കൊവിഡ് പ്രതിസന്ധി: സർക്കാർ നൽകുന്ന സഹായം അപര്യാപ്തമെന്ന് നിയമസഭയിൽ കെ കെ ശൈലജയുടെ വിമർശനം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ സർക്കാർ നൽകുന്ന സഹായം അപര്യാപ്തമെന്ന് നിയമസഭയിൽ കെ കെ ശൈലജയുടെ വിമർശനം. മുൻ സർക്കാരിലെ സമർത്ഥയായ മന്ത്രി എന്ന വിശേഷണം സ്വന്തമാക്കിയ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് സർക്കാരിനെ വിമർശിച്ച് ശ്രദ്ധേയയായത്. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ജന വിഭാഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അപര്യാപ്തമാണെന്നായിരുന്നു മുഖം നോക്കാതെ മുൻമന്ത്രിയുടെ വിമർശനം. സംസ്ഥാനത്തെ പരമ്പരാഗത, ചെറുകിടതൊഴിൽ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ…

Read More

വ്യാപാരികളുടെ പ്രതിഷേധത്തിനിടെ 5,650 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോവിഡ് അടച്ചിടൽ നയത്തിൽ വ്യാപാരികളുടെ പ്രതിഷേധം ശക്തമായിരിക്കെ 5,650 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വ്യാപാരികളുടെ 2000 കോടി രൂപയുടെ വായ്പകൾക്ക് പലിശ ഇളവ്, കെട്ടിട നികുതി, വാടക ഒഴിവാക്കൽ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. ചെറുകിട വ്യാപാരികൾ വ്യവസായികൾ കൃഷിക്കാർ എന്നീ വിഭാഗങ്ങൾക്കായി ധനമന്ത്രി സഹായ പാക്കേജ് പ്രഖ്യാപിച്ചത്. വായ്പയും ബാധ്യതയും ചേർത്ത് 5650 കോടി രൂപ വരും. നിയമസഭയിൽ ചട്ടം 300 പ്രകാരമായിരുന്നു പ്രഖ്യാപനം. വ്യാപാരികൾ ആഗസ്ത് ഒന്ന് മുതൽ എടുക്കുന്ന…

Read More

ബൈക്കില്‍ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോവും വഴി വാഹനാപകടം; യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: കോഴിക്കോട്- പാലക്കാട് ദേശീയപാത വട്ടമ്പലം വളവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കീഴിശ്ശേരി പള്ളിക്കുന്നത്ത് വീട്ടില്‍ സാലാഹുദ്ദീന്റെ മകന്‍ ഷാഹിം (19) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാലി റഹിം പരിക്കുകളോടെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്ലസ്ടു ഫലം അറിഞ്ഞതിനുശേഷം വിനോദയാത്രയ്ക്കായി ബൈക്കില്‍ കൊടൈക്കനാലിലേക്ക് പോവുംവഴിയാണ് ഷാഹിമും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാലി റഹീമും അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഉടനെ ഇരുവരെയും ആദ്യം വട്ടമ്പലത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ…

Read More

കൊവിഡ്; കേന്ദ്രസംഘം ഇന്ന് സന്ദര്‍ശനം നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകിട്ടോടെ എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിങ്ങിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലാണ് സംഘമെത്തുന്നത്. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തും. നാളെ കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഞായറാഴ്ച എത്തും. ആരോഗ്യമന്ത്രി, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി തിങ്കളാഴ്ച സംഘം കൂടിക്കാഴ്ച നടത്തും. രാജ്യത്തെ പ്രതിദിന രോഗബാധിതരില്‍ പകുതിയിലേറെയും റിപോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ടിപിആര്‍ 13…

Read More

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്നറിയാം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍, വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീബോര്‍ഡ് ഫലവും ചേര്‍ത്ത് പ്രത്യേക മൂല്യനിര്‍ണയം വഴിയാണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്. cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം. ഇതിനു പുറമേ digilocker.gov.in എന്ന സൈറ്റ് വഴിയും DigiLocker ആപ്പ് വഴിയും ഫലം ലഭ്യമാവും. വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാന്‍…

Read More

മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കാത്തതില്‍ പ്രതിഷേധം; പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: 2015ലെ നിയമസഭാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് ചോദ്യോത്തരവേളയില്‍ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷ ബെഞ്ചില്‍ മുദ്രാവാക്യം വിളി മുഴങ്ങി. ഏകദേശം കാല്‍മണിക്കൂറോളം മുദ്രാവാക്യം വിളിച്ചാണ് ഇറങ്ങിപ്പോകുന്നതായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സുപ്രികോടതിയെ വെല്ലുവിളിക്കുകയാണെന്നും എഫ്‌ഐആറിന്റെ പേരില്‍ രാജി ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും എന്നിട്ടും സുപ്രിംകോടതിയുടെ പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് വി…

Read More

കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷം; വിരമിച്ച ശേഷവും ഇവിടെ തുടരും: ഋഷിരാജ് സിങ്

തിരുവനന്തപുരം: കേരള പോലിസിലെ ‘സിങ്കം’ ഋഷിരാജ് സിങ് ഇന്നു വിരമിക്കും. നിലവില്‍ ജയില്‍ മേധാവിയാണ് അദ്ദേഹം. കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പോലിസിന്റെ യാത്ര അയപ്പ് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതില്‍ സന്തോഷം.വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 1985 ബാച്ച് ഐപിഎസുകാരനായ…

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് 2,371.52 അടി കടന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

ഇടുക്കി: ഏതാനും ദിവസങ്ങളായി പെയ്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യത്ത ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2,371.52 അടി കടന്നിരിക്കുകയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 1,36.50 അടിയില്‍ തുടരുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടു പോകുന്നുണ്ട്. ഇതിനായി വൈഗയില്‍നിന്നും കൂടുതല്‍ ജലം മധുര ഭാഗത്തേക്ക് തുറന്നുവിടുന്നുണ്ട്. ഇടുക്കി ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2,372.58…

Read More

ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി അവസാനിക്കും; കൊവിഡ് നിയന്ത്രണം ബാധകം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 52 ദിന ട്രോളിങ് നിരോധനം ജില്ലയിലും നാളെ അര്‍ധദ്ധരാത്രി അവസാനിക്കും. യന്ത്രവത്കൃത ബോട്ടുകള്‍ക്കായിരുന്നു നിയന്ത്രണം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാര്‍ബറുകളിലും, ലേലഹാളുകളിലും മല്‍സ്യബന്ധനയാനങ്ങളിലും കര്‍ശന മാനദണ്ഡപാലനം ഉറപ്പാക്കിയാണ് മല്‍സ്യബന്ധനത്തിന് അനുമതി. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ യാനങ്ങള്‍ക്ക് മാത്രമാണ് അനുമതി. പരമ്പരാഗത യാനങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റിയുടെ പേര് പ്രദര്‍ശിപ്പിക്കണം. ഹാര്‍ബറിനുള്ളിലേക്കുള്ള പ്രവേശനം പാസ് മുഖേന മാത്രം. എന്‍ട്രി പാസില്‍ പ്രവേശിക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തണം. ഗാര്‍ഹിക…

Read More

മണ്ണാര്‍ക്കാട് ബയോഗ്യാസ് പ്ലാന്റില്‍ തീപിടുത്തം; മുപ്പതോളം പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപ്പിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമുണ്ട്. 24 പേരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. തിരുവല്വാമലയില്‍ നിന്നും മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്ലാന്റിന് തീപിടിച്ചപ്പോള്‍ തന്നെ മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി. തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്നാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ അല്‍പസമത്തിനകം തന്നെ വീണ്ടും സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഫാക്ടറിയിലെ ടാങ്ക് പൊട്ടിത്തെറിച്ചാണ്…

Read More