചു. എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാനാണ് അനുമതി. ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ക്ഡൗൺ തുടരുമെന്നും ഉത്തരവിൽ പറയുന്നു. ഇതിനിടെ, സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം…

Read More

മുട്ടില്‍ മരംമുറി കേസ്: പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

കല്‍പറ്റ: മുട്ടില്‍ മരം മുറിക്കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റു ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു. കേസിലെ മുഖ്യ സൂത്രധാരന്‍ റോജി അഗസ്റ്റിന്‍, സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ അടക്കം അഞ്ചു പേരെയാണ് സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. അമ്മയുടെ സംസ്‌കാരച്ചടങ്ങില്‍ പോലിസ് അകമ്പടിയില്ലാതെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളി. അതോടെ പ്രതികള്‍ കോടതിയിലും…

Read More

ഓണക്കിറ്റില്‍ ബാത്ത് സോപ്പ് ഉള്‍പ്പെടെ പതിനഞ്ചിന സാധനങ്ങള്‍; വിതരണം ശനിയാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതല്‍. പായസ വിഭവങ്ങള്‍ ഉള്‍പ്പടെ 15 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റേഷന്‍ കടകള്‍ വഴി. റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ ക്രമത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുക മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 31നാണ് കിറ്റുകള്‍ ലഭിക്കുക. ആഗസ്റ്റ് 2, 3 തീയതികളിലും പിങ്ക് കാര്‍ഡിന് ആഗസ്റ്റ് 4 മുതല്‍ 7 വരെയും നീല കാര്‍ഡിന് ആഗസ്റ്റ് 9 മുതല്‍ 12 വരെയും വെള്ള കാര്‍ഡിന് ആഗസ്റ്റ് 13…

Read More

എത്തിയത് പത്ത് ലക്ഷത്തോളം ഡോസ്; വാക്‌സിനേഷന്‍ പുനരാരംഭിച്ചു

തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ട പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ പുനരാരംഭിച്ചു. ഇന്നലെ പത്ത് ലക്ഷത്തോളം കൊവിഡ് വാക്‌സിനാണ് സംസ്ഥാനത്തെത്തിയത്. നാലു ദിവസത്തേക്കുള്ള വാക്‌സിനാണിത്. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലെത്തിച്ച വാക്‌സിന്‍ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായി ആകെ 9,72,590 ഡോസ് വാക്‌സിനാണ് ലഭിച്ചത്. 8,97,870 ഡോസ് കൊവിഷീല്‍ഡും 74,720 ഡോസ് കൊവാക്‌സിനുമാണ് ലഭിച്ചത്. ഇവ നാലുദിവസത്തേക്ക് മാത്രമേ തികയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും.കുത്തിവെപ്പ്…

Read More

ഒറ്റ ദിവസം അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചി കപ്പല്‍ശാല

കൊച്ചി: ഒറ്റ ദിവസം അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചി കപ്പല്‍ശാല. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനായി മൂന്ന് ഫ്‌ളോട്ടിങ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് വെസ്സലുകളും, ജെഎസ്ഡബ്ല്യു ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് െ്രെപവറ്റ് ലിമിറ്റഡിനായി നിര്‍മിച്ച രണ്ട് 8000 ഡിഡബ്ല്യുടി മിനി ജനറല്‍ കാര്‍ഗോ കപ്പലുകളുമാണ് നീറ്റിലിറക്കിയത്. 2020 നവംബറില്‍ നിര്‍മാണം ആരംഭിച്ച ഈ കപ്പലുകള്‍ കൊവിഡ് മഹാമാരി കാലത്തും സമയബന്ധിതമായി നീറ്റിലിറക്കാന്‍ കഴിഞ്ഞത് അപൂര്‍വ നേട്ടമാണെന്ന് കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു. കപ്പല്‍ശാല സിഎംഡി മധു എസ് നായരുടെ ഭാര്യയും എന്‍പിഒഎല്‍…

Read More

വ്യാപാര സ്ഥാപനങ്ങള്‍ ആ​ഗസ്ത് 9ന് തുറക്കും; വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ആ​ഗസ്ത് 9 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ തുറക്കുമ്പോള്‍ പോലിസ് നടപടി ഉണ്ടായാല്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു. നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഇനിയും കടകള്‍ അടച്ചിട്ടാല്‍ ആയിരക്കണക്കിന് വ്യാപാരികള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് സമരവുമായി മുന്നോട്ട് പോകാതിരുന്നത്. എന്നാല്‍ പ്രതിസന്ധിക്ക് ഇതുവരെയും പരിഹാരമായിട്ടില്ല….

Read More

ശിവന്‍കുട്ടിയും ജലീലും ഉള്‍പ്പെടെയുള്ളവർ ഇനിയും തല്‍സ്ഥാനങ്ങളിൽ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണ്; കുമ്മനം

നിയമസഭയിലെ കയ്യാങ്കളി കേസില്‍ പ്രതികള്‍ കുറ്റം ചെയ്തു എന്ന് വ്യക്തമായി സുപ്രീംകോടതി വിധിച്ച സ്ഥിതിക്ക് മന്ത്രി ശിവന്‍കുട്ടി, ജലീല്‍ തുടങ്ങിയവര്‍ സ്ഥാനം രാജിവെക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രേഖകളും തെളിവുകളും പരിശോധിക്കുകയും പ്രതിഭാഗത്തിന്റെ വാദമുഖങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശേഷമാണ് പരമോന്നത കോടതി വിധി പറഞ്ഞത്. ജനധിപത്യതിന്റെ ശ്രീകോവിലാണ് നിയമസഭ. കേരളത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുകയും നിയമസഭയുടെ അന്തസ്സ് നശിപ്പിക്കുകയും ചെയ്ത ജനപ്രതിനിധികള്‍ ഇനിയും നിയമസഭയില്‍ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണെന്നും കുമ്മനം പറഞ്ഞു. അതുകൊണ്ട് തല്‍സ്ഥാനങ്ങള്‍ ഒഴിഞ്ഞു…

Read More

വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം: സംസ്ഥാനത്തിന് 9.73 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ് വാക്‌സിന്‍ സന്ധ്യയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കോഴിക്കോട് 77,220 ഡോസ് കോവീഷില്‍ഡ് വാക്‌സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ രാത്രിയോടെ…

Read More

നിയമസഭാ കയ്യാങ്കളി കേസ്: സുപ്രീം കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് എ വിജയരാഘവൻ

നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേസിലെ നിയമപരമായ കാര്യങ്ങളാണ് വിധിയിലുള്ളത്. മന്ത്രി ശിവൻകുട്ടിക്കെതിരെ നിലവിൽ നടപടികളൊന്നും വന്നിട്ടില്ല. കേസ് ഇനിയാണ് വിചാരണയിലേക്ക് നീങ്ങുന്നത്. Pനിയമസംവിധാനവുമായി ബന്ധപ്പെടുത്തി എല്ലാ അവകാശങ്ങളും ഉപയോഗപ്പെടുത്തും. അത് നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ എല്ലാ പൗരൻമാരും ചെയ്യേണ്ട കാര്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം യുഡിഎഫിന് വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് കേരളത്തിലെ എല്ലാ കാര്യങ്ങളിലും നിരാശയിൽ…

Read More

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; പാലക്കാട് മുതൽ കാസർകോട് വരെ 20 ശതമാനം വർധനവ്

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനം. പാലക്കാട് മുതൽ കാസർകോട് വരെ 20 ശതമാനം സീറ്റും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വർധിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 87.94 ശതമാനമാണ് പ്ലസ് ടു വിജയശതമാനം. 48,383 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 80.36 ശതമാനമാണ് വി എച്ച് എസ് ഇ വിജയശതമാനം.

Read More