നടനും കൊല്ലം എംഎൽഎയുമായുള്ള വിവാഹ മോചനത്തിന് ഹർജി നൽകിയതായി മേതിൽ ദേവിക. കൂടുതൽ വിവാദങ്ങൾക്കില്ല. വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത് എന്റെ ഭാഗത്ത് നിന്നാണ്. ഇക്കാര്യത്തിൽ മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. പിരിയാനുള്ള തീരുമാനം വ്യക്തിപരമാണ്
വേർപിരിയാനുള്ള തീരുമാനമെടുത്ത സന്ദർഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നും ദേവിക പറഞ്ഞു. മുതിർന്ന ആൾക്കാരാണ് ഞങ്ങൾ. അദ്ദേഹത്തിന് മേൽ ചെളി വാരിയെറിയാൻ താത്പര്യമില്ല. നടനെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കാൻ പാടില്ലെന്നും ദേവിക വ്യക്തമാക്കി.